Today: 14 Apr 2021 GMT   Tell Your Friend
Advertisements
ട്രംപ് ബര്‍ഗറിനു പണം കൊടുക്കാനുണ്ടെന്ന് മുന്‍ അംഗരക്ഷകന്‍
Photo #1 - America - Otta Nottathil - 4420211trump

ലണ്ടന്‍: യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരേ ആരോപണവുമായി മുന്‍ അംഗരക്ഷകന്‍. ദീര്‍ഘനാള്‍ എല്ലാം സഹിച്ച് കൂടെ നിന്ന തന്നെ 2012ല്‍ ട്രംപ് പിരിച്ചുവിടുകയായിരുന്നു എന്ന് കെവിന്‍ മക്കെ പറയുന്നു.

ജോലി നഷ്ടമായത് വലിയ പ്രയാസമായി ഇപ്പോഴും തോന്നുന്നില്ലെങ്കിലും ആ കാലത്ത് വാങ്ങിനല്‍കിയ മക്ഡൊണാള്‍ഡ്സ് ബര്‍ഗറുകള്‍ക്ക് കടമായി ട്രംപ് ബാക്കിവെച്ച 130 ഡോളറിലാണ് കെവിന് ആധി. 2008ല്‍ സ്കോട്ലന്‍ഡിലായിരിക്കെ യു.കെ കറന്‍സി കൈയിലില്ലാത്ത ട്രംപ് ഇവ വാങ്ങിനല്‍കാന്‍ അംഗരക്ഷകനായ കെവിനോട് ആവശ്യപ്പെടുകയായിരുന്നു.

അദ്ദേഹത്തിന് മാത്രമല്ല, കൂടെയുണ്ടായിരുന്ന എല്ലാവര്‍ക്കു വേണ്ടിയും വാങ്ങേണ്ടിവന്നു. വര്‍ഷങ്ങളേറെ കഴിഞ്ഞെങ്കിലും ഇതുവരെയും പണം തിരിച്ചുകിട്ടിയില്ല. ആ പണത്തിനായി ഇപ്പോഴും കാത്തിരിപ്പ് തുടരുകയാണെന്ന് പറയുന്നു, കെവിന്‍. പണം മാത്രമല്ല, അടിയും സഹിച്ചായിരുന്നു പലപ്പോഴും ട്രംപിനൊപ്പം കഴിച്ചുകൂട്ടിയിരുന്നതെന്നും ബ്രിട്ടീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ 50 കാരന്‍ പറഞ്ഞു.
- dated 04 Apr 2021


Comments:
Keywords: America - Otta Nottathil - 4420211trump America - Otta Nottathil - 4420211trump,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us