Today: 21 May 2019 GMT   Tell Your Friend
Advertisements
യൂറോപ്പില്‍ കെഎസ്എഫ് ഇ പ്രവാസി ചിട്ടി 17 മുതല്‍
Photo #1 - Europe - Finance - 13520191chitty
ലണ്ടന്‍: കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടി യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ മാസം 17 മുതല്‍ ലഭ്യമാകും. ലണ്ടനിലെ മോണ്ട് കാം റോയല്‍ ലണ്ടന്‍ ഹൗസ് ഹോട്ടലില്‍ നടക്കുന്ന സമ്മേളനത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കേരള ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്യും. പ്രവാസി ചിട്ടിയെ പരിചയപ്പെടുത്തുന്നതിനു പിറ്റേ ദിവസം ചര്‍ച്ച് എന്‍ഡിലെ ഹാംലി കാസല്‍ ഹൈസ്കൂളിലും ബോണ്‍ മൗത്തിലെ ഇന്ത്യന്‍ കമ്യൂണിറ്റി ഹാളിലും 19നു ഡബ്ളിനിലെ കാള്‍ട്ടന്‍ ഹോട്ടലിലും മലയാളി സൗഹൃദകൂട്ടായ്മകളും സംഘടിപ്പിച്ചിട്ടുണ്ട്.

പ്രാരംഭഘട്ടത്തില്‍ യുഎഇയിലെ പ്രവാസി മലയാളികള്‍ക്ക് മാത്രം ലഭ്യമായിരുന്ന പ്രവാസി ചിട്ടി ഈ വര്‍ഷം ഏപ്രിലോടെയാണ് എല്ലാ ജിസിസി രാജ്യങ്ങളിലേയ്ക്കും വ്യാപിപ്പിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഉടന്‍തന്നെ ചിട്ടിയില്‍ ചേരുവാന്‍ കഴിയും.

പ്രവാസികളുടെ നിരന്തര ആവശ്യമായ 10 ലക്ഷത്തിനുമേലുള്ള ചിട്ടികളും വരിക്കാര്‍ക്കായി തുറന്ന് നല്‍കുന്നു. പ്രാരംഭമായി 30 മാസത്തെ 15 ലക്ഷത്തിന്റെ ചിട്ടിയും 25 മാസത്തെ 25 ലക്ഷത്തിന്റെ ചിട്ടിയുമാണ് ഉണ്ടാകുക. പിന്നീട് ആവശ്യമനുസരിച്ച് കൂടുതല്‍ ഉയര്‍ന്ന വരിസംഖ്യകള്‍ ഉള്ള ചിട്ടികള്‍ പ്രഖ്യാപിക്കുന്നതാണ്. 10 ലക്ഷത്തിനുമേല്‍ ഉള്ള ചിട്ടികള്‍ നോണ്‍ ഇന്‍ഷ്വേര്‍ഡ് ആയി ആയിരിക്കും തുടങ്ങുക. എന്നാല്‍ സാധാരണ പ്രവസിച്ചിട്ടികളുടെ ബാക്കി എല്ലാ സവിശേഷതകളും ഇവക്കുണ്ടാകും.

ചിട്ടിയില്‍ ചേരുന്നതിന് പ്രവാസികള്‍ക്ക് ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകളുടെ നെറ്റ്ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ്, യുപിഐ എന്നിവയും പ്രവാസി രാജ്യങ്ങളിലെ ബാങ്കുകളുടെ ഇന്റര്‍നാഷനല്‍ ഡെബിറ്റ് കാര്‍ഡുകളും ഉപയോഗിക്കാം. വെബ്സൈറ്റ് വഴിയും ആന്‍ഡ്രോയിഡ് ഐഫോണ്‍ മൊബൈല്‍ ആപ്പ് വഴിയും വരിക്കാര്‍ക്ക് ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാം. നിക്ഷേപമായി ചിട്ടിയെ കണക്കാക്കുന്ന വരിക്കാര്‍ക്ക് വിളിച്ചെടുക്കുന്ന തുക ചിട്ടികാലാവധി കഴിയുന്നതുവരെ ഉയര്‍ന്ന പലിശ ലഭിക്കുന്ന സ്ഥിരനിക്ഷേപങ്ങള്‍ ആക്കാവുന്നതും കാലാവധി കഴിയുമ്പോള്‍ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാവുന്നതുമാണ്.

പണത്തിനു അത്യാവശ്യമുള്ള വരിക്കാര്‍ക്ക് ചിട്ടിത്തുക ഇനി അടക്കുവാനുള്ള തവണകള്‍ക്ക് ജാമ്യം നല്‍കി ഇന്ത്യയിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക കൈപറ്റാവുന്നതാണ്. വരിക്കാര്‍ക്ക് നേരിട്ടല്ലാതെ തന്നെ കേരളത്തിലെ ഏതു കെഎസ്എഫ്ഇ ബ്രാഞ്ചിലും ജാമ്യരേഖകള്‍ സമര്‍പ്പിക്കുവാനും അതിന്റെ സ്ററാറ്റസ് ഓണ്‍ലൈനായി തത്സമയം നിരീക്ഷിക്കുവാനും കഴിയും.

ചിട്ടിവഴി സമാഹരിക്കുന്ന തുക കിഫ്ബി വഴി കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ലഭ്യമാക്കുവാനും കഴിയുന്നു. കിഫ്ബി കേരളത്തില്‍ നടപ്പിലാക്കുന്ന ഏതു വികസന പദ്ധതിക്കാണ് തങ്ങളുടെ തുക വിനിയോഗിക്കാനുള്ളതെന്ന് വരിക്കാരന് താല്പര്യം പ്രകടിപ്പിക്കുവാനും കഴിയും. നിലവില്‍ ഏറ്റവും കൂടുതന്‍ വരിക്കാര്‍ തിരഞ്ഞെടുത്തിരിക്കുന്നത് തീരദേശ ഹൈവേ പദ്ധതിയാണ്, തൊട്ടുപിന്നിലായി ഹൈടെക് സ്കൂള്‍, ആശുപത്രികളുടെ നവീകരണം, ഐടി പാര്‍ക്കുകള്‍ എന്നിവയും ഉണ്ട്.
- dated 13 May 2019


Comments:
Keywords: Europe - Finance - 13520191chitty Europe - Finance - 13520191chitty,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us