Today: 14 Aug 2018 GMT   Tell Your Friend
Advertisements
റഷ്യന്‍ ലോകകപ്പ് ; ജര്‍മന്‍ മാദ്ധ്യമക്കാര്‍ക്ക് വിലക്ക്
Photo #1 - Germany - Sports - 14520185_seppelt
ബര്‍ലിന്‍: റഷ്യന്‍ ലോകകപ്പ് റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ നിന്നും ജര്‍മന്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് റഷ്യ വിലക്കേര്‍പ്പെടുത്തി. ജര്‍മനിയിലെ മുഖ്യ ചാനലായ എആര്‍ഡിയുടെ മാധ്യമ പ്രവര്‍ത്തകന്‍ ഹാജോ സെപ്പെല്‍റ്റ്(55) അടക്കമുള്ളവര്‍ക്കാണ് റഷ്യ പ്രവേശനം നിഷേധിച്ചിരിക്കുന്നത്. എആര്‍ഡിയുടെ പ്രമുഖ സ്പോര്‍ട്സ് ജേര്‍ണലിസ്ററായ സെപ്പല്‍റ്റിന് റഷ്യന്‍ വീസായും അക്രഡിറ്റേഷന്‍ കാര്‍ഡും പാസ്സും നിഷേധിച്ചത്. റഷ്യയില്‍ അധികൃതരുടെ സഹായത്തോടെ വ്യാപകമായി ഉത്തേജക മരുന്നു ഉപയോഗം നടന്നതായി വെളിപ്പെടുത്തിയത് സെപ്പെല്‍റ്റ് ആയിരുന്നു. അതിന്റെ പ്രതികാര നടപടിയെന്നോണമാണ് ലഭിച്ച വിലക്ക്.

ഇതിനെതിരെ എആര്‍ഡി ചാനല്‍ മേധാവി ഫിഫയെ സമീപിച്ചിട്ടുണ്ട്. ജര്‍മന്‍ വിദേശകാര്യമന്ത്രി ഹൈക്കോ മാസ് ഇക്കാര്യത്തില്‍ എത്രയും പെട്ടെന്ന് പ്രതികരിയ്ക്കണമെന്നും റഷ്യന്‍ വിദേശകാര്യമന്താലയവുമായി ബന്ധപ്പെടണമെന്നും ജര്‍മന്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ ഒന്നടക്കം ആവശപ്പെട്ടു.ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷനും ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ച് രംഗത്തു വന്നിട്ടുണ്ട്. ജര്‍മനിയിലെ എആര്‍ഡി, ഇസഡ് ഡിഎഫ് എന്നീ ചാനലുകളാണ് വേള്‍ഡ് കപ്പിന്റെ ലൈവ് സംപ്രേക്ഷണം യാഥാര്‍ത്ഥ്യമാക്കുന്നത്.

എന്നാല്‍ റഷ്യന്‍ സ്പോര്‍ട്സ് ഡയറക്ടര്‍ ഡിമിട്രി ഷ്വിറ്റ്ഷോ സെപ്പെല്‍റ്റിനെതിരെ ശക്തമായി ന്യായീകരിയ്ക്കുക മാത്രമല്ല ആഞ്ഞടിയ്ക്കുകയും ചെയ്തു. സെപ്പെല്‍റ്റ് ഒരു സ്പെഷ്യല്‍ ഏജന്റായി നിന്ന് "ചെളി തപ്പി, സ്ഥിരീകരിക്കാത്ത വസ്തുതകളെ കണ്ടെത്തുന്ന, റഷ്യയില്‍ നെഗറ്റീവ് മാത്രം അന്വേഷിക്കുന്ന ഒരാളെന്നാണ് വിശേഷിപ്പിച്ചത്. ലോകകപ്പ് മല്‍സരങ്ങള്‍ അദ്ദേഹം ജര്‍മനിയിലിരുന്ന ടിവിയില്‍ കാണട്ടെ എന്നും ആശംസിച്ചു.റഷ്യയെക്കുറിച്ച് വസ്തുനിഷ്ഠമായ ചിത്രങ്ങള്‍ തയ്യാറാക്കുകയാണെങ്കില്‍, ഞങ്ങള്‍ അദ്ദേഹത്തിനായി ഒരു വര്‍ഷത്തിലധികം കാലാവധിയുള്ള എപ്പോഴും മള്‍ട്ടിപ്പിള്‍ എന്‍ട്രിയുള്ള " ഒരു സൂപ്പര്‍ വിസ" നല്‍കുന്നതിന് ഒരുക്കമാണെന്നും പറഞ്ഞു.

കഴിഞ്ഞ ദിവസം ജര്‍മന്‍ കോച്ച് ജോവാഹിം ലോവിന്റെ നേതൃത്വത്തില്‍ ചാന്‍സലര്‍ മെര്‍ക്കലിന്റെ പേര് മുദ്രണം ചെയ്ത ലോകകപ്പ് ജേഴ്സി മെര്‍ക്കലിന് സമ്മാനിച്ചിരുന്നു.

റഷ്യയുടെ മുന്‍നിലപാടുകളില്‍ പ്രതിഷേധിച്ച് പല രാഷ്ട്ര നേതാക്കളും റഷ്യയില്‍ നടക്കുന്ന ലോകകപ്പ് കാണാന്‍ പോകില്ലെന്നു നേരത്തേ വ്യക്തമാക്കിയതാണ്. എന്നാല്‍, ജര്‍മന്‍ ചാന്‍സലര്‍ ഇങ്ങനെയൊരു നിലപാട് ഇനിയും സ്വീകരിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ മെര്‍ക്കല്‍ നയം മാറ്റണമെന്നാണ് ജര്‍മന്‍ നേതാക്കളുടെ പക്ഷം. ഒരു തികഞ്ഞ ഫുട്ബോള്‍ പ്രേമിയെന്ന നിലയില്‍ ജര്‍മനിയുടെ മല്‍സരങ്ങള്‍ നടക്കുമ്പോള്‍ എപ്പോഴും സ്റേറഡിയത്തില്‍ എത്തി നേരിട്ടു മല്‍സരം കാണുകയാണ് മെര്‍ക്കലിന്റെ പതിവ്. ഇത്തവണ പോകുമെന്ന് അറിയിച്ചിട്ടില്ലെങ്കിലും, ഔദ്യോഗികമായി ബഹിഷ്കരണ പ്രഖ്യാപനവും ഇതുവരെ ഉണ്ടായിട്ടില്ല. ബ്രസീലില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ ജര്‍മനിയുടെ മത്സരങ്ങള്‍ കാണാന്‍ മെര്‍ക്കല്‍ എത്തിയിരുന്നു.

അതു തന്നെയുമല്ല ഇപ്പോള്‍, ഉത്തേജക മേഖലയില്‍ വിദഗ്ധരായ ജര്‍മന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു റഷ്യ ലോകകപ്പില്‍ പ്രവേശനം നിഷേധിച്ച സാഹചര്യത്തിലെങ്കിലും മെര്‍ക്കല്‍ നയം മാറ്റുമോ എന്നു കാത്തിരിക്കുകയാണ് ലോകം.
- dated 13 May 2018


Comments:
Keywords: Germany - Sports - 14520185_seppelt Germany - Sports - 14520185_seppelt,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
13820181
ജര്‍മനിയെ പരിശീലിപ്പിക്കാന്‍ യുര്‍ഗന്‍ ക്ളോപ്പ് റെഡി Recent or Hot News
തുടര്‍ന്നു വായിക്കുക
6820181
മരിയോ ഗോമസ് വിരമിച്ചു
തുടര്‍ന്നു വായിക്കുക
31720181
ഓസിലിന് പിന്തുണയുമായി ബര്‍ലിനില്‍ പ്രകടനം
തുടര്‍ന്നു വായിക്കുക
30720184
പൈതൃകം ഉപേക്ഷിക്കാനാവില്ല: ഓസിലിനെതിരേ വംശവെറിയന്‍മാര്‍ ആക്രമണം തുടരുന്നു
'ജര്‍മനിയുടെ പ്രതിച്ഛായ മോശമാക്കി' തുടര്‍ന്നു വായിക്കുക
23720182
ജര്‍മന്‍ ഗ്രാന്‍ഡ്പ്രീ ലൂയി ഹാമില്‍റ്റന്
തുടര്‍ന്നു വായിക്കുക
15720182
ഏഞ്ജലിക് കെര്‍ബര്‍ പുതിയ വിംബിള്‍ഡണ്‍ ചാംപ്യന്‍
സ്റ്റെഫിക്കു ശേഷം ആദ്യമായി വിംബിള്‍ഡണ്‍ ജര്‍മനിയിലേക്ക്
തുടര്‍ന്നു വായിക്കുക
german_coach_joachim_leow_bleibt
ജോവാഹിം ലോ തുടരും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us