Today: 15 Dec 2018 GMT   Tell Your Friend
Advertisements
ലോകം കടലില്‍ മുങ്ങുമെന്ന് ഗവേഷകര്‍
Photo #1 - Other Countries - Otta Nottathil - 20820184
വാഷിങ്ടണ്‍: ആഗോളസമൂഹത്തെ മുഴുവനായി വെള്ളത്തില്‍ മുക്കാന്‍ സാധ്യതയുള്ള പ്രളയങ്ങള്‍ ഉണ്ടാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. സമുദ്രനിരപ്പ് ഉയരുന്നതാണ് ഇതിനു കാരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

സമുദ്രനിരപ്പിലെ നേരിയ അളവിലുള്ള ഉയര്‍ച്ചപോലും അപകടകരമാകുമെന്ന് വിര്‍ജിനീയ ടെക് സര്‍വകലാശാലയിലെ ഗവേഷകര്‍ പുറത്തുവിട്ട പഠന റിപ്പോര്‍ട്ട് പറയുന്നു. സമുദ്രനിരപ്പ് ഉയരുന്നത് ഭീഷണിയുയര്‍ത്തുന്നത് തീരദേശപ്രദേശങ്ങള്‍ക്ക് മാത്രമാണെന്ന പൊതുധാരണ തിരുത്തുന്നതാണ് റിപ്പോര്‍ട്ട്.

സമുദ്രനിരപ്പ് ഉയരുന്നത് ചെറിയതോതിലുള്ള ഭൂചലനങ്ങള്‍ മൂലമുണ്ടാകുന്ന ആഘാതം വര്‍ധിപ്പിക്കും. ചൈനയിലെ മക്കാവു മേഖലയെ മാതൃകയാക്കിയാണ് പഠനം നടത്തിയത്. മക്കാവുവിന്‍െറ ഭൂപ്രകൃതി അതേപടി കമ്പ്യൂട്ടറില്‍ ഗവേഷകര്‍ പുനഃസൃഷ്ടിച്ചു.

നിലവിലെ സമുദ്രനിരപ്പ് പ്രകാരം ചെറിയതോതിലുള്ള ഭൂചലനങ്ങള്‍ മക്കാവുവിനെ സാരമായി ബാധിക്കുന്നില്ല. എന്നാല്‍, സമുദ്രനിരപ്പ് ഒന്നരയടി മുതല്‍ മൂന്നടി വരെ ഉയര്‍ന്നാല്‍, ചെറുഭൂചലനങ്ങളുണ്ടാക്കുന്ന ആഘാതം ഞെട്ടിപ്പിക്കുന്നതാണ്.

ഒന്നരയടി ഉയര്‍ന്നാല്‍ കൂറ്റന്‍ തിരമാലകള്‍ മൂലമുണ്ടാകുന്ന വെള്ളപ്പൊക്കത്തിന്‍െറ ആവൃത്തി 1.2 തവണ മുതല്‍ 2.4 തവണ വരെ വര്‍ധിക്കും. മൂന്നടി ഉയര്‍ന്നാല്‍, ആവൃത്തി 1.5 മുതല്‍ 4.7 വരെയായി ഉയരുമെന്ന് സയന്‍സ് അഡ്വാന്‍സസില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
- dated 20 Aug 2018


Comments:
Keywords: Other Countries - Otta Nottathil - 20820184 Other Countries - Otta Nottathil - 20820184,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us