Today: 18 Nov 2017 GMT   Tell Your Friend
Advertisements
നയന്‍താരയും രാഷ്ട്രീയത്തിലേക്ക്?
Photo #1 - India - Cinema - 1211201709
മലയാളത്തില്‍ നിന്നും തമിഴിലെത്തിയ ലേഡി സൂപ്പര്‍ സ്ററാര്‍ നയന്‍താര ഇദയക്കനി ജയലളിതയ്ക്ക് പിന്‍ഗാമിയാകാന്‍ ഒരുുങ്ങുന്നുവോ. താരത്തിന്റെ പുതിയ ചിത്രത്തിന്റെ ട്രെയ്ലറുകളും പോസ്റററുകളും വന്നത് മുതല്‍ ചിലരെങ്കിലും ഇത്തരം ചര്‍ച്ചയിലേക്ക് നീങ്ങിയിരിന്നു. സിനിമ റിലീസ് ചെയ്തതോടെ അതിന് കൂടുതല്‍ ബലം പകരുന്ന സംഭവങ്ങളാണ് തമിഴ്നാടില്‍ നിന്ന് ഉണ്ടാകുന്നത്.

2014 ല്‍ തന്നെ നയന്‍സ് രാഷ്ട്രീയത്തെ ഏറെ ഇഷ്ടപ്പെടുന്നതായി വ്യക്തമാക്കിയിട്ടുള്ളതാണ്. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരാധികയാണ് താനെന്നും രാഷ്ട്രീയം തനിക്കേറെ ഇഷ്ടപ്പെട്ട മേഖലയാണെന്നും അവര്‍ വ്യകത്മാക്കിയിട്ടുള്ളതാണ്. രജനീകാന്ത് എന്നെങ്കിലും ഒരു ദിവസം തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി മാറുമെന്നും അന്ന് അവര്‍ ആ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

രജനീകാന്തിന്റെയും കമല്‍ഹാസന്റെയും വിജയ്യുടെയും പേരുകള്‍ കേള്‍ക്കുന്നതിനിടെയാണ് തമിഴ്നാടിന്റെ മനം കവര്‍ന്ന നയന്‍സിനും ആ മോഹമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നത്. രജനിയും കമലും ഉടന്‍ പാര്‍ട്ടി പ്രഖ്യാപിക്കുവാനുള്ള നീക്കം നടത്തുകയാണ്. ജനങ്ങളോട് സംവദിക്കാന്‍ മയ്യം വിസിലെന്ന ആപ്പും കമല്‍ ഹാസന്‍ ഒരുക്കി കഴിഞ്ഞു. ഇതിനിടെയാണ് നയന്‍താരയുടെ രാഷ്ട്രീയ ചിത്രം ആറം തീയറ്ററുകളില്‍ എത്തിയിരിക്കുന്നത്.

അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ മാത്രം തെരഞ്ഞെടുക്കുന്ന നയന്‍സ് ഐഎഎസ് ഉദ്യോഗസ്ഥയായി എത്തിയ അറം തിയറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ജലദൗര്‍ലഭ്യം മൂലം വരണ്ടുണങ്ങിയ ഒരു നാടിന്റെ രക്ഷകയായാണ് താരം ഈ ചിത്രത്തില്‍ അവതരിച്ചിരിക്കുന്നത്.

മതിവദനി എന്ന കലക്ടറുടെ വേഷത്തില്‍ മികച്ച പ്രകടനമാണ് നയന്‍സ് സിനിമയില്‍ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുത്തം വന്ന ഒരു രാഷ്ട്രീയനേതാവിനെ അനുസ്മരിപ്പിക്കുന്ന വിധമാണ് നോട്ടവും നടപ്പും എല്ലാം. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളിലും താരം പങ്കെടുത്തിരുന്നു.

ചിത്രം റിലീസ് ചെയ്ത് ആദ്യദിവസം തിയറ്ററുകളില്‍ എത്തിയ താരത്തെയാണ് എങ്കള്‍ തലൈവി നയന്‍ താര എന്ന മുദ്രാവാക്യത്തോടെ ആരാധകര്‍ സ്വീകരിച്ചത്. നിറപുഞ്ചിരിയോടെ കാറില്‍ നിന്നിറങ്ങിയ താരം ആരാധകരെ കൈ വിശീ കാണിക്കുകയും ചെയ്തതോടെ മുദ്രാവാക്യങ്ങളുടെ ശക്തി കൂടി.
- dated 11 Nov 2017


Comments:
Keywords: India - Cinema - 1211201709 India - Cinema - 1211201709,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us