Today: 10 Aug 2020 GMT   Tell Your Friend
Advertisements
സാമ്പത്തിക വളര്‍ച്ചയിലെ റെക്കോഡ് ഇടിവിലും ഉയരാതെ ജര്‍മനിയിലെ തൊഴിലില്ലായ്മാ നിരക്ക്
Photo #1 - Germany - Finance - 307202011jobs

ബര്‍ലിന്‍: റെക്കോഡ് തകര്‍ച്ചയാണ് ജര്‍മന്‍ സമ്പദ് വ്യവസ്ഥ നേരിടുന്നത്. എന്നാല്‍, ഇതിനിടയിലും ജൂണിലെ തൊഴിലില്ലായ്മാ നിരക്ക് ഉയരാതിരുന്നത് പ്രതീക്ഷ പകരുന്നു.

മേയിലേതിനെ അപേക്ഷിച്ച് 0.1 ശതമാനം വര്‍ധന മാത്രമാണ് ജൂണിലെ തൊഴിലില്ലായ്മാ നിരക്കില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കൊവിഡ്~19 കാരണമുള്ള സാമ്പത്തിക പ്രത്യാഘാതത്തിന്റെ മൂര്‍ധന്യാവസ്ഥ കടന്നു പോയിരിക്കുന്നു എന്നാണ് ഇതില്‍ നിന്ന് അനുമാനിക്കുന്നത്.

6.4 ശതമാനമാണ് രാജ്യത്ത് ജൂലൈയിലെ തൊഴിലില്ലായ്മാ നിരക്ക്. കൊറോണവൈറസ് പടര്‍ന്നുപിടിക്കുന്നതിനു തൊട്ടു മുന്‍പ് അഞ്ച് ശതമാനത്തിലായിരുന്നു ഇത്. ജര്‍മന്‍ പുനരേകീകരണത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു അന്ന് തൊഴിലില്ലായ്മ.

കുറഞ്ഞ ജോലി സമയം നല്‍കി പിരിച്ചുവിടല്‍ ഒഴിവാക്കാന്‍ സര്‍ക്കാരിനു സാധിച്ചിരുന്നു. ഇതില്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹായവും ലഭ്യമാക്കിയാണ് തൊഴിലാളികള്‍ക്ക് കുറവ് വരുന്ന നഷ്ടം നികത്തിയത്.

ഈ സ്കീമിലേക്ക് 10.6 മില്യന്‍ തൊഴിലാളികള്‍ മാര്‍ച്ചിലും ഏപ്രിലിലുമായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, തുടര്‍ന്നിങ്ങോട്ട് അപേക്ഷകരുടെ എണ്ണം ഗണ്യമായി കുറഞ്ഞു വരുകയാണ്. ജൂലൈയില്‍ ഇതുവരെ രണ്ടു ലക്ഷത്തില്‍ താഴെ അപേക്ഷകള്‍ മാത്രമാണുള്ളത്.
- dated 30 Jul 2020


Comments:
Keywords: Germany - Finance - 307202011jobs Germany - Finance - 307202011jobs,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us