Today: 17 Nov 2018 GMT   Tell Your Friend
Advertisements
ഗ്രിസ്മാന്റെ മികവില്‍ ഫ്രാന്‍സിനു ജയം അന്ത്യമില്ലാതെ ജര്‍മന്‍ ഫുട്ബോളിന്റെ ദുരന്തഗാഥ
Photo #1 - Germany - Sports - 1710201806
പാരീസ്: പിന്നിട്ടു നിന്ന ശേഷം അന്റോയിന്‍ ഗ്രിസ്മാന്റെ ഇരട്ട ഗോളിലൂടെ തിരിച്ചടിച്ച ഫ്രാന്‍സിന് ജര്‍മനിക്കെതിരേ വിസ്മയ വിജയം. നേഷന്‍സ് ലീഗ് ഫുട്ബോളില്‍ വീണ്ടും തോറ്റതോടെ ജര്‍മനി ആദ്യ ഘട്ടത്തില്‍ പുറത്താകല്‍ ഉറപ്പിച്ചു. ഈ വര്‍ഷമാകെ ടീമിനെ വിടാതെ പിന്തുടരുന്ന ദുരന്തഗാഥകളുടെ കൂട്ടത്തിലേക്ക് ഒന്നുകൂടി.

വര്‍ഷം ഇതുവരെ ഒരേയൊരു അന്താരാഷ്ട്ര വിജയമാണ് ജര്‍മനിക്ക് അവകാശപ്പെടാനുള്ളത്. പെനല്‍റ്റി സ്പോട്ടില്‍ നിന്ന് ടോണി ക്രൂസ് സ്കോര്‍ ചെയ്തതോടെ ആത്മവിശ്വാസത്തിലായിരുന്നു ജര്‍മന്‍ ആരാധകര്‍. പക്ഷേ, ഗ്രിസ്മാന്‍ അത് അല്‍പ്പായുസാക്കി.

ലൂക്കാസ് ഹെര്‍ണാണ്‍ടസിന്റെ ക്രോസില്‍ നിന്ന് മനോഹരമായൊരു ലൂപ്പിങ് ഹെഡ്ഡറിലൂടെയാണ് ഗ്രിസ്മാന്‍ ആദ്യഗോള്‍ നേടിയത്. ബ്ളെയ്സ് മാറ്റ്യൂഡി പെനല്‍റ്റി ബോക്സില്‍ ഫൗള്‍ ചെയ്യപ്പെട്ടതിനു കിട്ടിയ പെനല്‍റ്റിയിലൂടെ ഗ്രിസ്മന്‍ തന്നെ അടുത്ത ഗോളും നേടി ടീമിനെ മുന്നിലെത്തിച്ചു.

നേഷന്‍സ് എ1 ഗ്രൂപ്പില്‍ ദിദിയര്‍ ദെഷാംപ്സിന്റെ ഫ്രാന്‍സ് ഇതുവരെ പരാജയമറിഞ്ഞിട്ടില്ല. മൂന്നു മത്സരങ്ങളില്‍ ഏഴു പോയിന്റാണ് ടീമിന്. 14 മത്സരങ്ങളാണ് അവര്‍ തുടര്‍ച്ചയായി പരാജയമറിയാതെ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ലോകകപ്പിലെ ഏഴു മത്സരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

അതേസമയം, ഈ വര്‍ഷം മാത്രം ജര്‍മനിക്ക് ആറ് അന്താരാഷ്ട്ര പരാജയങ്ങളായി. ശനിയാഴ്ച നടന്ന നേഷന്‍സ് ലീഗ് മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനോട് എതിരില്ലാത്ത മൂന്നു ഗോളിനും തോറ്റിരുന്നു.
- dated 17 Oct 2018


Comments:
Keywords: Germany - Sports - 1710201806 Germany - Sports - 1710201806,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
141020187
ഹോളണ്ടിനോട് എതിരില്ലാത്ത മൂന്നു ഗോള്‍ തോല്‍വി
ജര്‍മന്‍ ഫുട്ബോള്‍ ടീമും കോച്ചും കൂടുതല്‍ പ്രതിസന്ധിയില്‍
തുടര്‍ന്നു വായിക്കുക
121020182
റൊണാള്‍ഡോയ്ക്കെതിരായ ബലാത്സംഗ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു: ജര്‍മന്‍ മാഗസിന്‍
തുടര്‍ന്നു വായിക്കുക
17920182
ബര്‍ലിന്‍ മാരത്തണില്‍ കിപ്ചോഗെയ്ക്ക് ലോക റെക്കോഡ്
തുടര്‍ന്നു വായിക്കുക
8920182
പരുക്കേറ്റ ജര്‍മന്‍ സൈക്ളിസ്ററിന് ഇനി നടക്കാനാവില്ല
തുടര്‍ന്നു വായിക്കുക
യൂറോപ്യന്‍ നാഷന്‍സ് ലീഗ്; ലോകചാമ്പ്യന്‍മാര്‍ക്ക് സമനില, വെയ്ല്‍സിന് തകര്‍പ്പന്‍ ജയം
തുടര്‍ന്നു വായിക്കുക
13820181
ജര്‍മനിയെ പരിശീലിപ്പിക്കാന്‍ യുര്‍ഗന്‍ ക്ളോപ്പ് റെഡി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us