Today: 21 May 2018 GMT   Tell Your Friend
Advertisements
ശമ്പള പരിഷ്കരണ നിര്‍ദേശം തൊഴിലാളികള്‍ തള്ളി: എയര്‍ ഫ്രാന്‍സ്~കെഎല്‍എം മേധാവി രാജിവച്ചു
Photo #1 - Europe - Finance - 5520181
പാരീസ്: സമരം ചെയ്യുന്ന തൊഴിലാളികളുമായി നടത്തിയ ശമ്പള പരിഷ്കരണ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് എയര്‍ ഫ്രാന്‍സ് ~ കെഎല്‍എം മേധാവി ഴാങ് മാര്‍ക്ക് യാനൈലാക് തല്‍സ്ഥാനം രാജിവച്ചു.

തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ ഹിത പരിശോധനയില്‍ 55 ശതമാനം പേരും മാനെജ്മെന്റ് നിര്‍ദേശം നിരാകരിക്കുകയായിരുന്നു. ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റെടുത്താണ് താന്‍ രാജിവയ്ക്കുന്നതെന്ന് യാനൈലാക്.

യൂറോപ്പിലെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നായ എയര്‍ ഫ്രാന്‍സ് ~ കെഎല്‍എം ഏതാനും ആഴ്ചകളായി സമര പരമ്പരകള്‍ തന്നെയാണ് നേരിട്ടു വരുന്നത്. ഫ്രഞ്ച് ~ ഡച്ച് സംയുക്ത സംരംഭമായ എയര്‍ലൈന് ഇതുകാരണം മില്യന്‍ കണക്കിന് യൂറോ നഷ്ടവും വന്നു.

വരുന്ന നാലു വര്‍ഷത്തേക്ക് ഏഴു ശതമാനം ശമ്പള വര്‍ധന നല്‍കാമെന്ന മാനെജ്മെന്റ് നിര്‍ദേശമാണ് തൊഴിലാളികള്‍ തള്ളിയത്. ഈ വര്‍ഷം തന്നെ 5.1 ശതമാം വര്‍ധന വേണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.
- dated 04 May 2018


Comments:
Keywords: Europe - Finance - 5520181 Europe - Finance - 5520181,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us