Today: 17 Jan 2018 GMT   Tell Your Friend
Advertisements
റഷ്യന്‍ ലോകകപ്പ് സംഘാടക സമിതി അധ്യക്ഷന്‍ രാജിവച്ചു
Photo #1 - Europe - Sports - 281220173
മോസ്കോ: അടുത്ത വര്‍ഷം റഷ്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ സംഘാടക സമിതി അധ്യക്ഷന്‍ വിറ്റലി മുറ്റ്കോ രാജിവച്ചു. റഷ്യന്‍ ഉപപ്രധാനമന്ത്രി കൂടിയാണ് അദ്ദേഹം.

റഷ്യന്‍ അധികൃതരുടെ സഹായത്തോടെ രാജ്യത്തെ കായികതാരങ്ങള്‍ക്ക് വ്യാപകമായി ഉത്തേജക പദ്ധതി നടപ്പാക്കിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് മുറ്റ്കോയ്ക്ക് ഒളിംപിക്സില്‍നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതെത്തുടര്‍ന്ന് റഷ്യന്‍ ഫുട്ബോള്‍ യൂണിയന്‍ അധ്യക്ഷ സ്ഥാനം രാജിവച്ച് രണ്ടു ദിവതത്തിനുള്ളിലാണ് സംഘാടക സമിതിയിലെ സ്ഥാനവും ഒഴിഞ്ഞിരിക്കുന്നത്.

സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലായിരിക്കും ഇനി ശ്രദ്ധയെന്ന് അദ്ദേഹം വ്യക്തമാക്കി. അലക്സി സോറോകിന്‍ ആയിരിക്കും ഇനി ലോകകപ്പ് സംഘാടക സമിതിക്കു നേതൃത്വം നല്‍കുക. മുറ്റ്കോയുടെ നടപടി ശ്രദ്ധയില്‍പ്പെട്ടെന്നും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തോടു നന്ദി പറയുന്നു എന്നും ഫിഫ.

ഉത്തേജക പദ്ധതിയില്‍ തനിക്കു പങ്കില്ലെന്നാണ് മുറ്റ്കോ അവകാശപ്പെടുന്നത്. വിലക്കിനെതിരേ അപ്പീല്‍ നല്‍കാനുള്ള തയാറെടുപ്പിലുമാണ്.
- dated 27 Dec 2017


Comments:
Keywords: Europe - Sports - 281220173 Europe - Sports - 281220173,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us