Today: 22 Sep 2018 GMT   Tell Your Friend
Advertisements
മറ്റു രാജ്യങ്ങളെ കണക്കു പഠിപ്പിക്കാന്‍ ഇനിയില്ല: ജര്‍മനിയുടെ പുതിയ ധനമന്ത്രി
Photo #1 - Germany - Otta Nottathil - 13220183

ബര്‍ലിന്‍: മറ്റു യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടാനും, അവരെ കണക്കു പറഞ്ഞു പഠിപ്പിക്കാനും ഇനി ജര്‍മനി മുതിരില്ലെന്ന് രാജ്യത്തിന്റെ പുതിയ ധനമന്ത്രി ഒലഫ് ഷോള്‍സ്.

എസ് പി ഡി പ്രതിനിധിയായാണ് മന്ത്രിസഭയിലെ നിര്‍ണായക പദവിയിലേക്ക് ഷോള്‍സ് എത്തുന്നത്. സി ഡി യുവുമായി എസ് പി ഡി രൂപപ്പെടുത്തിയ സഖ്യത്തിലെ പ്രധാന ധാരണകളിലൊന്നായിരുന്നു ധന മന്ത്രാലയം അവര്‍ക്കു നല്‍കുക എന്നത്.

മറ്റു രാജ്യങ്ങള്‍ക്ക് അനാവശ്യ സാമ്പത്തിക ഉപദേശം നല്‍കുക എന്ന തെറ്റ് മുന്‍പ് സംഭവിച്ചു. എന്നാല്‍, ഇനിയത് ആവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നില്ല~ ഷോള്‍സ് വ്യക്തമാക്കി. തന്റെ മുന്‍ഗാമി വോള്‍ഫ്ഗാങ് ഷോബ്ളിനുള്ള പരോക്ഷ വിമര്‍ശനം കൂടിയാണ് ഷോള്‍സ് ഉന്നയിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. ജര്‍മനി മറ്റു രാജ്യങ്ങളെ ഉപദേശിക്കാനും സാമ്പത്തിക നയങ്ങള്‍ അടിച്ചേല്‍പ്പിക്കാനും ശ്രമിക്കുന്നത് രാജ്യത്തിനു പുറത്ത് ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ പ്രതിച്ഛായ പോലും മോശമാകാന്‍ ഇടയാക്കിയിരുന്നു.
- dated 12 Feb 2018


Comments:
Keywords: Germany - Otta Nottathil - 13220183 Germany - Otta Nottathil - 13220183,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us