Today: 20 Nov 2017 GMT   Tell Your Friend
Advertisements
കാറ്റലോണിയന്‍ സ്വാതന്ത്ര്യം: ഹിതപരിശോധന നടത്തിയേക്കുമെന്ന് സ്പാനിഷ് മന്ത്രി
Photo #1 - Europe - Otta Nottathil - 91120173

മാഡ്രിഡ്: സ്പെയ്നിലെ പ്രവിശ്യകള്‍ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ള ജനഹിത പരിശോധനകള്‍ നടത്താന്‍ അനുമതി നല്‍കുന്ന വിധത്തില്‍ സ്പാനിഷ് ഭരണഘടനയില്‍ ഭേദഗതി വരുത്തുമെന്ന് വിദേശകാര്യ മന്ത്രി അല്‍ഫോന്‍സോ ഡാസ്റ്റിസ് സൂചന നല്‍കി.

കാറ്റലോണിയയില്‍ നടത്തിയ ഹിതപരിശോധന ഭരണഘടനാവിരുദ്ധമാണെന്നു കാണിച്ചാണ് സ്പാനിഷ് സര്‍ക്കാരും കോടതിയും തള്ളിക്കളഞ്ഞത്. ഇതെത്തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധി നേരിടുന്നതിനാണ് പുതിയ വഴി ആലോചിക്കുന്നത്. ഭരണഘടനാ ഭേദഗതി പരിഗണിക്കാന്‍ പാര്‍ലമെന്ററി സമിതിയെയും നിയോഗിച്ചു കഴിഞ്ഞു.

നിലവില്‍ രാജ്യത്തൊരു രാഷ്ട്രീയ പ്രതിസന്ധിയുണ്ട്. അതു പരിഹരിക്കാനുള്ള തീരുമാനം സ്പാനിഷ് ജനതയ്ക്കു തന്നെ വിടുന്നതാണു നല്ലതെന്നും ഡാസ്ററിസ്. എന്നാല്‍, കാറ്റലോണിയയില്‍ മാത്രമായായോ അതോ രാജ്യവ്യാപകമായാണോ ഹിതപരിശോധന നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

4.7 കോടി വരുന്ന സ്പാനിഷ് ജനതയ്ക്ക് ഒന്നാകെ വോട്ട് ചെയ്യാന്‍ അവസരം കിട്ടുന്ന വിധത്തില്‍ ഹിതപരിശോധന നടത്താനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നതെന്നാണ് സൂചന. എങ്കില്‍പ്പോലും കാറ്റലോണിയന്‍ സംഘര്‍ഷത്തിന് അയവു വരുത്താന്‍ ഇത്തരമൊരു തീരുമാനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
- dated 08 Nov 2017


Comments:
Keywords: Europe - Otta Nottathil - 91120173 Europe - Otta Nottathil - 91120173,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us