Today: 25 May 2018 GMT   Tell Your Friend
Advertisements
ബജറ്റ് സെഷനില്‍ ആലിസ് ~ അംഗല ഏറ്റുമുട്ടല്‍
Photo #1 - Germany - Otta Nottathil - 17520182

ബര്‍ലിന്‍: ജര്‍മന്‍ പാര്‍ലമെന്റിന്റെ ബജറ്റ് സെഷനില്‍ എഎഫ്ഡി നേതാവ് ആലിസ് വീഡലും ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടല്‍. മാസങ്ങള്‍ ദീര്‍ഘിച്ച അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ രൂപീകരിക്കപ്പെട്ട സര്‍ക്കാര്‍ നേരിടുന്ന ആദ്യത്തെ പ്രധാന വെല്ലുവിളിയായാണ് ഈ ബജറ്റ് സെഷന്‍ വിലയിരുത്തപ്പെടുന്നത്. എഎഫ്ഡിയില്‍ നിന്നു ശക്തമായ കടന്നാക്രമണം മുന്‍കൂട്ടി കണ്ട മെര്‍ക്കല്‍ വ്യക്തമായ തയാറെടുപ്പുകളോടെ തന്നെയാണ് എത്തിയതും.

ബജറ്റ് ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ച് കത്തിക്കയറുകയായിരുന്നു ആലിസ് വീഡലിന്റെ പ്രസംഗം. പ്രതിപക്ഷ നേതാവെന്ന നിലയിലാണ് ആദ്യം സംസാരിക്കാനുള്ള അവസരം ആലിസിനു ലഭിക്കുന്നത്. എസ് പി ഡി മന്ത്രിസഭയില്‍ ചേര്‍ന്നതോടെയാണ് എഎഫ്ഡിക്ക് പ്രധാന പ്രതിപക്ഷമെന്ന സ്ഥാനം ലഭിച്ചത്.

പ്രസംഗത്തില്‍ ബജറ്റിനെക്കുറിച്ച് കാര്യമായ പരാമര്‍ശങ്ങളൊന്നും നടത്താതെ, സര്‍ക്കാരിന്റെ കുടിയേറ്റ നയത്തെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ആലിസ് ചെയ്തത്. തട്ടമിട്ട സ്ത്രീകളും കത്തിയെടുത്ത പുരുഷന്‍മാരും മറ്റ് ശല്യക്കാരും ചേര്‍ന്നാല്‍ രാജ്യത്തിനോ സമ്പദ് വ്യവസ്ഥയ്ക്കോ സമൂഹ വ്യവസ്ഥയ്ക്കോ ഒരു പ്രയോജനവും കിട്ടില്ലെന്ന് ആലിസ് തുറന്നടിച്ചു. അവിദഗ്ധ തൊഴിലാളികളെ ഇറക്കുമതി ചെയ്യുകയും, അതി വിദഗ്ധ തൊഴിലാളികളെ കയറ്റിയയയ്ക്കുകയും ചെയ്യുന്ന നാടായി ജര്‍മനി മാറിക്കഴിഞ്ഞെന്നും അവര്‍ ആരോപിച്ചു.

ഗ്രീന്‍ പാര്‍ട്ടിയുടെയും ഇടതുപക്ഷത്തിന്റെയും കൂക്കിവിളികളോടെയാണ് പ്രസംഗം പുരോഗമിച്ചത്. ഉപയോഗിച്ച വാക്കുകളുടെ പേരില്‍ പാര്‍ലമെന്റ് പ്രസിഡന്റ് വോള്‍ഫ്ഗാങ് ഷോബിള്‍ ആലിസിനെ താക്കീത് ചെയ്യുകയും ചെയ്തു.

മറുപടി പ്രസംഗത്തില്‍ എഎഫ്ഡിയെയോ ആലിസിനെയോ നേരിട്ട് പരാമര്‍ശിക്കാതെ, സമ്പൂര്‍ണ അവഗണന പ്രകടിപ്പിച്ചും, എന്നാല്‍, തന്റെ നയങ്ങള്‍ വ്യക്തമായി അവതരിപ്പിച്ചുമാണ് പൂര്‍ത്തിയാക്കിയത്. എഎഫ്ഡി എന്നൊരു ഘടകമേ പാര്‍ലമെന്റിലില്ലെന്ന മട്ടിലുള്ള മെര്‍ക്കലിന്റെ സമീപനം അവര്‍ക്ക് അവഹേളനപരവുമായി.
- dated 16 May 2018


Comments:
Keywords: Germany - Otta Nottathil - 17520182 Germany - Otta Nottathil - 17520182,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us