Today: 16 Jul 2018 GMT   Tell Your Friend
Advertisements
ഓസ്കര്‍ പ്രഖ്യാപിച്ചു: ഷേപ്പ് ഓഫ് വാട്ടര്‍ മികച്ച ചിത്രം
Photo #1 - America - Cinema - 53201810
ലോസ് ആഞ്ജലീസ്: ഷേപ്പ് ഓഫ് വാട്ടര്‍ എന്ന സിനിമ ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള ഓസ്കര്‍ പുരസ്കാരം സ്വന്തമാക്കി. ശീതയുദ്ധകാലത്ത് ഊമയായ യുവതിയും മനുഷ്യനുമായി രൂപസാദൃശ്യമുള്ള ഒരു ജലജീവിയും തമ്മിലുള്ള ബന്ധവും റഷ്യന്‍ സൈന്യം ജീവിയെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിന്റെയും കഥ പറഞ്ഞ സിനിമയാണിത്.

മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള പുരസ്കാരങ്ങള്‍ ഉള്‍പ്പടെ മൊത്തം നാലു പുരസ്കാരങ്ങള്‍ നേടിയ ഗ്യുലെര്‍മോ ഡെല്‍ ടോറോയുടെ ഷേപ്പ് ഓഫ് വാട്ടര്‍ തന്നെയാണ് തൊണ്ണൂറാം അക്കാദമി അവാര്‍ഡ്ദാനച്ചടങ്ങില്‍ തിളങ്ങിയത്. സംവിധാനം (ഗ്യുല്ലെര്‍മോ ഡെല്‍ ടോറോ), മ്യൂസിക്~ഒറിജിനല്‍ സ്കോര്‍~ (അലക്സാണ്ടര്‍ ഡെസ്പ്ളാറ്റ്), പ്രൊഡക്ഷന്‍ ഡിസൈന്‍~പോള്‍ ഡെന്‍ഹാം ഓസ്ററര്‍ബെറി, ഷെയ്ന്‍ വിയു, ജെഫ്രി എ മെല്‍വിന്‍ എന്നിവയിലാണ് ഷേപ്പ് ഓഫ് വാട്ടര്‍ നേടിയ മറ്റ് പുരസ്കാരങ്ങള്‍.

ഡാര്‍ക്കസ്ററ് അവറില്‍ രണ്ടാം ലോകമഹായുദ്ധകാലത്തെ വിന്‍സ്ററണ്‍ ചര്‍ച്ചിലിനെ അവിസ്മരണീയമായി അവതരിപ്പിച്ച ഗാരി ഓള്‍ഡ്മാനാണ് മികച്ച നടന്‍. ത്രീ ബില്‍ബോഡ്സ് ഔട്ട്സൈഡ് എബ്ബിങ്, മിസൗറി എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് ഫ്രാന്‍സെസ് മക്ഡോര്‍മാന്‍ഡ് മികച്ച നടിയായി. ഇതേ ചിത്രത്തിലെ അഭിനയത്തിന് സോം റോക്ക്വെല്‍ മികച്ച സഹനടനും ഐ താനിയയിലെ അഭിനയത്തിന് അല്ലിസണ്‍ ജാനി മികച്ച സഹനടിയുമായി.

ക്രിസ്ററഫര്‍ നോളന്റെ ഡണ്‍കിര്‍ക്ക് മൂന്ന് പുരസ്കാരങ്ങള്‍ നേടി. എഡിറ്റിങ്ങിന് ലീ സ്മിത്ത്, സൗണ്ട് എഡിറ്റിങ്ങിന് റിച്ചാര്‍ഡ് കിങ്, അലക്സ് ഗിബ്സണ്‍, സൗണ്ട് മിക്സിങ്ങിന് ഗ്രേഗ് ലാന്‍ഡേക്കര്‍, ഗാരി എറിസ്സോ, മാര്‍ക്ക് വെയ്ന്‍ഗാര്‍ട്ടന്‍ എന്നിവയാണ് ഡണ്‍കിര്‍ക്ക് നേടിയ പുരസ്കാരങ്ങള്‍.

പുരസ്കാരങ്ങള്‍ ഇങ്ങനെ:

മികച്ച ചിത്രം: ഷേപ്പ് ഓഫ് വാട്ടര്‍
മികച്ച നടന്‍~ഗാരി ഓള്‍ഡ്മാന്‍ (ഡാര്‍ക്കസ്ററ് അവര്‍)
മികച്ച നടി: ഫ്രാന്‍സെസ് മക്ഡോര്‍മണ്ട് (ത്രീ ബില്‍ബോര്‍ഡ്സ് ഔട്ട്സൈഡ് എബ്ബിങ്, മിസ്സൗറി)
സംവിധാനം: ഗ്വില്ലെര്‍മോ ഡെല്‍ ടോറോ~ദി ഷേപ്പ് ഓഫ് വാട്ടര്‍
സംഗീതം (ഒറിജിനല്‍ സോങ്)~ ക്രിസ്ററന്‍ ആന്‍ഡേഴ്സണ്‍~ലോപ്പസ്, റോബര്‍ട്ട് ലോപ്പസ്~കൊക്കോയിലെ റിമംബര്‍ മീ
സംഗീതം (ഒറിജിനല്‍ സ്കോര്‍)~അലക്സാന്രെ്ദ ഡെസ്പ്ളാറ്റ് (ദി ഷേപ്പ് ഓഫ് വാട്ടര്‍)
ഛായാഗ്രഹണം~റോജര്‍ എ ഡീക്കിന്‍സ്~ബ്ളേഡ് റണ്ണര്‍ 2049
തിരക്കഥ : ജോര്‍ദന്‍ പീല്‍ (ചിത്രം : ഗെറ്റ് ഔട്ട്)
തിരക്കഥ (അഡാപ്റ്റഡ് ): ജെയിംസ് ഐവറി ( ചിത്രം: കാള്‍ മി ബൈ യുവര്‍ നെയിം)
ഹ്രസ്വചിത്രം (ലൈവ് ആക്ഷന്‍)~ ദി സൈലന്റ് ചൈല്‍ഡ്
ഡോക്യുമെന്ററി~ഷോര്‍ട്ട് സബ്ജക്റ്റ്~ഹെവന്‍ ഇസ് എ ട്രാഫിക് ജാം ഓണ്‍ ദി 405
ചിത്ര സംയോജനം : ഡണ്‍കിര്‍ക്ക് ( ലീ സ്മിത്ത്)
വിഷ്വല്‍ ഇഫക്റ്റ്സ് : ബ്ളേഡ് റണ്ണര്‍ 2049
മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം : ഡിയര്‍ ബാസ്ക്കറ്റ് ബോള്‍ (ഗ്ളെന്‍ കീന്‍, കോബ് ബ്രയാന്റ്)
മികച്ച അനിമേറ്റഡ് ഫീച്ചര്‍ ഫിലിം :കൊ കൊ (ഡാര്‍ള ആന്റേഴ്സന്‍, ലീ അണ്‍ക്രിച്ച്)
മികച്ച സഹനടി: ആലിസണ്‍ ജാനി~താനിയ
മികച്ച വിദേശ ഭാഷാ ചിത്രം: എ ഫന്റാസ്ററിക് വുമണ്‍ (രാജ്യം: ചിലി, സംവിധാനം: സെബാസ്ററിയ, ലെലിയോ)
പ്രൊഡക്ഷന്‍ ഡിസൈന്‍: ദി ഷേപ്പ് ഓഫ് വാട്ടര്‍
സൗണ്ട് മിക്സിങ്: ഡന്‍കിര്‍ക്ക് (റിച്ചാര്‍ഡ് കിങ്, അലക്സ് ഗിബ്സണ്‍)
സൗണ്ട് എഡിറ്റിങ് : ഡന്‍കിര്‍ക്ക് (ഗ്രേണ്ട് ലാന്‍ഡേക്കര്‍, ഗാരി എ റിസോ, മാര്‍ക്ക് വെയ്ന്‍ഗാര്‍ട്ടന്‍)
മികച്ച സഹനടന്‍: സോം റോക്ക്വെല്‍~( ത്രീ ബില്‍ബോര്‍ഡ്സ് ഔട്ട്സൈഡ് എബ്ബിറ്റ്, മിസൗറി)
മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്റൈ്റലിങ്: ഡാര്‍ക്കസ്ററ് അവര്‍~ (കസുഹിരോ സുജി, ഡേവിഡ് മാലിനോവ്സ്കി, ലൂയിസ് സിബ്ബിക്ക്)
കോസ്ററ്യൂം ഡിസൈന്‍: ഫാന്റം ത്രെഡ്~ (മാര്‍ക്ക് ബ്രിഡ്ജസ്)
ഡോക്യുമെന്ററി ഫീച്ചര്‍: ഇക്കാറസ്~ (ബ്രയാന്‍ ഫോഗല്‍, ഡാന്‍ കോഗന്‍)

- dated 05 Mar 2018


Comments:
Keywords: America - Cinema - 53201810 America - Cinema - 53201810,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us