Today: 22 Jun 2018 GMT   Tell Your Friend
Advertisements
സംയമനം പാലിക്കണമെന്ന് ട്രംപ്!
Photo #1 - America - Otta Nottathil - 111220175
വാഷിങ്ടണ്‍: ഇസ്രായേല്‍ തലസ്ഥാനമായി ജറൂസലമിനെ യു.എസ് അംഗീകരിച്ചതോടെ സംഘര്‍ഷകലുഷിതമായ പശ്ചിമേഷ്യന്‍ മേഖലകളില്‍ സമാധാന ആഹ്വാനവുമായി പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. പ്രതിഷേധക്കാര്‍ സംയമനം പാലിക്കണമെന്നു വൈറ്റ്ഹൗസ് ആവശ്യപ്പെട്ടു. വിദ്വേഷം പ്രചരിപ്പിക്കുന്നവരെ മറികടന്നു സഹിഷ്ണുതയുടെ ശബ്ദം വിജയം നേടുമെന്നാണു കരുതുന്നത്.

ഇസ്രായേലും ഫലസ്തീനും തമ്മില്‍ സമാധാന ഉടമ്പടി ഒപ്പുവെക്കുന്നതിനായി യു.എസ് പ്രതിജ്ഞാബദ്ധമാണെന്നും വൈറ്റ് ഹൗസ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി രാജ് ഷാ വ്യക്തമാക്കി.

ജറൂസലമിനെ തലസ്ഥാനമാക്കുന്നതു ശരിയായ തീരുമാനമാണെന്നും ഷാ പറഞ്ഞു. ട്രംപിന്‍െറ പ്രഖ്യാപനം പശ്ചിമേഷ്യയെ സംഘര്‍ഷഭൂമിയാക്കുമോ എന്ന ചോദ്യത്തിന് മധ്യപൂര്‍വേഷ്യയില്‍ സമാധാനത്തിന് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നെങ്കില്‍ അക്കാര്യത്തില്‍ സത്യസന്ധത പാലിക്കേണ്ടതുണ്ടെന്ന് ഷാ വ്യക്തമാക്കി. ജറൂസലം ആണ് തലസ്ഥാനമെന്ന 'സത്യം' അംഗീകരിക്കുന്നത് അതിന്‍െറ ആദ്യപടിയാണെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

പുതിയ പശ്ചിമേഷ്യന്‍ സമാധാനനിര്‍ദേശം യു.എസിന്‍െറ പരിഗണനയിലുണ്ടെന്ന് യു.എന്നിലെ യു.എസ് പ്രതിനിധി നിക്കി ഹാലി. എന്നാല്‍, വിശദാംശം അവര്‍ വെളിപ്പെടുത്തിയില്ല. രക്ഷാസമിതി യോഗശേഷമാണ് ഇക്കാര്യം പറഞ്ഞത്. ഇരു പക്ഷത്തിനും സ്വീകാര്യനായ മധ്യസ്ഥനെന്ന നിലക്ക് മുമ്പത്തെ കരാറിനെപ്പോലെ ഇത്തവണയും യു.എസ് തന്നെയായിരിക്കും മധ്യസ്ഥനെന്നും സൂചിപ്പിച്ചു. ട്രംപിന്‍െറ തീരുമാനത്തിനുപിന്നില്‍ ലളിതമായ സാമാന്യബോധം മാത്രമേയുള്ളൂ ?നിക്കി പറഞ്ഞു.
- dated 10 Dec 2017


Comments:
Keywords: America - Otta Nottathil - 111220175 America - Otta Nottathil - 111220175,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us