Today: 21 Sep 2017 GMT   Tell Your Friend
Advertisements
അതിസമ്പന്നരില്‍ ബില്‍ ഗേറ്റ്സ് തന്നെ മുന്നില്‍ ; മലയാളികളില്‍ ഒന്നാമന്‍ എം.എ.യൂസുഫലി
Photo #1 - America - Finance - 2320165
ബര്‍ലിന്‍: ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായി തുടരെ മൂന്നാം വര്‍ഷവും മൈക്രോസോഫ്റ്റ് മേധാവി ബില്‍ ഗേറ്റ്സിനെ ഫോര്‍ബ്സ് മാഗസിന്‍ തെരഞ്ഞെടുത്തു. ആദ്യമായി ആദ്യ പത്തില്‍ ഉള്‍പ്പെട്ട ഫെയ്സ്ബുക്ക് ഉടമ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ആറാം സ്ഥാനത്ത്.

75 ബില്യന്‍ ഡോളറിന് അധിപനായ ഗേറ്റ്സ് കഴിഞ്ഞ 22 വര്‍ഷത്തിനിടെ പതിനേഴാം തവണയാണ് ഏറ്റവും വലിയ സമ്പന്നന്നായി തെരഞ്ഞെടുക്കപ്പെടുന്നത്.

മലയാളികളില്‍ എം.എ. യൂസഫലി), രവി പിള്ള(2,9 ബില്യണ്‍), സണ്ണി വര്‍ക്കി(1,9 ബില്യണ്‍), ഗോപാലകൃഷ്ണന്‍(1,6 ബില്യണ്‍), ആസാദ് മൂപ്പന്‍(1,5 ബില്യണ്‍), കല്യാണരാമന്‍ (1,2 ബില്യണ്‍), ജോയ് ആലുക്കാസ്(1,1 ബില്യണ്‍), ഷിബുലാല്‍ എന്നിവര്‍ പട്ടികയിലുണ്ട്. എന്നാല്‍ മുന്‍പ് പട്ടികയില്‍ ഇടംപിടിച്ച മുത്തൂറ്റ് ഗ്രൂപ്പ് ഇത്തവണ ഇടംനേടിയില്ല.

തൃശൂര്‍ നാട്ടിക സ്വദേശി യൂസഫലിയാണ് മലയാളികളില്‍ മുന്നില്‍, 4,2 ബില്യണ്‍ ഡോളറിന്റെ ആസ്തിയില്‍ ലോകപട്ടികയില്‍ 358ാം സ്ഥാനമാണ് അബുദാബി കേന്ദ്രമാക്കി പ്രവര്‍ത്തിയ്ക്കുന്ന എംകെ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമ എംഡി എം.എ യൂസഫലിയ്ക്കുള്ളത്. 2000 ല്‍ സ്ഥാപിച്ച ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയ്ക്ക് മിഡില്‍ ഈസ്ററ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലായി 123 ഔട്ട്ലെറ്റുകളുണ്ട്. മലയാളികള്‍ ഉള്‍പ്പടെ 35,600 ജീവനക്കാര്‍ ഇതില്‍ ജോലി ചെയ്യുന്നുണ്ട്.

ഫോബ്സ് പുറത്തിറക്കിയ 2016 ലെ ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഒന്നാമത്. എണ്ണവിലയില്‍ ആഗോള വിപണിയിയ കൂപ്പുകുത്തിച്ചെങ്കിലും 20.6 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി 58 കാരനായ മുകേഷ് ഇന്‍ഡ്യയിലെ ഒന്നാം സ്ഥാനക്കാനായും ലോകസമ്പന്നരുടെ ലിസ്ററില്‍ മുപ്പത്തിയാറാമതായും സ്ഥാനം പിടിച്ചു. ലോകത്തെ പെട്ടെന്നു വികസിയ്ക്കുന്ന ആദ്യത്തെ 50 കമ്പനികളുടെ പട്ടികയലും ലുലു സ്ഥാനം പിടിച്ചിട്ടുണ്ട്.

പട്ടികയില്‍ 84 ഇന്ത്യക്കാര്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ആദ്യ നൂറുപേരില്‍ ഔഷധ നിര്‍മ്മാതാവ് ദിലീപ് സാംഗ്വി (44)(16.7 ബില്യണ്‍ ഡോളര്‍), വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി (55)(15 ബില്യന്‍), എച്ച്.സി.എല്‍ സഹസ്ഥാപകന്‍ ഷിവ നാടാര്‍ (88) (11.1 ബില്യന്‍) ഇടംപിടിച്ചു.

സ്ററീല്‍ രംഗത്തെ അതികായനായ മിത്തല്‍ ചെയര്‍മാന്‍ ലക്ഷ്മി മിത്തല്‍ (135), ഭാരതി എയര്‍ടെല്‍ മേധാവി സുനില്‍ മിത്തല്‍ (219), തുറമുഖ, ഊര്‍ജ മേഖലയിലെ പ്രമുഖന്‍ ഗൗതം അദാനി (453), സാവിത്രി ജിന്‍ഡാല്‍ (453), ബജാജ് ഗ്രൂപ്പ് മേധാവി രാഹുല്‍ ബജാജ് (722), ഇന്‍ഫോസീസ് ചെയര്‍മാന്‍ എന്‍.ആര്‍ നാരായണ മൂര്‍ത്തി (959), മഹീന്ദ്ര ഗ്രൂപ്പ് ചീഫ് ആനന്ദ് മഹീന്ദ്ര(1577), നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല (1011), ഇന്‍ഫോസീസ് സഹസ്ഥാപകന്‍ നന്ദന്‍ നീലേകനി (1121), മുന്‍ ആമസോണ്‍ എക്സിക്യൂട്ടീവും ഫ്ളിപ്കാര്‍ട്ട് സ്ഥാപകനുമായ സച്ചിന്‍ ബന്‍സാല്‍ (1476), ഔഷധ നിര്‍മ്മാന കമ്പനി വോഖാര്‍ട് ചെയര്‍മാന്‍ ഹബീല്‍ ഖൊരകിവാല (1694) എന്നിവരാണ് പട്ടികയിലുള്ള മറ്റ് പ്രമുഖര്‍.

മുന്‍കാലങ്ങളെ അപേക്ഷിച്ച് ശതകോടീശ്വര പട്ടികയില്‍ ഇടിവ് വന്നതും ഇത്തവണ ശ്രദ്ധേയമാണ്.
- dated 02 Mar 2016


Comments:
Keywords: America - Finance - 2320165 America - Finance - 2320165,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us