Today: 25 Mar 2019 GMT   Tell Your Friend
Advertisements
സിക്ക് ബാഗില്‍ കുത്തിക്കുറിച്ച പ്രേമലേഖനം വൈറലാകുന്നു
Photo #1 - America - Otta Nottathil - 11120198andrea

വാഷിങ്ടണ്‍: വിമാനയാത്രയ്ക്കിടെ നല്‍കാറുള്ള സിക്ക് ബാഗില്‍ എഴുതപ്പെട്ട പ്രേമലേഖനം സമൂഹ മാധ്യമങ്ങളില്‍ വൈറളാകുന്നു. ഈ പ്രണയലേഖനത്തിന്റെ ഉടമയായ യുവതിയെ ഇനിയും തിരിച്ചറഇയാനായിട്ടില്ല.

വിമാനം വൃത്തിയാക്കുന്നതിനിടെ വിമാനക്കമ്പനി ജീവനക്കാരിയാണ് പ്രണയക്കുറിപ്പ് കണ്ടെത്തിയത്. അവര്‍ ഈ കുറിപ്പിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ഷെയര്‍ ചെയ്തു കൊണ്ട് ആ കാമുകിക്ക് എല്ലാ ആശംസയും നേര്‍ന്നു.

ഇരുപത്തിയൊന്നു വയസുള്ള ആന്‍ഡ്രിയയാണ് കത്തെഴുതിയതെന്നു മാത്രമറിയം. ഇത് ആന്‍ഡ്രിയ തന്നെ കുറിപ്പിലത് വെളിപ്പെടുത്തിയിട്ടുണ്ട്. താന്‍ സുഹൃത്തിനോട് പ്രണയം വെളിപ്പെടുത്താനാണ് ഈ യാത്ര പോകുന്നതെന്നും ആന്‍ഡ്രിയ പറയുന്നു. അവനെ വിമാനത്താവളത്തില്‍ കണ്ടുമുട്ടിയാല്‍ തുറന്നു പറയാന്‍ സാധിക്കുമോയെന്ന ആശങ്കയും ആന്‍ഡ്രിയ പങ്ക് വെയ്ക്കുന്നു.

ആന്‍ഡ്രിയ എന്നത് ഓമനപ്പേരാവാമെന്നാണ് കരുതുന്നത്. യഥാര്‍ഥ നാമം അതായിരുന്നെങ്കില്‍ വിമാനക്കമ്പനിക്കാര്‍ക്ക് തിരിച്ചറിയാനാവുമായിരുന്നു. എന്തായാലും ആന്‍ഡ്രിയയുടെ പ്രണയവെളിപ്പെടുത്തലിന്റെ ഫലമറിയാനുള്ള വെമ്പലിലാണ് ലോകം.

ആന്‍ഡ്രിയയുടെ പ്രേമലേഖനം ഇങ്ങനെയാണ്:

"ഇത് ആരെങ്കിലും വായിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കൊരു ഹലോ, ഞാന്‍ ആന്‍ഡ്രിയയാണ്, എനിക്ക് 21 വയസുണ്ട്. ഞാന്‍ മിയാമിയില്‍ നിന്ന് വാഷിങ്ടണിലേക്ക് പോവുകയാണ്. എന്റെ ഏറ്റവും അടുത്ത സുഹൃത്തിനോട് എനിക്ക് ഭീകര പ്രണയമാണ്. അവന്‍ ബോസ്ററണില്‍ നിന്ന് ന്യൂ ഓര്‍ലീന്‍സിലേക്ക് പോവുകയാണ്. ഞാന്‍ നാലു ദിവസം കഴിഞ്ഞാല്‍ പഠനാവശ്യത്തിനായി ഓസ്ട്രേലിയയിലേക്ക് പോകും. ഇനി അഞ്ചു മാസത്തേക്ക് അവനെ എനിക്ക് കാണാന്‍ കഴിയില്ല. ഇപ്പോള്‍ എന്റെ പ്രണയം തുറന്നു പറഞ്ഞില്ലെങ്കില്‍ പിന്നെയൊരിക്കലും അത് സാധിക്കില്ല. അവനോടത് നേരിട്ട് പറയണം. അവനെ വിമാനത്താവളത്തില്‍ കണ്ടുമുട്ടിയാല്‍ ഞാനതു തുറന്നു പറയുമോയെന്ന് എനിക്ക് സംശയമുണ്ട്. എന്നാലും ഈ കുറിപ്പ് വായിക്കുന്ന വ്യക്തി എനിക്ക് ഓള്‍ ദ ബെസ്ററ് പറയണം. ഈ യാത്രയില്‍ ആകെ ബോറടിച്ചിരിക്കുകയാണ് ഞാനിപ്പോള്‍. എന്റെ വൈഫൈയും കിട്ടുന്നില്ല. ഞാനാകെ വല്ലാത്ത അവസ്ഥയിലാണ്. ഇത് വായിക്കുന്ന ആള്‍ക്കും ഇതേ പോലെ ഉന്മത്തമായതെന്തെങ്കിലും ചെയ്യാനിടവരട്ടെ എന്ന് ആശംസിക്കുന്നു."
- dated 11 Jan 2019


Comments:
Keywords: America - Otta Nottathil - 11120198andrea America - Otta Nottathil - 11120198andrea,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25320197muller
യുഎസ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍: അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
233201910niyomi
ഇന്ത്യന്‍ വംശജ ബ്രിട്ടീഷ് ജഡ്ജിയായി സ്ഥാനമേറ്റു Recent or Hot News
തുടര്‍ന്നു വായിക്കുക
malayali_police_officer_huston
ഹൂസ്ററണ്‍ മെട്രോയില്‍ മലയാളി പോലീസ് ഓഫീസര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
21320193roundup
ക്യാന്‍സറിനു കാരണമാകുന്ന കളനാശിനിക്കെതിരേ കേസുകളുടെ കൂമ്പാരം Recent or Hot News
തുടര്‍ന്നു വായിക്കുക
17320197trump
അടിയന്തരാവസ്ഥ റദ്ദാക്കിയത് ട്രംപ് വീറ്റോ ചെയ്തു
തുടര്‍ന്നു വായിക്കുക
16320198johsons
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കാരണം ക്യാന്‍സര്‍; നഷ്ടപരിഹാരം നല്‍കാന്‍ വിധി
തുടര്‍ന്നു വായിക്കുക
10320197GOAT
ഭരണം ആടിനെ ഏല്‍പ്പിച്ച് ഒരു ഗ്രാമം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us