Today: 26 May 2018 GMT   Tell Your Friend
Advertisements
കൈയില്‍ വളര്‍ത്തിയ ചെവി വച്ചു പിടിപ്പിച്ചു
Photo #1 - America - Otta Nottathil - 12520183

വാഷിങ്ടണ്‍: കാര്‍ അപകടത്തില്‍ ചെവി നഷ്ടപ്പെട്ട അമേരിക്കന്‍ സൈനികയ്ക്ക് അവരുടെ കൈയില്‍ തന്നെ വളര്‍ത്തിയെടുത്ത ചെവി പകരം വച്ചു പിടിപ്പിച്ചു. രണ്ടുവര്‍ഷം മുമ്പാണ് ഷിമിക ബുറാജെ എന്ന സൈനികയ്ക്ക് ഒരു ചെവി നഷ്ടമായത്. കാറില്‍നിന്ന് പുറത്തേക്കു വലിച്ചെടുക്കുന്നതിനിടെയാണ് ഇതു സംഭവിച്ചത്.

ഷിമികയുടെ തന്നെ തരുണാസ്ഥി ഉപയോഗിച്ച് അവരുടെ കൈത്തണ്ടിലെ ത്വക്കിനടിയില്‍ ചെവി വളര്‍ത്തിയെടുക്കുകയും അത് ശസ്ത്രക്രിയയിലൂടെ തലയില്‍ വച്ചുപിടിപ്പിക്കുകയുമായിരുന്നു. അമേരിക്കന്‍ സൈന്യത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ ചെവി പുനര്‍നിര്‍മിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

എല്‍ പാസോയിലെ വില്യം ബിയോമോണ്ട് ആര്‍മി മെഡിക്കല്‍ സെന്ററില്‍ വച്ചായിരുന്നു ശസ്ത്രക്രിയ. ഷിമിക കേള്‍വിശക്തി വീണ്ടെടുത്തതായും ശസ്ത്രക്രിയ വിജയമായിരുന്നെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 2016ലാണ് ഷിമിക കാര്‍ അപകടത്തില്‍ പെടുന്നത്.

കാറിന്റെ മുന്‍ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് മറിയുകയായിരുന്നു. ഗര്‍ഭിണിയായിരുന്ന ഒരു ബന്ധുവും ഈ സമയം ഷിമികയ്ക്ക് ഒപ്പമുണ്ടായിരുന്നു. ചെവി നഷ്ടപ്പെട്ടത് ഉള്‍പ്പെടെ ഗുരുതരമായ പരിക്കുകളാണ് ഷിമികയ്ക്ക് ഏറ്റിരുന്നത്.
- dated 11 May 2018


Comments:
Keywords: America - Otta Nottathil - 12520183 America - Otta Nottathil - 12520183,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us