Today: 27 Jul 2017 GMT   Tell Your Friend
Advertisements
ഡോര്‍ട്ട്മുണ്‍ട് ആക്രമണം: പുതിയ അവകാശവാദത്തെക്കുറിച്ച് അനേന്വഷണം
Photo #1 - Germany - Otta Nottathil - 17420171
ഡോര്‍ട്ട്മുണ്‍ഡ്: ബോറൂസിയ ഡോര്‍ട്ട്മുണ്‍ഡ് ടീം ബസിനു നേരെയുണ്ടായ ആക്രമണം സംബന്ധിച്ച് പുറത്തുവന്ന മൂന്നാമത്തെ അവകാശവാദം സംബന്ധിച്ചും പോലീസ് അന്വേഷണം തുടങ്ങി. എന്നാല്‍, പുതുതായി ആരെയും സംശയിക്കാനുള്ള തെളിവുകള്‍ കിട്ടിയിട്ടുമില്ല.

കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ആക്രമണത്തല്‍ സ്പാനിഷ് താരം മാര്‍ക്കസ് ബാര്‍ട്രയ്ക്കു പരുക്കേറ്റിരുന്നു. ലോഹക്കഷണങ്ങള്‍ നിറച്ച മൂന്നു ബോംബുകളാണ് ബസിനെ ലക്ഷ്യമാക്കി പൊട്ടിത്തെറിച്ചത്. മൊണാക്കോയ്ക്കെതിരായ ചാംപ്യന്‍സ് ലീഗ് മത്സരത്തിനായുള്ള യാത്ര പുറപ്പെടുകയായിരുന്നു ബോറൂസിയ ടീം അംഗങ്ങള്‍.

ബഹു സാംസ്കാരികതയ്ക്കെതിരായ പ്രതിഷേധം എന്ന നിലയില്‍ തീവ്ര വലതുപക്ഷ വിഭാഗങ്ങളാണ് ആക്രമണം നടത്തിയതെന്ന സംശയം ശക്തമാണ്. ലഭിച്ചിട്ടുള്ള അവകാശവാദങ്ങളില്‍ ചിലതും ഈ രീതിയിലുള്ളതു തന്നെ.

നേരത്തെ, ഇസ്ളാമിക് സ്റേററ്റ് നടത്തിയ ആക്രമണമാണെന്ന് അവകാശപ്പെടുന്ന കത്തുകള്‍ കിട്ടിയിരുന്നെങ്കിലും ഇവയുടെ ആധികാരികത തെളിയിക്കാനായിട്ടില്ല. ഇതിനിടെ, സൈന്യത്തിന്റെ ശേഖരത്തില്‍നിന്നുള്ള ബോംബുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന വാര്‍ത്തയും പരക്കുന്നു.
- dated 16 Apr 2017


Comments:
Keywords: Germany - Otta Nottathil - 17420171 Germany - Otta Nottathil - 17420171,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us