Today: 07 Jun 2023 GMT   Tell Your Friend
Advertisements
നടി ബെറ്റി വൈറ്റ് അന്തരിച്ചു
Photo #1 - America - Cinema - 2120222betty
ലോസ് ആഞ്ജലിസ്: അമേരിക്കന്‍ ടെലിവിഷന്‍ രംഗത്ത് ഏഴു പതിറ്റാണ്ടിലേറെക്കാലം നിറഞ്ഞു നിന്ന നടി ബെറ്റി വൈറ്റ് അന്തരിച്ചു. 99 വയസായിരുന്നു അവര്‍ക്ക്.

ജനപ്രിയഹാസ്യപരമ്പരകളായ ദ ഗോള്‍ഡന്‍ ഗേള്‍സ്, ദ മേരി ടൈലര്‍ മൂര്‍ ഷോ തുടങ്ങിവയിലൂടെയാണ് ബെറ്റി ശ്രദ്ധേയയാകുന്നത്. 1949 മുതല്‍ ടെലിവിഷന്‍രംഗത്ത് സജീവമായിരുന്നു. 2019~ല്‍ ടോയ് സ്റേറാറി 4 സിനിമയില്‍ ശബ്ദസാന്നിധ്യമായും ബെറ്റിയെത്തി. വിവിധ വിഭാഗങ്ങളിലായി ഏഴ് എമ്മി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

1950~ല്‍ ഹാസ്യപരമ്പരയായ ലൈഫ് വിത്ത് എലിസബത്ത് നിര്‍മിച്ച ബെറ്റി ആദ്യകാല വനിതാ നിര്‍മാതാക്കളില്‍ ഒരാളായി. ഈ പരമ്പരയില്‍ അവര്‍ അഭിനയിക്കുകയും ചെയ്തിരുന്നു.

ദ പ്രെപോസല്‍, ലവ് എന്‍ ഡാന്‍സിങ്, യൂ എഗെയ്ന്‍ അടക്കം ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏതാനും സിനിമകള്‍ക്കും ടി.വി. പരിപാടികള്‍ക്കും ശബ്ദംനല്‍കി. ഇന്‍സ്ററഗ്രാമിലൂടെ യുവപ്രേക്ഷകര്‍ക്കും സുപരിചിതയായിരുന്നു ബെറ്റി. 18 ലക്ഷം പേരാണ് ഇന്‍സ്ററഗ്രാമില്‍ അവരെ പിന്തുടരുന്നത്.
- dated 02 Jan 2022


Comments:
Keywords: America - Cinema - 2120222betty America - Cinema - 2120222betty,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us