Today: 16 Dec 2018 GMT   Tell Your Friend
Advertisements
വിന്നി മണ്ടേല അന്തരിച്ചു
Photo #1 - Other Countries - Otta Nottathil - 3420184

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്‍റ് നെല്‍സണ്‍ മണ്ടേലയുടെ മുന്‍ ഭാര്യ വിന്നി മഡികിസേല മണ്ടേല അന്തരിച്ചു. 81 വയസ്സായിരുന്നു. വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിലെ സജീവ സാന്നിധ്യവുമായിരുന്നു അവര്‍.

തിങ്കളാഴ്ച ഉച്ചക്കുശേഷമായിരുന്നു മരണം. കുറച്ചുകാലമായി അസുഖ ബാധിതയായിരുന്നുവെന്ന് മരണ വിവരം പുറത്തുവിട്ട കുടുംബ വക്താവ് വിക്ടര്‍ ഡ്ലാമിനി അറിയിച്ചു.

1936ല്‍ ട്രാന്‍സ്കേയി എന്നറിയപ്പെട്ടിരുന്ന ഈസ്റ്റേണ്‍ കേപ്പില്‍ ജനിച്ച വിന്നി വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുണ്ടായിരുന്നു. ഇതിനിടെ കണ്ടണ്ടുമുട്ടിയ മണ്ടേലയും വിന്നിയും വിവാഹിതരായത് 1958ലാണ്. 1996ല്‍ ഇരുവരും വിവാഹമോചിതരായി.


1967ല്‍ രാജ്യദ്രോഹം ചുമത്തപ്പെട്ട് അറസ്റ്റിലായ നെല്‍സണ്‍ മണ്ടേല 1990 വരെ ജയിലില്‍ കഴിഞ്ഞു. ഈ സമയം വിന്നിയെ ആദ്യം വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച അപ്പാര്‍ത്തീഡ് ഭരണകൂടം പിന്നീട് ബ്രാന്‍ഡ്ഫോര്‍ട്ടിലേക്ക് നാടുകടത്തി. 1967ലെ തീവ്രവാദ നിയമം ആറാം വകുപ്പുപ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ വ്യക്തിയായി വിന്നി. പ്രിട്ടോറിയ സെന്‍ട്രല്‍ ജയിലില്‍ അവര്‍ ഏകാന്ത തടവറയില്‍ കഴിഞ്ഞത് 18 മാസം.

1991ല്‍ സ്റ്റോംപി സീപിയെന്ന 14കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം ഇവരെ വിവാദങ്ങളുടെ നിഴലിലാക്കി. വിന്നിയുടെ അംഗരക്ഷകരില്‍ ഒരാള്‍ നടത്തിയ കൊലപാതകത്തില്‍ അവര്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ ആദ്യം ആറു വര്‍ഷം തടവിന് വിധിക്കപ്പെട്ടു. ഇത് പിന്നീട് ചുരുക്കിയെങ്കിലും ജനമനസ്സില്‍ കറ മായാതെ കിടന്നു.
- dated 02 Apr 2018


Comments:
Keywords: Other Countries - Otta Nottathil - 3420184 Other Countries - Otta Nottathil - 3420184,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us