Today: 24 Nov 2017 GMT   Tell Your Friend
Advertisements
ഗുരുദ്വാരയില്‍ വിസ്കിക്കച്ചവടത്തെക്കുറിച്ചു പറഞ്ഞ് ബോറിസ് ജോണ്‍സണ്‍ പുലിവാല് പിടിച്ചു
Photo #1 - U.K. - Otta Nottathil - 18520177
Photo #2 - U.K. - Otta Nottathil - 18520177

ലണ്ടന്‍: ബ്രിട്ടനിലെ ഗുരുദ്വാര സന്ദര്‍ശനത്തിനിടെ വിസ്കി കച്ചവടം പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ച ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ പുലിവാല് പിടിച്ചു.

ഇന്ത്യയിലേക്ക് വിസ്കി കയറ്റുമതി വര്‍ധിപ്പിക്കണമെന്നായിരുന്നു ബോറിസിന്റെ വാദം. എന്നാല്‍, ഗുരുദ്വാരയില്‍ കയറി മദ്യത്തെക്കുറിച്ചു സംസാരിക്കാന്‍ താങ്കള്‍ക്ക് എങ്ങനെ ധൈര്യം വന്നു എന്നൊരു സിഖ് വനിത ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് ഉത്തരം മുട്ടി.

സിഖ് മതാചാരങ്ങള്‍ക്കു വിരുദ്ധമാണ് മദ്യം എന്ന് ബല്‍ബീര്‍ കൗര്‍ എന്ന സ്ത്രീ രോഷാകുലയായി വാദിച്ചു. പിന്നീട് സിഖ് ഫെഡറേഷനും ബോറിസിന്റെ വാക്കുകളെ രൂക്ഷമായി വിമര്‍ശിച്ചു. ശരിയായ മാനസിക നിലയുള്ള ഒരു രാഷ്ട്രീയ നേതാവും ഗുരുദ്വാരയില്‍ കയറി മദ്യ വ്യാപാരത്തെക്കുറിച്ചു സംസാരിക്കില്ലെന്ന് സംഘടന.

മദ്യപിക്കുന്ന നിരവധി സിഖുകാരെ തനിക്കറിയാമെന്നായിരുന്നു ഇതിനോടുള്ള ബോറിസിന്റെ ആദ്യ പ്രതികരണം. എങ്കിലും പിന്നീട് അദ്ദേഹം മാപ്പ് ചോദിച്ച് തടിയൂരി.
- dated 18 May 2017


Comments:
Keywords: U.K. - Otta Nottathil - 18520177 U.K. - Otta Nottathil - 18520177,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
സ്ററീവനേജില്‍ മാര്‍ സ്രാമ്പിക്കലിന്റെ വരവേല്‍പ്പും, തിരുന്നാളും ഉജ്ജ്വലമായി Recent or Hot News
തുടര്‍ന്നു വായിക്കുക
241120177
യൂറോപ്യന്‍ സാംസ്കാരിക തലസ്ഥാന മത്സരത്തില്‍ ഡുന്‍ഡീയെ ഉള്‍പ്പെടുത്തില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
231120179
യുകെയുടെ വളര്‍ച്ചാ സാധ്യത വെട്ടിക്കുറച്ചു Recent or Hot News
പുതിയ ഡീസല്‍ കാറുകള്‍ക്ക് 500 പൗണ്ട് അധിക നികുതി തുടര്‍ന്നു വായിക്കുക
221120176
ബ്രെക്സിറ്റ്: കൂടുതല്‍ പണം നല്‍കാന്‍ യുകെ സന്നദ്ധം Recent or Hot News
തുടര്‍ന്നു വായിക്കുക
201120177
വിസ കാലാവധി കഴിഞ്ഞ് ബ്രിട്ടനില്‍ തുടരുന്നവര്‍ക്കെതിരേ കടുത്ത നടപടി Recent or Hot News
തുടര്‍ന്നു വായിക്കുക
201120176
യുകെയില്‍ 1531 സ്പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കും
തുടര്‍ന്നു വായിക്കുക
1611201711
യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് യുകെയിലെ കുടിയേറ്റ അവകാശങ്ങള്‍ നഷ്ടമാകില്ല
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us