Today: 22 Oct 2017 GMT   Tell Your Friend
Advertisements
വന്നാൈ്രക ആക്രമണം: ഒരാള്‍ അറസ്റ്റില്‍
Photo #1 - America - Otta Nottathil - 58201710
വാഷിങ്ടണ്‍: ലോകത്താകമാനമുള്ള കംപ്യൂട്ടര്‍ ~ ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ഭീതിദരാക്കിയ വന്നാൈ്രക വൈറസ് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളെ അറസ്ററ് ചെയ്തു. ബാങ്ക് നിക്ഷേപങ്ങളുടേത് അടക്കമുള്ള പാസ് വേഡുകള്‍ മോഷ്ടിക്കാന്‍ ശേഷിയുള്ള സോഫ്റ്റ് വെയറുകള്‍ രൂപകല്‍പ്പന ചെയ്ത് ഹാക്കിങ്ങിനായി ആഗോള തലത്തില്‍ വിറ്റഴിച്ചിട്ടുള്ള മാര്‍ക്കസ് ഹച്ചിന്‍സാണ് അറസ്റ്റിലായിരിക്കുന്നത്.

ബ്രിട്ടീഷ് പൗരനാണിയാള്‍. ഹാക്കര്‍മാരുടെ അന്താരാഷ്ട്ര യോഗത്തില്‍ പങ്കെടുത്ത് മടങ്ങുന്ന വഴി ലാസ് വെഗാസില്‍ നിന്നാണ് യുഎസ് അന്വേഷണോദ്യോഗസ്ഥര്‍ ഇയാളെ പിടികൂടിയത്.

22 വയസ് മാത്രമാണ് പ്രായം. ക്രോണോസ് ബാങ്കിങ് ട്രോജന്‍ എന്ന മാല്‍വെയര്‍ നിര്‍മിച്ച് വിതരണം ചെയ്തു എന്ന കുറ്റമാണ് ഇയാള്‍ക്കു മേല്‍ ചുമത്തിയിരിക്കുന്നത്. എന്നാല്‍, വന്നാൈ്രക ആക്രമണത്തിലെ ഒരു കണ്ണി മാത്രമാണിയാളെന്നാണ് സൂചന.

ക്രോണോസ് മാല്‍വെയറിനെക്കുറിച്ച് ഇന്റര്‍നെറ്റ് ഫോറങ്ങളില്‍ പരസ്യം ചെയ്യാനും ഇവ വിറ്റ് ലാഭം നേടാനും ഹച്ചിന്‍സും സഹായിയും ശ്രമിച്ചെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

അല്‍ഫാബെ എന്ന നിഗൂഢ ശൃംഖലയാണ് വില്‍പ്പനയ്ക്കായി ഇവര്‍ ഉപയോഗിച്ചത്. ഇത് അടച്ചുപൂട്ടാന്‍ പിന്നീട് യുഎസ് നീതിന്യായ വകുപ്പ് നടപടിയെടുത്തിരുന്നു. 150 രാജ്യങ്ങളിലായി 2,00,000 കമ്പ്യൂട്ടറുകളെ വന്നാൈ്രക വൈറസ് ബാധിച്ചിരുന്നു.
- dated 04 Aug 2017


Comments:
Keywords: America - Otta Nottathil - 58201710 America - Otta Nottathil - 58201710,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us