Today: 18 Oct 2018 GMT   Tell Your Friend
Advertisements
ബോസിനു ഗുഡ്മോണിങ് വേണ്ട, ചുംബനം മതി
Photo #1 - Other Countries - Otta Nottathil - 81020181

ബീജിങ്: രാവിലെ ജോലിക്കെത്തിയാല്‍ ബോസിനു ഗുഡ് മോണിങ് കൊടുക്കുന്നതു സാധാരണം. പക്ഷേ, ചൈനയിലെ ഈ കമ്പനിയില്‍ ഗുഡ് മോണിങ്ങിനു പകരം വനിതാ ജീവനക്കാര്‍ കൊടുക്കുന്നത് ചുംബനം. എന്നും രാവിലെ ബോസിനെ ചുംബിച്ചാല്‍ മാത്രമേ അവര്‍ക്ക് ജോലിയില്‍ തുടരാനുള്ള അനുമതിയുണ്ടാകൂ.

ചൈനീസ് തലസ്ഥാനമായ ബീജിങ്ങിനടുത്തുള്ള തോംഗജാവ് ജില്ലയിലെ കമ്പനിയിലാണ് സംഭവം. വീട്ടുപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണിത്. വരിവരിയായി നില്‍ക്കുന്ന പെണ്‍കുട്ടികള്‍ അവരുടെ ബോസിനെ ചുംബിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചകള്‍ക്കു വഴിവെച്ചു കഴിഞ്ഞു. ബോസിനെ ഇങ്ങനെ ദിവസവും വരിവരിയായി നിന്ന് ചുംബിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് ജോലി നഷ്ടപ്പെടും. അങ്ങനെ രണ്ടുപേര്‍ ഇതുവരെ ജോലി രാജിവച്ചു പോയത്രേ.

ജോലി നഷ്ടപ്പെടാതിരിക്കാതിരിക്കാനാണ് യുവതികള്‍ കടയുടമയെ ചുംബിക്കുന്നതെന്നും അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണിതെന്നുമുള്ള വിശദീകരണമാണ് ചൈനീസ് പ്രസ് നല്‍കുന്നത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി കമ്പനി രംഗത്തെത്തി. സ്ററാഫുകളും ഉടമയും തമ്മിലുള്ള ബന്ധം സ്ഥാപിക്കാനും അതുവഴി ജോലിചെയ്യാനുള്ള സുഖകരമായ അന്തരീക്ഷം ഉണ്ടാക്കാനും പരസപര ചുംബനം ഉതകുമെന്നും ജോലിക്കാര്‍ കമ്പനി വിട്ടുപോകാതിരിക്കാന്‍ ഇതുപകരിക്കുമെന്നും കമ്പനി പറഞ്ഞു.

ഒരു അമെരിക്കന്‍ കമ്പനി സന്ദര്‍ശിച്ചപ്പോളാണ് തനിക്ക് ഈ ആശയം ലഭിച്ചതെന്നു പറഞ്ഞ ഉടമ, കമ്പനിയില്‍ നിന്നും വിട്ടു പോയവര്‍ ഇന്നും തന്നെ മിസ് ചെയ്യുന്നുണ്ടെന്നും പറഞ്ഞു. ഇത്തരത്തില്‍ ഒരു ജോലി ചെയ്യാതെ വെറുതെ വീട്ടില്‍ ഇരൂന്നടെ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രതിഷേധം.
- dated 08 Oct 2018


Comments:
Keywords: Other Countries - Otta Nottathil - 81020181 Other Countries - Otta Nottathil - 81020181,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us