Today: 25 Apr 2017 GMT   Tell Your Friend
Advertisements
ഐഎംഎഫിനു ബദലായി ഇഎംഎഫ് വരുന്നു
ബ്രസല്‍സ്: ഇന്റര്‍നാഷണല്‍ മോനിറ്ററി ഫണ്ടിനു (ഐഎംഎഫ്) ബദലായി യൂറോപ്യന്‍ മോനിറ്ററി ഫണ്ട് (ഇഎംഎഫ്) വരുന്നു. ജര്‍മന്‍ സര്‍ക്കാരാണ് ഈ നീക്കത്തിനു പിന്നില്‍.

യൂറോപ്യന്‍ യൂണിയന്റെയും ഐഎംഎഫിന്റെയും നയങ്ങളും നിലപാടുകളും തമ്മില്‍ വലിയ പൊരുത്തക്കേടുകള്‍ അടുത്തിടെ ഉടലെടുത്തിരുന്നു. ബ്രെക്സിറ്റ് സംബന്ധിച്ച് ഗ്രീക്ക് സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് ഐഎംഎഫ് നടത്തിയ പല വിലയിരുത്തലുകളും തെറ്റായിരുന്നു എന്നു വ്യക്തമായിരുന്നു. ഗ്രീസിന്റെ കാര്യത്തില്‍ ഐഎംഎഫും യൂറോപ്പും കടകവിരുദ്ധമായ നിലപാടുകളാണ് സ്വീകരിച്ചിരിക്കുന്നത്.

ഇത്തരം സാഹചര്യങ്ങളിലാണ് ഐഎംഎഫിനെ പൂര്‍ണമായി നിരാകരിച്ച് പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ ജര്‍മനിയുടെ നേതൃത്വത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ശ്രമം നടത്തുന്നത്.

യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ കടക്കെണിയിലാകുകയും മറ്റും ചെയ്യുന്ന സാഹചര്യത്തില്‍ രക്ഷാ പാക്കേജുകളും മറ്റും ഏര്‍പ്പെടുത്തുന്നത് യൂറോപ്യന്‍ കമ്മിഷനാണ്. ഇതു മാറ്റി ഇത്തരം കാര്യങ്ങളെല്ലാം ഇഎംഎഫിനെ ഏല്‍പ്പിക്കാനാണ് ആലോചന.

ഇതനുസരിച്ച്, സാമ്പത്തിക പ്രതിസന്ധികള്‍ വിലയിരുത്തുന്നതും രക്ഷാ പാക്കേജുകള്‍ തയാറാക്കുന്നതും അതിന്റെ പോരുഗതി വിലയിരുത്തുന്നതും, തൃപ്തികരമല്ലെങ്കില്‍ നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതും ഇഎംഎഫ് ആയിരിക്കും.
- dated 24 Feb 2017


Comments:
Keywords: Europe - Finance - 25220172 Europe - Finance - 25220172,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us