Today: 22 Oct 2017 GMT   Tell Your Friend
Advertisements
ജര്‍മന്‍ കാര്‍ നിര്‍മാണ മേഖലയില്‍ പൊളിച്ചെഴുത്ത്
Photo #1 - Germany - Finance - 11820173

ബര്‍ലിന്‍: വിവിധ കമ്പനികളുടെ ഡീസല്‍ വാഹനങ്ങളില്‍ മലിനീകരണം കുറച്ചു കാണിക്കാനുള്ള സോഫ്റ്റ് വെയര്‍ ഘടിപ്പിച്ചിരുന്നു എന്നു വ്യക്തമായതോടെ തകര്‍ന്നത് ജര്‍മന്‍ വാഹന നിര്‍മാണ മേഖലയുടെ വിശ്വാസ്യത്. ഡീസല്‍ വാഹന നിരോധനം തന്നെ കാത്തിരിക്കുമ്പോള്‍ ഇനി ഇത്തരം വാഹനങ്ങളുടെ കാര്യത്തില്‍ വിശ്വാസ്യത തിരിച്ചു പിടിക്കാനുള്ള സമയമോ സാധ്യതകളോ അവര്‍ക്കു മുന്നിലില്ല.

ജര്‍മന്‍ നിരത്തുകളില്‍ നിന്ന് വൈകാതെ ഡീസല്‍ വാഹനങ്ങളും പിന്നാലെ പെട്രോള്‍ വാഹനങ്ങളും അപ്രത്യക്ഷമാകും എന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ഇപ്പോഴുള്ള വമ്പന്‍മാര്‍ ആരും തന്നെ ഇലക്ട്രിക് ~ ഹൈബ്രിഡ് കാര്‍ നിര്‍മാണ മേഖലയില്‍ അപ്രമാദിത്വം സാധിച്ചിട്ടുമില്ല. പരമ്പരാഗത കാര്‍ നിര്‍മാണരംഗത്ത് ഇല്ലാതിരുന്ന ടെസ്ള പോലുള്ള കമ്പനികള്‍ക്കാണ് ഈ മേഖലയില്‍ ആധിപത്യം.

പുതിയ സാഹചര്യത്തില്‍, പുതിയ സാങ്കേതിക വിദ്യ ഇനിയും വികസിച്ചു വരാനിരിക്കെ ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ നേരിടാന്‍ പോകുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാകാമെന്നാണ് മുന്നറിയിപ്പ്. പഴയ ഡീസല്‍ കാറുകള്‍ മാറ്റി പുതിയ ഹൈബ്രിഡ് വെറൈറ്റി വാങ്ങുന്നവര്‍ക്ക് പതിനായിരം യൂറോ വരെ ഇളവ് നല്‍കുന്നതു പോലുള്ള പദ്ധതികളുമായാണ് കാര്‍ നിര്‍മാതാക്കള്‍ ഈ പ്രതിസന്ധിയെ നേരിടാന്‍ തയാറെടുക്കുന്നത്. പഴയ വാഹനങ്ങള്‍ തിരിച്ചെടുക്കുക എന്നതിലുപരി, തങ്ങളുടെ പുതിയ മോഡലുകള്‍ കൂടുതലായി നിരത്തിലിറക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഇലക്ട്രിക് ~ ഹൈബ്രിഡ് കാറുകള്‍ വ്യാപകമാകാന്‍ പോകുന്ന സാഹചര്യത്തില്‍ കാറുകളുടെ നിര്‍മാണ, വിതരണ, വില്‍പ്പന ശൃംഖലകളിലും ഘടനകളിലുമെല്ലാം വലിയ പരിഷ്കാരങ്ങള്‍ വരുത്താന്‍ കമ്പനികള്‍ നിര്‍ബന്ധിതമാണ്. കാര്‍ നിര്‍മാണ മേഖലയില്‍ ലോകത്ത് ഒന്നാം സ്ഥാനമുള്ള രാജ്യമാണ് ജര്‍മനി. പുതിയ വെല്ലുവിളികള്‍ മറികടന്ന് ഇതു നിലനിര്‍ത്താനുള്ള സാധ്യതകളാണ് കമ്പനികളും സര്‍ക്കാരും ആലോചിക്കുന്നത്.
- dated 10 Aug 2017


Comments:
Keywords: Germany - Finance - 11820173 Germany - Finance - 11820173,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
201020171
സീമെന്‍സ് ആയിരക്കണക്കിനാളുകളെ പിരിച്ചുവിടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
131020176
എയര്‍ ബര്‍ലിനെ ലുഫ്താന്‍സ ഏറ്റെടുത്തത് റ്യാന്‍എയര്‍ ചോദ്യം ചെയ്യും
തുടര്‍ന്നു വായിക്കുക
101020172
എയര്‍ ബര്‍ലിന്‍ സര്‍വീസുകള്‍ ഈ മാസം അവസാനിക്കും
തുടര്‍ന്നു വായിക്കുക
61020173
ബ്രെക്സിറ്റ് കഠിനമാകുമെന്ന് ജര്‍മന്‍ കമ്പനികള്‍ക്ക് മുന്നറിയിപ്പ്
തുടര്‍ന്നു വായിക്കുക
28920177
ലുഫ്താന്‍സ യൂറോവിങ്സില്‍ ഒരു ബില്യന്‍ യൂറോ മുടക്കും
തുടര്‍ന്നു വായിക്കുക
269201703
എയര്‍ ബര്‍ലിന്‍ ഏറ്റെടുക്കാന്‍ ലുഫ്താന്‍സയും ഈസിജെറ്റും
തുടര്‍ന്നു വായിക്കുക
23920178
യൂറോസോണ്‍ സമ്പദ് വ്യവസ്ഥ മൂന്നാം പാദത്തിലും ശക്തം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us