Today: 25 Feb 2018 GMT   Tell Your Friend
Advertisements
പാര്‍ട്ടി നേതൃത്വം ഷൂള്‍സ് ഒഴിഞ്ഞു; ചുമതല ആന്‍ഡ്രിയയ്ക്ക്
Photo #1 - Germany - Otta Nottathil - 14220187

ബര്‍ലിന്‍: എസ് പി ഡിയുടെ അധ്യക്ഷ പദവി മാര്‍ട്ടിന്‍ ഷൂള്‍സ് ഒഴിഞ്ഞു. സഖ്യ സര്‍ക്കാര്‍ രൂപീകരണം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. തന്റെ ചുമതലകള്‍ അദ്ദേഹം അടിയന്തര പ്രാബല്യത്തോടെ ആന്‍ഡ്രിയ നാാലസിനെയാണ് ഏല്‍പ്പെച്ചിരിക്കുന്നത്.

എന്നാല്‍, നാലസിന്റെ ചുമതല ഏപ്രില്‍ 22ന് എസ് പി ഡി അംഗങ്ങള്‍ വോട്ട് ചെയ്ത് അംഗീകരിച്ചാലേ പ്രാബല്യത്തിലാകൂ. ഈ സാഹചര്യത്തില്‍ ഹാംബര്‍ഗ് മേയര്‍ ഒലാഫ് ഷോള്‍സിനെ ഇടക്കാല നേതൃത്വം ഏല്‍പ്പിക്കണമെന്ന ആവശ്യവും ശക്തമാണ്.

വ്യക്തിഗതമായ തര്‍ക്കങ്ങള്‍ ഒഴിവാക്കാനാണ് താന്‍ നേതൃസ്ഥാനത്തു നിന്നു മാറിനില്‍ക്കുന്നതെന്ന് മാര്‍ട്ടിന്‍ ഷൂള്‍സ് വ്യക്തമാക്കി. സഖ്യ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് അടുത്ത മാസം എസ് പി ഡി അംഗങ്ങള്‍ വോട്ട് ചെയ്യും. അംഗീകാരം ലഭിച്ചാല്‍ ആറു മന്ത്രി സ്ഥാനങ്ങളായിരിക്കും പാര്‍ട്ടിക്കു ലഭിക്കുക. നിര്‍ണായകമായ വിദേശകാര്യ, ധനകാര്യ വകുപ്പുകള്‍ ഇതില്‍പ്പെടുന്നു.

വിദേശകാര്യ വകുപ്പ് താന്‍ ഏറ്റെടുക്കുമെന്നാണ് ഷൂള്‍സ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, നിലവിലുള്ള വിദേശകാര്യ മന്ത്രി സിഗ്മര്‍ ഗബ്രിയേലുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വിഭാഗീയ ചര്‍ച്ചകളോടെ അദ്ദേഹം ആ അവകാശവാദവും പിന്‍വലിച്ചിരുന്നു.
- dated 14 Feb 2018


Comments:
Keywords: Germany - Otta Nottathil - 14220187 Germany - Otta Nottathil - 14220187,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
nurses_qualification_programme_germany
ജര്‍മനിയില്‍ ഇന്‍ഡ്യന്‍ നഴ്സുമാര്‍ക്ക് ക്വാളിഫിക്കേഷന്‍ പ്രോഗ്രാം Recent or Hot News
തുടര്‍ന്നു വായിക്കുക
nursing_recruitment_to_germany
നഴ്സുമാര്‍ക്കുവേണ്ടി വീണ്ടും വാതില്‍ തുറന്ന് ജര്‍മനി ; എണ്ണായിരം പേര്‍ക്ക് ഉടന്‍ നിയമനം Recent or Hot News
തുടര്‍ന്നു വായിക്കുക
viral_fieber_germany_tot
ജര്‍മനിയില്‍ പനി മരണം 136 ആയി Recent or Hot News
തുടര്‍ന്നു വായിക്കുക
priester_tot_gefunden_germany
ജര്‍മനിയില്‍ വൈദികനെ കൊലപ്പെട്ട നിലയില്‍ കണ്ടെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
24220182
ജര്‍മനിയില്‍ ബജറ്റ് മിച്ചം റെക്കോഡ് ഭേദിച്ചു
തുടര്‍ന്നു വായിക്കുക
24220181
എഎഫ്ഡിക്ക് പിന്തുണയേറാന്‍ കാരണം ജനങ്ങള്‍ക്ക് ഭാവിയെക്കുറിച്ചുള്ള ആശങ്ക
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us