Today: 25 May 2017 GMT   Tell Your Friend
Advertisements
ചര്‍ച്ചിലിനെയും താച്ചറെയും ഓര്‍മിപ്പിച്ച് തെരേസയുടെ പ്രകടനപത്രിക
Photo #1 - U.K. - Otta Nottathil - 19520175
ലണ്ടന്‍: ബ്രിട്ടന്‍ കണ്ട ഏറ്റവും ശക്തരായ പ്രധാനമന്ത്രിരായിരുന്ന സര്‍ വിന്‍സ്ററണ്‍ ചര്‍ച്ചിലിനെയും മാര്‍ഗരറ്റ് താച്ചറെയും അനുസ്മരിപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി തെരേസ മേയ് അടുത്ത തെരഞ്ഞെടുപ്പിലേക്കുള്ള പ്രകടന പത്രിക പുറത്തിറക്കി.

ചര്‍ച്ചിലും താച്ചറും ഉപയോഗിച്ചിട്ടുള്ള, ഒരുമിച്ച് മുന്നോട്ട് (ഫോര്‍വേഡ് ടുഗെദര്‍) എന്ന തലക്കെട്ടാണ് തന്റെ പ്രകടനപത്രികയ്ക്കും തെരേസ ഉപയോഗിച്ചിരിക്കുന്നത്. സ്വാര്‍ഥ താത്പര്യങ്ങളുമായി പ്രവര്‍ത്തിക്കുന്ന വമ്പന്‍ ബിസിനസുകാരെ പാഠം പഠിപ്പിക്കുമെന്നും, സ്കൂളുകള്‍ക്കും ആശുപത്രികള്‍ക്കും ബില്യന്‍ കണക്കിന് പൗണ്ട് സഹായം നല്‍കുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.

സാധാരണക്കാര്‍ക്കും അധ്വാനിക്കുന്ന തൊഴിലാളികള്‍ക്കും ഗുണപരമായ പദ്ധതികള്‍ നടപ്പാക്കുന്ന തെരേസ, പല കടുത്ത തീരുമാനങ്ങളും ഭാവിയില്‍ സ്വീകരിക്കാന്‍ ബ്രിട്ടന്‍ നിര്‍ബന്ധിതമാകുമെന്ന മുന്നറിയിപ്പു കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു.

പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ഹാലിഫാക്സില്‍ വച്ചാണ് തെരേസ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കിയതെന്നതും ശ്രദ്ധേയം.

ഒരു ലക്ഷം പൗണ്ടില്‍ താഴെ സമ്പത്തുള്ള ആരും സോഷ്യല്‍ കെയറിനു പണം നല്‍കേണ്ടി വരില്ലെന്നതാണ് മറ്റൊരു പ്രധാന വാഗ്ദാനം. എന്നാല്‍, വീട്ടില്‍ കെയര്‍ നേടാന്‍ മാത്രം സമ്പത്തുള്ളവരുടെ ബില്‍ കൂടാനും പെന്‍ഷന്‍ കുറയാനുമുള്ള സാധ്യതയും പ്രകടനപത്രിക മുന്നോട്ടു വയ്ക്കുന്നു.
- dated 19 May 2017


Comments:
Keywords: U.K. - Otta Nottathil - 19520175 U.K. - Otta Nottathil - 19520175,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
255201712
ഹൗട്ടന് സ്വയം പൂര്‍ണനായി തോന്നുന്നത് ഇപ്പോള്‍! Recent or Hot News
തുടര്‍ന്നു വായിക്കുക
255201711
ലണ്ടന്റെ സുരക്ഷയ്ക്ക് ആയിരം സായുധ സൈനികര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
25520177
മാഞ്ചസ്ററര്‍ ആക്രമണം: സ്ത്രീ ഉള്‍പ്പെടെ ഏഴു പേര്‍ അറസ്ററില്‍ Recent or Hot News
പിടിയിലായവരില്‍ ആബേദിയുടെ സഹോദരനും തുടര്‍ന്നു വായിക്കുക
24520171
ബ്രിട്ടനില്‍ സുരക്ഷാ ലെവല്‍ ഉയര്‍ത്തി : പട്ടാളം നിരത്തിലിറങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
24520173
മാഞ്ചസ്റ്ററില്‍ കൊല്ലപ്പെട്ട മൂന്നു പേരെ തിരിച്ചറിഞ്ഞു Recent or Hot News
ലോകനേതാക്കള്‍ ആക്രമണത്തെ അപലപിച്ചു തുടര്‍ന്നു വായിക്കുക
മാഞ്ചസ്ററര്‍ അക്രമിയെ തിരിച്ചറിഞ്ഞു
തുടര്‍ന്നു വായിക്കുക
terror_manchester
മാഞ്ചസ്റററിലെ സ്ഫോടനം : മരിച്ചവരിലേറെയും യുവാക്കളും കുട്ടികളും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us