Today: 16 Jan 2019 GMT   Tell Your Friend
Advertisements
എസ് പി ഡിക്ക് ആദ്യ വനിതാ മേധാവി വരാന്‍ സാധ്യത തെളിയുന്നു
Photo #1 - Germany - Otta Nottathil - 14220183

ബര്‍ലിന്‍: ജര്‍മന്‍ പാര്‍ലമെന്റില്‍ സ്ത്രീ പ്രാതിനിധ്യം മുപ്പതു ശതമാനം മാത്രമാണ്. എന്നാല്‍, രാജ്യത്തിന്റെ ചാന്‍സലറായത് നാലാം തവണയും അംഗല മെര്‍ക്കല്‍. എസ് പി ഡി അധ്യക്ഷ സ്ഥാനം മാര്‍ട്ടിന്‍ ഷൂള്‍സ് ഒഴിയുമ്പോള്‍ ആ സ്ഥാനത്തേക്കു പകരം പരിഗണിക്കപ്പെടുന്ന രണ്ടു പേരും വനിതകള്‍.

154 വര്‍ഷത്തെ ചരിത്രത്തില്‍ ഒരിക്കലും ഒരു വനിത എസ് പി ഡിയെ നയിച്ചിട്ടില്ല. നിലവില്‍ എസ് പി ഡി പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവായ ആന്‍ഡ്രിയ നാലസ് ഇടക്കാലത്തേക്കെങ്കിലും ആ സ്ഥാനത്തേക്കു വരുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.

ആന്‍ഡ്രിയ ആയിരിക്കും തന്റെ പിന്‍ഗാമിയെന്ന് ഷൂള്‍സ് തന്നെ സൂചനയും നല്‍കിയിരുന്നു. പുരുഷാധിപത്യം ശക്തമായ പാര്‍ട്ടിയുടെ സംസ്കാരം തന്നെ മാറണമെന്നാണ് തെരഞ്ഞെടുപ്പിലേറ്റ് കനത്ത തിരിച്ചടിയെത്തുടര്‍ന്ന് ആന്‍ഡ്രിയ അഭിപ്രായപ്പെട്ടിരുന്നത്.

ജര്‍മന്‍ പാര്‍ലമെന്റിലെ സ്ത്രീ പ്രാതിനിധ്യത്തിന് ആനുപാതികമല്ല എസ് പി ഡിയുടെ വനിതാ എംപിമാര്‍ എന്നതും പ്രത്യേകതയാണ്. 89 പുരുഷ എംപിമാരുള്ളപ്പോള്‍ 64 വനിതാ എംപിമാരും അവര്‍ക്കുണ്ട്. എന്നിട്ടു പോലും ആന്‍ഡ്രിയ താത്കാലിക അധ്യക്ഷയാകുക എന്ന നിര്‍ദേശത്തിന് പാര്‍ട്ടിയില്‍ സമവായം ലഭിച്ചിട്ടില്ല.

ആന്‍ഡ്രിയയെ നിര്‍ദേശിച്ചത് ഷൂള്‍സ് ആണെങ്കില്‍, പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാന്‍ താനുമുണ്ടാവുമെന്നു സ്വയം പ്രഖ്യാപിച്ചു മുന്നോട്ടു വന്നത് ഫ്ലെന്‍സ്ബര്‍ഗ് മേയര്‍ സിമോണ്‍ ലാംഗെയാണ്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് പാര്‍ട്ടി നേതൃത്വത്തിനയച്ച് കത്ത് അവര്‍ മാധ്യമങ്ങള്‍ക്കും നല്‍കിയിരുന്നു.
- dated 14 Feb 2018


Comments:
Keywords: Germany - Otta Nottathil - 14220183 Germany - Otta Nottathil - 14220183,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
16120193brexitberlin
ബര്‍ലിനില്‍ താമസിക്കുന്ന 3600 ബ്രിട്ടീഷുകാര്‍ റെസിഡന്‍സ് പെര്‍മിറ്റിന് അപേക്ഷ നനല്‍കി Recent or Hot News
തുടര്‍ന്നു വായിക്കുക
16120191afd
എഎഫ്ഡിക്കു മേല്‍ നിരീക്ഷണം ശക്തമാക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
15120192strike
എട്ട് ജര്‍മന്‍ വിമാനത്താവളങ്ങളില്‍ പണിമുടക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
15120191trans
ജര്‍മനിക്ക് ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ എംപി Recent or Hot News
തുടര്‍ന്നു വായിക്കുക
14120194snow
അതിശൈത്യം: ബവേറിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
14120191dexit
ജര്‍മനി യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നാവശ്യപ്പെട്ട് എഎഫ്ഡി ക്യാംപെയ്ന്‍ തുടങ്ങുന്നു
തുടര്‍ന്നു വായിക്കുക
20_priester_jubilee_fr_ignatious
പൗരോഹിത്യത്തിന്റെ രണ്ടു പതിറ്റാണ്ടു നിറവില്‍ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us