Today: 04 Mar 2021 GMT   Tell Your Friend
Advertisements
സ്ത്രീവിരുദ്ധ പരാമര്‍ശം: ഒളിമ്പിക് സംഘാടക സമിതി അധ്യക്ഷന്‍ രാജിവച്ചു
Photo #1 - Other Countries - Sports - 13220213olympics

ടോക്യോ: ടോക്യോ ഒളിമ്പിക്സ് സംഘാടക സമിതി അധ്യക്ഷന്‍ യോഷിറോ മോറി രാജിവെച്ചു. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് രാജി. താന്‍ നടത്തിയ പരാമര്‍ശത്തിന് അദ്ദേഹം ക്ഷമ ചോദിക്കുകയും ചെയ്തു.

അനുയോജ്യമല്ലാത്ത എന്‍റെ പ്രസ്താവന പ്രശ്നങ്ങള്‍ക്ക് കാരണമായി. ഇതില്‍ ആത്മാര്‍ഥമായും ഞാന്‍ ക്ഷമ ചോദിക്കുന്നു~ മോറി പറഞ്ഞു. ''ജൂലൈ മുതല്‍ ഒളിമ്പിക്സ് നടത്തുക എന്നതാണ് പ്രധാനം. എന്‍റെ സാന്നിധ്യം അതിന് തടസമാകരുതെന്ന് എനിക്കുണ്ട്.'' ~ പ്രത്യേക സമിതി യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.

മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി കൂടിയായ മോറിക്ക് പകരം ആരാണ് സ്ഥാനമേല്‍ക്കുകയെന്ന് വ്യക്തമല്ല. പകരക്കാരനായി പ്രശസ്ത സ്പോര്‍ട്സ് അഡ്മിനിസ്ട്രേറ്റര്‍ സബുറോ കവബൂച്ചിയെ ആദ്യം തിരഞ്ഞെടുത്തിരുന്നുവെങ്കിലും അത് പ്രതിഷേധത്തിനിടയാക്കി.

'മീറ്റിങ്ങുകളില്‍ സ്ത്രീകള്‍ ആവശ്യത്തിലധികം സംസാരിക്കുന്നു. അവര്‍ക്ക് ചുരുക്കി സംസാരിക്കാനറിയില്ല' എന്ന മോറിയുടെ പ്രസ്താവനയാണ് അദ്ദേഹത്തിന് വിനയായത്. ജപ്പാനിലും പുറത്തും പ്രസ്താവനക്കെതിരേ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ടോക്യോ 2020 ഒളിമ്പിക്സ് കമ്മിറ്റിയിലുള്ള 35 അംഗങ്ങളില്‍ ഏഴ് സ്ത്രീകളാണുള്ളത്. മോറിക്കെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി 1,50,000പരുടെ ഒപ്പ് ശേഖരണം നടന്നിരുന്നു. രാജി വെക്കാനുള്ള തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് ടോക്യോ സിറ്റി ഗവര്‍ണറടക്കം പ്രമുഖരും രംഗത്തെത്തി.
- dated 12 Feb 2021


Comments:
Keywords: Other Countries - Sports - 13220213olympics Other Countries - Sports - 13220213olympics,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us