Today: 25 Mar 2019 GMT   Tell Your Friend
Advertisements
അടിയന്തരാവസ്ഥാ ഭീഷണിയുമായി വീണ്ടും ട്രംപ്
Photo #1 - America - Otta Nottathil - 12120198trumpwall
വാഷിങ്ടണ്‍: അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന ഭീഷണിയുമായി വീണ്ടും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ട്വീറ്റ്. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍പണിയാന്‍ ഫണ്ട് അനുവദിച്ചില്ലെങ്കില്‍ മറ്റു മാര്‍ഗമില്ലെന്നാണ് ട്രംപിന്റെ വാദം.

മതില്‍നിര്‍മാണത്തിന് പ്രതിപക്ഷ പാര്‍ട്ടിയായ ഡെമോക്രാറ്റുകള്‍ എതിരു നിന്നതോടെയാണ് ഫണ്ടിനായി ബില്ല് പാസാക്കാന്‍ കഴിയാതെ വന്നത്. 20 ദിവസമായി ഭരണസ്തംഭനം തുടരുന്ന യു.എസില്‍ എട്ടു ലക്ഷത്തോളം ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിക്കിടക്കുകയാണ്. യു.എസിന്‍െറ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും നീണ്ട ഭരണസ്തംഭനം.

കഴിഞ്ഞ ദിവസം മതില്‍ നിര്‍മാണത്തെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ ഡെമോക്രാറ്റിക് നേതാക്കള്‍ മുന്‍കൈയെടുത്തു നടത്തിയ യോഗത്തില്‍നിന്ന് ട്രംപ് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു.

പ്രതിരോധ ആവശ്യങ്ങള്‍ക്ക് വെച്ച ഫണ്ട് വകമാറ്റി മതില്‍ നിര്‍മാണത്തിന് ഉപയോഗിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കുന്നുണ്ട്. ഭരണസ്തംഭനമൊഴിവാക്കുന്നതിന്‍െറ ഭാഗമായി സര്‍ക്കാറിന്‍െറ ദൈനംദിന നടത്തിപ്പിനായി പണം അനുവദിക്കാനുള്ള ബില്ലില്‍ ഒപ്പുവെക്കാനും ട്രംപ് തയാറായില്ല.

അനധികൃത കുടിയേറ്റക്കാരെ തടയാന്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്നത് ട്രംപിന്‍െറ തെരഞ്ഞെടുപ്പുകാല വാഗ്ദാനമാണ്. രാജ്യത്തിന്‍െറ സുരക്ഷക്കായി മതില്‍ അനിവാര്യമെന്നാണ് ട്രംപിന്‍െറ വാദം.
- dated 11 Jan 2019


Comments:
Keywords: America - Otta Nottathil - 12120198trumpwall America - Otta Nottathil - 12120198trumpwall,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25320197muller
യുഎസ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍: അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
233201910niyomi
ഇന്ത്യന്‍ വംശജ ബ്രിട്ടീഷ് ജഡ്ജിയായി സ്ഥാനമേറ്റു Recent or Hot News
തുടര്‍ന്നു വായിക്കുക
malayali_police_officer_huston
ഹൂസ്ററണ്‍ മെട്രോയില്‍ മലയാളി പോലീസ് ഓഫീസര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
21320193roundup
ക്യാന്‍സറിനു കാരണമാകുന്ന കളനാശിനിക്കെതിരേ കേസുകളുടെ കൂമ്പാരം Recent or Hot News
തുടര്‍ന്നു വായിക്കുക
17320197trump
അടിയന്തരാവസ്ഥ റദ്ദാക്കിയത് ട്രംപ് വീറ്റോ ചെയ്തു
തുടര്‍ന്നു വായിക്കുക
16320198johsons
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കാരണം ക്യാന്‍സര്‍; നഷ്ടപരിഹാരം നല്‍കാന്‍ വിധി
തുടര്‍ന്നു വായിക്കുക
10320197GOAT
ഭരണം ആടിനെ ഏല്‍പ്പിച്ച് ഒരു ഗ്രാമം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us