Today: 21 Jan 2019 GMT   Tell Your Friend
Advertisements
ജി7 വാക്പോരില്‍ ട്രംപ് ഒറ്റപ്പെടുന്നു
Photo #1 - Europe - Otta Nottathil - 11620181
ഒട്ടാവ: ക്യാനഡയില്‍ നടന്ന ജി7 ഉച്ചകോടിയില്‍ മറ്റ് അംഗരാജ്യങ്ങളെ കുറ്റപ്പെടുത്താന്‍ ശ്രമിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒറ്റപ്പെട്ടു. കാനഡ, മെക്സികോ എന്നിവിടങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉരുക്ക്, അലൂമിനിയം ഉല്‍പന്നങ്ങള്‍ക്ക് യു.എസ് കനത്ത നികുതി ചുമത്തിയതിനു പിന്നാലെ ചേര്‍ന്ന ഉച്ചകോടിയിലാണ് സഖ്യരാഷ്ട്രങ്ങള്‍ ട്രംപിനെതിരെ രംഗത്തുവന്നത്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോയെ തെരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ ട്രംപ് നടത്തിയ ശ്രമം മറ്റുള്ളവര്‍ ഒറ്റക്കെട്ടായി പ്രതിരോധിക്കുകയായിരുന്നു.

കാനഡയിലെ ക്യുബെകില്‍ ലാ മാല്‍ബെയ് പട്ടണത്തില്‍ വെള്ളിയാഴ്ച ആരംഭിച്ച ഉച്ചകോടി ട്രംപിന്‍െറ ഏകാധിപത്യ നടപടികള്‍ക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചും ആവശ്യം വന്നാല്‍ യു.എസിനെ മാറ്റിനിര്‍ത്തുമെന്ന മുന്നറിയിപ്പ് നല്‍കിയുമാണ് അവസാനിച്ചിരിക്കുന്നത്. പതിവുപോലെ എല്ലാ അംഗരാഷ്ട്രങ്ങളും ഒപ്പുവെച്ച പൊതുപ്രമേയം പുറത്തുവിടാതെയായിരുന്നു ഇത്തവണ ഉച്ചകോടിക്ക് തുടക്കമായത്.

വ്യാപാര വിഷയങ്ങള്‍ക്കു പുറമെ കാലാവസ്ഥ വ്യതിയാനം, ഇറാന്‍ ബന്ധം, ഇസ്രായേല്‍~ ഫലസ്തീന്‍ പ്രശ്നം തുടങ്ങി നിരവധി വിഷയങ്ങളില്‍ യു.എസും മറ്റു രാഷ്ട്രങ്ങളും തമ്മിലെ ഭിന്നത പരിപാടികളിലുടനീളം മറനീക്കി. ട്രംപിന് ഒറ്റപ്പെടുന്നത് പ്രയാസമാകില്ലെങ്കിലും അവശ്യഘട്ടത്തില്‍ മറ്റ് ആറു രാഷ്ട്രങ്ങള്‍ ചേര്‍ന്ന് ഉടമ്പടിയുണ്ടാക്കുന്നത് പരിഗണിക്കേണ്ടിവരുമെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിന്‍െറ പ്രതികരണം.

യു.എസുമായി രഞ്ജിപ്പിന്‍െറ സ്വരം പ്രകടമാക്കുന്നതിനു പകരം വിയോജിപ്പ് പരസ്യമാക്കലാണ് നല്ലതെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍കലും അഭിപ്രായപ്പെട്ടത് ഭിന്നതയുടെ തീവ്രത പ്രകടമാക്കുന്നതായി. മേയ് 31ന് യു.എസ് നടപ്പാക്കിയ പുതിയ നികുതികള്‍ക്ക് ജി7 അംഗരാജ്യങ്ങള്‍ ഉള്‍പ്പെടെ സമാന നികുതികളുമായി പ്രതികരിച്ചിരുന്നു.

യു.കെ, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍, ജര്‍മനി, കാനഡ, യു.എസ് എന്നിവയാണ് ജി7 അംഗരാഷ്ട്രങ്ങള്‍. നേരത്തേ ജി8 ആയിരുന്നെങ്കിലും യുക്രെയ്ന്‍െറ ഭാഗമായ ക്രീമിയ കൈവശപ്പെടുത്തിയ റഷ്യയെ 2014ല്‍ പുറത്താക്കിയതോടെയാണ് ജി7 ആയി ചുരുങ്ങിയത്.

സാമ്പത്തിക വിഷയങ്ങളാണ് ഉച്ചകോടിയില്‍ പരിഗണിക്കപ്പെടാറെങ്കിലും ഇത്തവണ യു.എസിനെതിരായ നീക്കങ്ങള്‍ക്കായിരുന്നു പ്രാമുഖ്യം. റഷ്യയെ തിരിച്ചുകൊണ്ടുവരുന്നത് പരിഗണിക്കണമെന്ന് നേരത്തേ ട്രംപ് ആവശ്യപ്പെട്ടെങ്കിലും മറ്റു രാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ത്തതോടെ യു.എസ് നീക്കം പാളി.
- dated 10 Jun 2018


Comments:
Keywords: Europe - Otta Nottathil - 11620181 Europe - Otta Nottathil - 11620181,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
21120192treaty
ബ്രെക്സിറ്റ് ഭീഷണി: ഫ്രാന്‍സും ജര്‍മനിയും കരാറിലേക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
20120198paris
ഇന്റര്‍പോള്‍ മുന്‍ മേധാവിയുടെ ഭാര്യ ഫ്രാന്‍സില്‍ അഭയം തേടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
20120197predecessor
മനുഷ്യന്റെ ഒരു പൂര്‍വികനെക്കൂടി തിരിച്ചറിഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
181201910russia
റഷ്യന്‍ ബന്ധം: എഫ്ബി പേജുകളും ഗ്രൂപ്പുകളും ഡിലീറ്റ് ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
18120191vaticanbible
ക്രിസ്തുവിനെ ക്രൂശിച്ചിട്ടില്ലെന്ന് 1700 വര്‍ഷം പഴക്കമുള്ള ബൈബിള്‍ വത്തിക്കാനു ഞെട്ടല്‍ Recent or Hot News
വത്തിക്കാനു ഞെട്ടല്‍
തുടര്‍ന്നു വായിക്കുക
18120192brexit_france
കരാറില്ലാത്ത ബ്രെക്സിറ്റ് നേരിടാന്‍ ഫ്രാന്‍സിന്റെ തയാറെടുപ്പ്
തുടര്‍ന്നു വായിക്കുക
17120199youtube
യൂട്യൂബില്‍ ചലഞ്ച് വിഡിയോകള്‍ക്കു നിയന്ത്രണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us