Today: 20 Mar 2019 GMT   Tell Your Friend
Advertisements
ജര്‍മനിയും ഫ്രാന്‍സും മാന്ദ്യത്തിലേക്ക്?
Photo #1 - Germany - Otta Nottathil - 11120196recession

ബര്‍ലിന്‍: ആഗോള സാമ്പത്തിക മാന്ദ്യവും യൂറോപ്യന്‍ മാന്ദ്യവും ബാധിക്കാതെ കടന്നു പോന്ന ജര്‍മനി പുതിയൊരു അപ്രതീക്ഷിത മാന്ദ്യത്തില്‍പ്പെട്ടതായി സാമ്പത്തിക വിദഗ്ധര്‍ സൂചന നല്‍കുന്നു. ജര്‍മനി മാത്രമല്ല, യൂറോപ്പിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ഫ്രാന്‍സും മാന്ദ്യത്തില്‍പ്പെട്ടതായാണ് സൂചന.

ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷനില്‍ വന്‍തോതിലുണ്ടായ ഇടിവാണ് ഇരുരാജ്യങ്ങള്‍ക്കും വലിയ തിരിച്ചടിയാകുന്നത്. മാന്ദ്യത്തിലേക്കു വീണു എന്നു പറയാറായിട്ടില്ലെങ്കിലും, അതിനു വലിയ താമസമില്ലെന്നാണ് ഒരു വിഭാഗം വിദഗ്ധരുടെ മുന്നറിയിപ്പ്.

ജര്‍മനിയില്‍ നവംബറിലെ കണക്കനുസരിച്ച് ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷനില്‍ 1.9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തൊട്ടു മുന്‍ മാസവുമായുള്ള താരതമ്യമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ കണക്കനുസരിച്ച് 4.6 ശതമാനമാണ് ഇടിവ്.

വിദേശരാജ്യങ്ങളിലേക്കുള്ള കയറ്റുമതിയാണ് ജര്‍മന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്. വിദേശ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതിക്കുള്ള ഡിമാന്‍ഡ് ഗണ്യമായി കുറഞ്ഞതാണ് രാജ്യത്തെ ബാധിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകള്‍ എന്ന നിലയില്‍ ജര്‍മനിക്കും ഫ്രാന്‍സിനുമുണ്ടാകുന്ന ചെറിയ ക്ഷീണം പോലും യൂറോസോണിനെയാകെ ബാധിക്കും.
- dated 10 Jan 2019


Comments:
Keywords: Germany - Otta Nottathil - 11120196recession Germany - Otta Nottathil - 11120196recession,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
203201985g
5ജി മൊബൈല്‍ ഡേറ്റ ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
20320195refugee
യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ഥികളെ നാടുകടത്താന്‍ ജര്‍മനിക്ക് അനുമതി Recent or Hot News
തുടര്‍ന്നു വായിക്കുക
20320191merkel
കരാറോടെയുള്ള ബ്രെക്സിറ്റിന് അവസാന നിമിഷം വരെ പ്രയത്നിക്കും: മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
19320191air
ജര്‍മനിയില്‍ ഫ്ളൈറ്റ് ടാക്സി യാഥാര്‍ഥ്യമാകുന്നു പറക്കുന്നത് പൈലറ്റില്ലാതെ Recent or Hot News
പറക്കുന്നത് പൈലറ്റില്ലാതെ
തുടര്‍ന്നു വായിക്കുക
19320194chemnitz
നിയോനാസി നേതാവിന്റെ സംസ്കാരച്ചടങ്ങിന് വന്‍ ജനാവലി Recent or Hot News
തുടര്‍ന്നു വായിക്കുക
arnos_pathiri_docummentary_germany
അര്‍ണോസ് പാതിരി ഡോക്കുമെന്ററി പ്രദര്‍ശനം മാര്‍ച്ച് 17 ന് ഞായറാഴ്ച
തുടര്‍ന്നു വായിക്കുക
15320198retire
ജര്‍മനിയില്‍ വിരമിക്കല്‍ പ്രായം ഇനിയും ഉയരും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us