Today: 22 Oct 2018 GMT   Tell Your Friend
Advertisements
വിമാനത്തില്‍ മാര്‍പാപ്പ വിവാഹം നടത്തിക്കൊടുത്തു
Photo #1 - Other Countries - Otta Nottathil - 19120186
സാന്റിയാഗോ: തങ്ങളുടെ വിവാഹത്തെ ഒന്ന് ആശീര്‍വദിക്കാന്‍ മാത്രമാണ് ആ ഫ്ളൈറ്റ് അറ്റന്‍ഡര്‍മാര്‍ ചിലിയിലെ യാത്രയ്ക്കിടെ വിമാനത്തില്‍ വച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയോട് ആവശ്യപ്പെട്ടത്. എന്നാല്‍, പൂ ചോദിച്ച് പൂക്കാലം കിട്ടിയതു പോലെയായി അവരുടെ അവസ്ഥ. മാര്‍പാപ്പ അവരുടെ വിവാഹം പൂര്‍ണമായി ഏറ്റെടുത്ത് വിമാനത്തില്‍ വച്ചു തന്നെ നടത്തിക്കൊടുക്കുകയായിരുന്നു.

പൗല പോഡസ്റ്റ് റൂയിസും കാര്‍ലോസ് കുയിഫാര്‍ഡി എലോറിഗയുമാണ് ചരിത്രപരമായ വിവാഹത്തിലെ വധൂവരന്‍മാര്‍. നേരത്തെ തന്നെ സിവില്‍ യൂണിയനിലായിരുന്നു ഇവര്‍.

ചിലിയല്‍ തലസ്ഥാനമായ സാന്റിയാഗോയിലെ പള്ളി 2010ലുണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്നതിനാല്‍ അവിടെവച്ച് വിവാഹച്ചടങ്ങുകള്‍ നടത്തണമെന്ന ആഗ്രഹം സാധിച്ചില്ലെന്ന് അവര്‍ മാര്‍പാപ്പയെ അറിയിച്ചു. ഇതോടെയാണ് വിമാനത്തില്‍ വച്ചു തന്നെ ചടങ്ങുകള്‍ നടത്താമെന്ന് മാര്‍പാപ്പ നിര്‍ദേശിച്ചത്. സാന്റിയാഗോയില്‍നിന്ന് ഇക്വിക്കിലേക്കുള്ള ഹ്രസ്വ യാത്രയില്‍ തന്നെ ഇതു പൂര്‍ത്തിയാകുകയും ചെയ്തു. വിമാനക്കമ്പനി മേധാവി തന്നെ ഇതിനു സാക്ഷിയാകുകയും ചെയ്തു. കൂടെയുണ്ടായിരുന്ന ഒരു കര്‍ദിനാള്‍ വിവാഹ രേഖ കൈയാല്‍ എഴുതി നല്‍കി. ഇതില്‍ വധൂവരന്‍മാരും സാക്ഷിയും ഒപ്പുവച്ചു.
- dated 18 Jan 2018


Comments:
Keywords: Other Countries - Otta Nottathil - 19120186 Other Countries - Otta Nottathil - 19120186,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us