Today: 09 Dec 2018 GMT   Tell Your Friend
Advertisements
രാസ വിഷ പ്രയോഗം: പ്രതികളെ തിരിച്ചറിഞ്ഞെന്ന് ബ്രിട്ടന്‍
Photo #1 - U.K. - Otta Nottathil - 20720189
ലണ്ടന്‍: റഷ്യന്‍ മുന്‍ ചാരന്‍ സെര്‍ജി സ്ക്രിപലിനും മകള്‍ യൂലിയ സ്ക്രിപലിനും നേരെ ബ്രിട്ടനില്‍ നടന്ന രാസായുധാക്രമണത്തിലെ പ്രതികളെന്ന് സംശയിക്കുന്നവരെ തിരിച്ചറിഞ്ഞതായി ബ്രിട്ടീഷ് പോലീസ്. ഇതില്‍ റഷ്യക്കാരും ഉള്‍പ്പെടുന്നതായി ബ്രിട്ടീഷ് വാര്‍ത്താ ഏജന്‍സിയായ പ്രസ് അസോസിയേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

സി.സി.ടി.വി.യില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്നാണ് കരുതുന്നത്. ഇവരുടെ പേര് പുറത്തുവിട്ടിട്ടില്ല. മാര്‍ച്ചിലാണ് സ്ക്രിപലിനെയും യൂലിയയെയും നോവിച്ചോക്ക് രാസായുധാക്രമണമേറ്റ നിലയില്‍ ബ്രിട്ടനിലെ സാലിസ്ബറിയില്‍ കണ്ടെത്തുന്നത്. ജൂണില്‍ രണ്ടാമതും ബ്രിട്ടനില്‍ നോവിച്ചോക്ക് ആക്രമണമുണ്ടായിരുന്നു. ഡോണ്‍ സ്ററര്‍ജസ്, ചാര്‍ലി റൗളി എന്നീ ദമ്പതിമാരാണ് ആക്രമണത്തിനിരയായത്. ഇതില്‍ ഡോണ്‍ സ്ററര്‍ജസ് പിന്നീട് മരിച്ചു.

ഈ രണ്ടുസംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ആക്രമണങ്ങള്‍ക്കുപിന്നില്‍ റഷ്യയാണെന്നാണ് ബ്രിട്ടന്റെ ആരോപണം. റഷ്യ ഇത് നിഷേധിച്ചിട്ടുണ്ട്. പ്രതികളെക്കുറിച്ച് ബ്രിട്ടന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്ന് ബ്രിട്ടനിലെ റഷ്യന്‍ സ്ഥാനപതി അലക്സാന്‍ഡര്‍ യാകോവെന്‍കോ പറഞ്ഞു.
- dated 19 Jul 2018


Comments:
Keywords: U.K. - Otta Nottathil - 20720189 U.K. - Otta Nottathil - 20720189,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
91220181
ബ്രെക്സിറ്റ്: ആര്‍ക്കും അറിയാത്ത പ്ളാന്‍ ബി! Recent or Hot News
തുടര്‍ന്നു വായിക്കുക
71220185jessica
ജസീക്കയെ കൊന്നത് ഭര്‍ത്താവ് തന്നെ Recent or Hot News
തുടര്‍ന്നു വായിക്കുക
attack_indian_uk_ear
ബ്രിട്ടനില്‍ ഇന്ത്യക്കാരനു നേരെ വധശ്രമം ; ഇരുചെവികളും അറ്റുപോയി Recent or Hot News
തുടര്‍ന്നു വായിക്കുക
51220182brexitfood
ബ്രെക്സിറ്റ് കാരണം ഭക്ഷ്യവില ഉയരും Recent or Hot News
തുടര്‍ന്നു വായിക്കുക
51220181
ബ്രെക്സിറ്റ് നിയമോപദേശം പൂര്‍ണ രൂപത്തില്‍ പ്രസിദ്ധീകരിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
new_missions_syro_malabar_uk
ബ്രിസ്റേറാളിലും പോര്‍ട്സ്മൗത്തിലും മിഷനുകള്‍ക്ക് കര്‍ദ്ദിനനാള്‍ മാര്‍ ആലഞ്ചേരി തിരി തെളിച്ചു ; മിഷന്‍ ഉദ്ഘാടനം ഇന്ന് ബോണ്‍മൗത്തില്‍
തുടര്‍ന്നു വായിക്കുക
212201802brexitgyima
ബ്രെക്സിറ്റ്: വീണ്ടും ഹിതപരിശോധന നടത്താതെ മാര്‍ഗമില്ലെന്ന് സാം ജിമ
രാജിവച്ച മന്ത്രിമാര്‍ പത്ത്! തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us