Today: 22 Jul 2018 GMT   Tell Your Friend
Advertisements
ആന്‍ ഫ്രാങ്കിന്റെ ഡയറിയുടെ രണ്ടു പേജുകള്‍ കൂടി വായനക്കാര്‍ക്ക്
Photo #1 - Europe - Otta Nottathil - 16520187
ബര്‍ലിന്‍: ലോകത്തേറ്റവും കൂടുതല്‍ വായിക്കപ്പെട്ട പുസ്തകങ്ങളിലൊന്നാണ് ആന്‍ ഫ്രാങ്കിന്റെ ഡയറി. ആന്‍ ഫ്രാങ്ക് എഴുതിയ യഥാര്‍ഥ കുറിപ്പുകളില്‍, പരസ്പരം ഒട്ടിച്ചേര്‍ന്നിരുന്ന രണ്ടു പേജുകളിലെ വിവരങ്ങള്‍ കൂടി ഗവേഷകര്‍ ഇപ്പോള്‍ വേര്‍തിരിച്ചെടുത്തിരിക്കുന്നു.

ലൈംഗിതകയെക്കുറിച്ചും തമാശകളെക്കുറിച്ചുമാണ് ഈ പേജുകളിലെ പരാമര്‍ശം. ആംസ്ററര്‍ഡാമിലെ ആന്‍ ഫ്രാങ്ക് ഫൗണ്ടേഷന്റെ പക്കലാണ് ഇതുള്ളത്.

പരസ്പരം ഒട്ടിപ്പിടിച്ചിരിക്കുന്ന പേജുകളിലെ വാക്കുകള്‍ ഡിജിറ്റല്‍ ഫോട്ടോ ടെക്നോളജി വഴിയാണ് വായിച്ചെടുക്കാന്‍ സാധിച്ചത്. 1942 സെപ്റ്റംബര്‍ 28ന്, പതിമൂന്നാം വയസിലാണ് ആന്‍ ഫ്രാങ്ക് ഇതെഴുതിയിരിക്കുന്നത്.

ഹിറ്റ്ലറുടെ നാസി ഭരണകാലത്താണ് ആന്‍ ഫ്രാങ്ക് തടവില്‍ കഴിഞ്ഞത്. 1945ല്‍ പതിനഞ്ചാം വയസില്‍ കോണ്‍സന്‍ട്രേഷന്‍ ക്യാംപിലായിരുന്നു മരണം. ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍ എഴുപതോളം ഭാഷകളിലേക്ക് പരിഭാഷ ചെയ്തിട്ടുണ്ട്.
- dated 16 May 2018


Comments:
Keywords: Europe - Otta Nottathil - 16520187 Europe - Otta Nottathil - 16520187,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us