Today: 19 Oct 2017 GMT   Tell Your Friend
Advertisements
കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു; സ്വയം നീട്ടിവച്ചു
Photo #1 - Europe - Otta Nottathil - 111020176
ബാഴ്സലോണ: കാറ്റലോണിയന്‍ പ്രസിഡന്റ് കാര്‍ലസ് പീജ്ഡിമോന്റും പ്രാദേശിക സര്‍ക്കാര്‍ മേധാവികളും സ്വാതന്ത്ര്യ പ്രഖ്യാപനത്തില്‍ ഒപ്പു വച്ചു. എന്നാല്‍, സ്പാനിഷ് നേതാക്കളുമായി ചര്‍ച്ച നടത്താന്‍ വഴിയൊരുക്കി, ഇതു നടപ്പാക്കുന്നത് അനിശ്ചിതകാലത്തേക്ക് നീട്ടിവയ്ക്കുകയും ചെയ്തു.

നേരത്തെ നടത്തിയ വിവാദ ജനഹിത പരിശോധനയിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ലമെന്റ് പ്രത്യേക സെഷന്‍ ചേര്‍ന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഹിതപരിശോധനയും പാര്‍ലമെന്റിന്റെ പ്രത്യേക സെഷനും നേരത്തെ കോടതി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ നടത്തിയ സ്വാതന്ത്ര്യ പ്രഖ്യാപനവും മാഡ്രിഡ് ആസ്ഥാനമായ സ്പാനിഷ് കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്.

ജനഹിത പരിശോധനയില്‍ പങ്കെടുത്ത 90 ശതമാനം പേരും സ്വാതന്ത്ര്യ പ്രഖ്യാപനത്തെ അനുകൂലിച്ചാണ് വോട്ട് ചെയ്തത്. എന്നാല്‍, ഇതിനെതിരേ നിലപാടെടുത്തവര്‍ വ്യാപകമായി വോട്ടെടുപ്പ് ബഹിഷ്കരിക്കുകയായിരുന്നു. ആകെ വോട്ടര്‍മാരില്‍ 43% പേര്‍ മാത്രമാണ് വോട്ട് ചെയ്യാനെത്തിയത്. വോട്ടെടുപ്പ് നടത്തിയതില്‍ ക്രമക്കേടുകള്‍ നടന്നതായും ആരോപണമുയരുന്നു.

കാറ്റലന്‍ ജനത ക്രിമിനലുകളോ ഭ്രാന്തന്‍മാരോ അല്ലെന്നും, വോട്ട് ചെയ്യാന്‍ ആഗ്രഹിച്ചവര്‍ മാത്രമാണെന്ന് പീജ്ഡിമോന്റ് പറഞ്ഞു. സ്പെയ്നും സ്പാനിഷ് ജനതയ്ക്കുമെതിരേ കാറ്റലോണിയക്കാര്‍ക്ക് ഒരു വിരോധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- dated 11 Oct 2017


Comments:
Keywords: Europe - Otta Nottathil - 111020176 Europe - Otta Nottathil - 111020176,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
181020176
മാതാ ഹരിയുടെ അപൂര്‍വ ചിത്രങ്ങള്‍ പുറത്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
181020175
മാള്‍ട്ട മാഫിയയുടെ പിടിയില്‍: കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകയുടെ മകന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
ഓഫീലിയ അര്‍ലന്‍ഡിലെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
181020177
പനാമ രേഖകള്‍ പുറത്തുവിട്ട മാധ്യമപ്രവര്‍ത്തക ബോംബ് സ്ഫോടനത്തില്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
1710201710
ചുഴലിക്കാറ്റ് ഭീതിയില്‍ അയര്‍ലന്‍ഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
171020176
കുടിയേറ്റ പ്രതിസന്ധിക്ക് സ്നേഹത്താല്‍ പരിഹാരം കാണണം: മാര്‍പാപ്പ
തുടര്‍ന്നു വായിക്കുക
171020175
മഹത്തായ മാറ്റം വാഗ്ദാനം ചെയ്ത് സെബാസ്ററ്യന്‍ കര്‍സ് അധികാരത്തിലേക്ക്
വലതുപക്ഷവും സര്‍ക്കാരിലേക്ക് തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us