Today: 20 Aug 2017 GMT   Tell Your Friend
Advertisements
ബാലപീഡനം: ഓസ്ട്രേലിയന്‍ പുരോഹിതരില്‍ 7% പേരും ഉള്‍പ്പെട്ടു
Photo #1 - Australia - Otta Nottathil - 7220177
സിഡ്നി: 1950 മുതല്‍ 2010 വരെയുള്ള കാലയളവില്‍ ഓസ്ട്രേലിയന്‍ കത്തോലിക്കാ സഭയിലെ പുരോഹിതരില്‍ ഏഴു ശതമാനം പേരും ബാല പീഡനം നടത്തിയിട്ടുള്ളതായി റിപ്പോര്‍ട്ട്. സഭയിലെ മറ്റ് ഉന്നതരില്‍ നാല്‍പ്പതു ശതമാനം പേരും പീഡനം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

1980 മുതല്‍ 2015 വരെയുള്ള കാലയളവില്‍ പീഡനം നേരിട്ടതായി 4440 പേര്‍ പരാതി നല്‍കിയിരുന്നു. ഇതെക്കുറിച്ച് അന്വേഷിക്കുന്ന റോയല്‍ കമ്മീഷനാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

ഓസ്ട്രേലിയയിലെ ഏറ്റവും ഉയര്‍ന്ന അന്വേഷണ സ്ഥാപനമാണ് റോയല്‍ കമ്മിഷന്‍. മതപരമായല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ പീഡനങ്ങളും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നു.

വൈദികരില്‍ നിന്നു പീഡനം നേരിട്ടതായി പരാതി നല്‍കിയ ആയിരക്കണക്കിനാളുകളില്‍നിന്ന് നേരിട്ടു മൊഴിയെടുത്ത ശേഷമാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. തന്റെ സഹോദരനായ വൈദികന്‍ തന്നെ മതപാഠ ക്ളാസില്‍ മറ്റു കുട്ടികളോട് തിരിഞ്ഞിരിക്കാന്‍ ആവശ്യപ്പെട്ട ശേഷം പീഡിപ്പിച്ചെന്നാണ് ഒരാളുടെ പരാതി.

പീഡിപ്പിക്കപ്പെട്ട ആണ്‍കുട്ടികളുടെ ശരാശരി പ്രായം 11.5 വയസാണ്. പെണ്‍കുട്ടികളുടേത് 10.5 വയസും. ശരാശരി മുപ്പത്തിമൂന്നു വര്‍ഷത്തിനു ശേഷമാണ് ഇവ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
- dated 06 Feb 2017


Comments:
Keywords: Australia - Otta Nottathil - 7220177 Australia - Otta Nottathil - 7220177,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
188201710
പാര്‍ലമെന്റില്‍ കയറി ബുര്‍ഖയൂരിയ വനിതാ എംപിക്ക് താക്കീത് Recent or Hot News
തുടര്‍ന്നു വായിക്കുക
11820178
പല്ലിലിട്ട കമ്പി വയറ്റില്‍, കണ്ടെത്തിയത് 10 വര്‍ഷത്തിനു ശേഷം
തുടര്‍ന്നു വായിക്കുക
5820179
വാടക ഗര്‍ഭധാരണത്തിനു സഹായം: ഓസ്ട്രേലിയന്‍ നഴ്സിന് തടവ്
തുടര്‍ന്നു വായിക്കുക
26720177
ഒളിച്ചിരുന്ന മത്സ്യവര്‍ഗത്തെ കണ്ടെത്തി
തുടര്‍ന്നു വായിക്കുക
21720178
വിമാനത്തിനായുള്ള അന്വേഷണത്തില്‍ തുറന്നു കിട്ടിയത് കടലിലെ അദ്ഭുത ലോകം
തുടര്‍ന്നു വായിക്കുക
107201710
ലൈംഗികാരോപണ കേസില്‍ വിചാരണ നേരിടുന്ന കര്‍ദിനാള്‍ നാട്ടില്‍ തിരിച്ചെത്തി
തുടര്‍ന്നു വായിക്കുക
30620177
ലൈംഗകാരോപണം വത്തിക്കാന്‍ ട്രഷറര്‍ നിഷേധിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us