Today: 28 May 2022 GMT   Tell Your Friend
Advertisements
ദ വയര്‍ പരമ്പരയിലൂടെ ശ്രദ്ധേയനായ മൈക്കല്‍ വില്യംസ് മരിച്ച നിലയില്‍
Photo #1 - America - Cinema - 8920213williams
ന്യൂയോര്‍ക്ക്: ദി വയര്‍ എന്ന അമേരിക്കന്‍ ടെലിവിഷന്‍ ത്രില്ലര്‍ പരമ്പരയിലൂടെ ശ്രദ്ധേയനായ മൈക്കല്‍ കെ വില്ല്യംസിനെ മരിച്ച നിലയില്‍ കണ്ടെത്തി. 56 വയസായിരുന്നു. ന്യൂയോര്‍ക്ക് സിറ്റിയിലെ അപ്പാര്‍ട്മെന്‍റിലാണ് താരത്തെ തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചനിലയില്‍ കാണപ്പെട്ടത്.

'ദി വയര്‍' ടെലിവിഷന്‍ പരമ്പരയില്‍ മയക്കുമരുന്ന് ഡീലറായ ഓമര്‍ ലിറ്റിലിനെയാണ് മൈക്കല്‍ വില്ല്യംസ് അവതരിപ്പിച്ചത്. 2002 മുതല്‍ 2008 വരെ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടിരുന്ന ടെലിവിഷന്‍ പരമ്പരയായിരുന്നു ' ദി വയര്‍'. എച്ച്.ബി.ഒയിലെ 'ബോര്‍ഡ് വാക്ക് എംപയര്‍' പരമ്പരയിലെ 'ആല്‍ബര്‍ട്ട് ചാള്‍ക്ക്'യെന്ന കഥാപാത്രത്തെ അവതരിപ്പിച്ചും മൈക്കല്‍ വില്ല്യംസ് ശ്രദ്ധ നേടിയിരുന്നു.

മരണ കാരണം പുറത്തുവിട്ടിട്ടില്ലെങ്കിലും അമിത ലഹരി ഉപയോഗിച്ചതാവാം മരണത്തിലേക്ക് നയിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലഹരിക്ക് അടിമയായിരുന്നുവെന്ന് വില്ല്യംസ് തന്നെ നേരത്തെ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
- dated 08 Sep 2021


Comments:
Keywords: America - Cinema - 8920213williams America - Cinema - 8920213williams,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us