Today: 17 Jul 2019 GMT   Tell Your Friend
Advertisements
ഇറാനെതിരേ സൈനിക നീക്കം പരിഗണനയില്‍: യുഎസ്
Photo #1 - Gulf - Otta Nottathil - 18620196iran

വാഷിങ്ടണ്‍: ഇറാനെതിരെ സൈനിക നീക്കം പരിഗണനയിലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ. പശ്ചിമേഷ്യയില്‍ എണ്ണക്കപ്പലുകള്‍ക്കു നേരെയുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണിതെന്നും വിശദീകരണം. അനിവാര്യ ഘട്ടത്തില്‍ തിരിച്ചടിക്കുമെന്ന് കഴിഞ്ഞ ദിവസം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യു.എസ് പ്രതികരണം.

"ട്രംപ് ഭരണകൂടം എല്ലാ സാധ്യതകളും പരിശോധിച്ചുവരുകയാണ്. ഒന്നിലേറെ തവണ പ്രസിഡന്‍റ് ട്രംപുമായി വിഷയം സംസാരിച്ചിട്ടുണ്ട്. അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകും. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മടിക്കില്ല~സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പോംപിയോ പറഞ്ഞു. വൈറ്റ് ഹൗസ് സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണും കഴിഞ്ഞ ദിവസം സമാന മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രതിസന്ധി അയയാന്‍ ഇറാനുമായി ചര്‍ച്ചക്ക് ഒരുക്കമാണെങ്കിലും സൈനിക പ്രകോപനങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിയുണ്ടാകുമെന്നായിരുന്നു യു.എസ് പത്രപ്രതിനിധിയുടെ ചോദ്യത്തിന് ബോള്‍ട്ടന്‍െറ പ്രതികരണം.

ഒമാന്‍ കടലില്‍ കഴിഞ്ഞയാഴ്ച രണ്ട് എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ടതിനു പിന്നില്‍ ഇറാനാണെന്ന് യു.എസ് ആരോപിച്ചിരുന്നു. ഇറാന്‍ സായുധസേനയുടെ ഭാഗമായ റവലൂഷനറി ഗാര്‍ഡുമാരെയാണ് യു.എസ് രഹസ്യാന്വേഷണ വിഭാഗം പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്. നേരത്തേയും എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ടതിനു പിന്നില്‍ ഇറാന്‍െറ കരങ്ങളാണെന്ന് ആരോപണം നിലനില്‍ക്കെയായിരുന്നു രണ്ടാം ആക്രമണം.

യുദ്ധസാഹചര്യം മുന്നില്‍കണ്ട് മേഖലയില്‍ യു.എസ് സൈനിക വിന്യാസം ശക്തമാക്കിയിട്ടുണ്ട്. കരസൈനികരെയടക്കം കൂടുതലായി അയക്കുന്നത് പരിഗണനയിലാണെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. യു.എസ് യുദ്ധക്കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കണ്‍ അടുത്തിടെ ഗള്‍ഫ് കടലില്‍ എത്തിയിട്ടുണ്ട്. കൂടുതല്‍ പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനം, യുദ്ധവിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍ എന്നിവയും വൈകാതെ എത്തിയേക്കും. ആയിരക്കണക്കിന് സൈനികരെ അധികമായി അയക്കാന്‍ യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജനറല്‍ ഫ്രാങ്ക് മക്കിന്‍സി ആവശ്യപ്പെട്ടിരുന്നു.
- dated 18 Jun 2019


Comments:
Keywords: Gulf - Otta Nottathil - 18620196iran Gulf - Otta Nottathil - 18620196iran,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us