Today: 25 Nov 2020 GMT   Tell Your Friend
Advertisements
മാംസാഹാര പ്രിയവും മഹാമാരികളും
Photo #1 - Europe - Samakaalikam - 211120205meat

കോവിഡ്~19 ഉള്‍പ്പെടെ പല മഹാമാരികളുടെയും ഉറവിടം പക്ഷി~മൃഗാദികളായിരുന്നു എന്നത് ഇതിനകം വ്യക്തമായിട്ടുള്ളതാണ്. ഏറ്റവും പുതിയ പഠനങ്ങള്‍ പ്രകാരം ശരാശരി നാലു മാസം കൂടുമ്പോള്‍ പക്ഷി~മൃഗാദികളില്‍ നിന്ന് ഒരു പുതിയ രോഗം മനുഷ്യരിലേക്കു പടരുന്നുണ്ട്.

ലോകത്താകമാനം മാംസാഹാരത്തോട് വര്‍ധിച്ചു വരുന്ന പ്രിയവുമായി ഈ രോഗപ്പകര്‍ച്ചകളെ ബന്ധപ്പെടുത്തുന്നത് സ്വാഭാവികം.

പക്ഷി~മൃഗാദികളില്‍നിന്നു മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിനിടെ വലിയ തോതിലുള്ള വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. പക്ഷി~മൃഗാദികളുമായുള്ള മനുഷ്യരുടെ ഇടപെടലുകളില്‍ വന്ന മാറ്റങ്ങളുമായി ഇതിനെ ബന്ധിപ്പിക്കുന്ന ഒരു ഡസനിലധികം പഠനങ്ങള്‍ ഇതിനകം പുറത്തു വന്നു കഴിഞ്ഞു.

മാംസാഹാരത്തില്‍ നിന്നു ലഭിക്കുന്ന പ്രോട്ടീനുകള്‍ക്കായുള്ള വര്‍ധിച്ച ആവശ്യം, സുസ്ഥിരമല്ലാത്ത കാര്‍ഷിക വികസനം, വന്യജീവികളെ ചൂഷണം ചെയ്യുന്ന തോത് എന്നിവയാണ് ഇതിനു പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മാംസത്തിനായി വളര്‍ത്തുന്ന പക്ഷി~മൃഗാദികളുടെ കാര്യത്തില്‍ മതിയായ ശുചിത്വം പാലിക്കാത്തതും രോഗപ്പകര്‍ച്ചകള്‍ക്കു കാരണമാകുന്നു എന്ന് തെളിയിക്കുന്ന പല ഉദാഹരണങ്ങളും കോവിഡ് കാലത്തു തന്നെ പുറത്തുവന്നിട്ടുള്ളതാണ്.

ഇത്തരം രോഗങ്ങള്‍ പക്ഷി~മൃഗാദികള്‍ക്കിടയില്‍ മുന്‍പും നിലവിലുള്ളതു തന്നെയായിരുന്നു എങ്കിലും അവ മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതകള്‍ സമീപ കാലത്ത് വര്‍ധിച്ചിട്ടുണ്ട്. പ്രകൃതിയുടെ സന്തുലിതാവസ്ഥ മനുഷ്യരുടെ ഇടപെടലുകള്‍ കാരണം തകരുന്നതും ഇതിനൊരു കാരണമാണ്. ഇത്തരം രോഗങ്ങളുടെ പടര്‍ച്ച നിയന്ത്രിക്കാന്‍ പ്രകൃതി തന്നെ ഒരുക്കി വച്ചിരുന്ന മാര്‍ഗങ്ങളാണ് മനുഷ്യന്‍ തകര്‍ത്തുകൊണ്ടിരിക്കുന്നത്.

ജനസംഖ്യയില്‍ തുടരുന്ന വര്‍ധനയും ഇതിന് ആക്കം കൂട്ടുന്നു. മനുഷ്യരാശിയുടെ വര്‍ധിച്ച ഭക്ഷ്യ ഉപഭോഗം പ്രകൃതിയുടെ താളം തെറ്റിക്കുന്നതിലേക്കാണ് കാര്യങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നത്.
- dated 21 Nov 2020


Comments:
Keywords: Europe - Samakaalikam - 211120205meat Europe - Samakaalikam - 211120205meat,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
221120203eu
യൂറോപ്യന്‍ യൂണിയന്റെ ഭാവി: ജര്‍മനിയും ഫ്രാന്‍സും രണ്ടു തട്ടില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
41120201biden
ബൈഡനില്‍ പ്രതീക്ഷയര്‍പ്പിച്ച് യൂറോപ്പ്
തുടര്‍ന്നു വായിക്കുക
21120207swiss
ജനീവയില്‍ എന്തുകൊണ്ട് റെക്കോഡ് മിനിമം വേതനം
തുടര്‍ന്നു വായിക്കുക
2610202010warming
ആഗോള താപനത്തെ ബാധിക്കാതെ ലോക്ക്ഡൗണ്‍
തുടര്‍ന്നു വായിക്കുക
221020209cap
യൂറോപ്യന്‍ യൂണിയന്‍ കാര്‍ഷിക നയം: തര്‍ക്കത്തിന്റെ അടിസ്ഥാനം എന്ത്?
തുടര്‍ന്നു വായിക്കുക
karfritaggoodfriday
ലോകം ഇന്ന് ദുഖ:വെള്ളി സ്മരണയില്‍
മാനവരക്ഷയുടെ ദു:ഖവെള്ളി ലോകം ഇന്ന് സ്മരിക്കുന്നു. ലോകരക്ഷയ്ക്കായി അവതരിച്ച ദൈവപുത്രന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്‍മ്മയില്‍ ൈ്രകസ്തവര്‍ ദുഖവെളളി ആചരിക്കുന്നു. ... തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us