Today: 15 Dec 2018 GMT   Tell Your Friend
Advertisements
തീവ്രവാദത്തിനെതിരേ സാമൂഹിക പ്രതിരോധവുമായി ഇരട്ട നഗരം
മിനിയാപോളിസ്: തീവ്രവാദവും ഭീകരപ്രവര്‍ത്തനങ്ങളും പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാര്‍ഗമെന്തെന്ന് ലോകരാജ്യങ്ങള്‍ തേടുകയാണ്. അപ്പോഴാണ് മിനിയാപോളിസ്സന്‍െറ് പോള്‍ ഇരട്ടനഗരം ഒരു ബദല്‍ മാര്‍ഗം പരീക്ഷിച്ച് വിജയിപ്പിക്കുന്നത്. കര്‍ക്കശമായ നിയമനടപടികള്‍ക്കൊപ്പം സാമൂഹികബോധവത്കരണത്തിനും ശാക്തീകരണത്തിനുമുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങളും സംയോജിപ്പിച്ച രീതിയാണ് ഇവിടെ നടപ്പാക്കിയത്.

ഭീകരസംഘങ്ങളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന യുവാക്കളുടെ പ്രശ്നങ്ങള്‍ പഠിക്കാനും പരിഹരിക്കാനും അവരിലേക്ക് ഇറങ്ങിച്ചെന്നുള്ള ജനസമ്പര്‍ക്ക പരിപാടി വിജയകരമാണെന്ന് മിനിയാപോളിസിലെ ഹെനപിന്‍ കൗണ്ടി ഭരണാധികാരി പറയുന്നു. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ സോമാലിയന്‍ കുടിയേറ്റക്കാര്‍ താമസിക്കുന്ന സംസ്ഥാനമായ മിനസോട്ടയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ യുവാക്കള്‍ അല്‍ശബാബ്, ഐ.എസ് സംഘങ്ങളില്‍ ചേരാന്‍ പോയത്. 2007നും 2009നുമിടയില്‍ 20 യുവാക്കള്‍ സോമാലിയയിലെ തീവ്രവാദസംഘടനയായ അല്‍ശബാബില്‍ ചേര്‍ന്നു. ഇതില്‍ പെട്ട ശിര്‍വ അഹ്മദ് 2008 ഒക്ടോബര്‍ 29ന് സോമാലിയയിലെ പുണ്ട്സ്ലാന്‍ഡിലെ ചാവേറാക്രമണത്തില്‍ മരിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച അമേരിക്കന്‍ ഭരണകൂടം കുടിയേറ്റക്കാരെ ഭീകരവാദ റിക്രൂട്ട്മന്‍െറിന് ഇരയാകുന്നതില്‍ നിന്നു തടയാനുള്ള വഴികളാലോചിക്കുകയും അക്രമാസക്ത തീവ്രവാദത്തിനെതിരെ തദ്ദേശീയരുടെ പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുക്കുകയുമായിരുന്നു. ഇതിനായി ആദ്യം തെരഞ്ഞെടുത്ത മൂന്നു അമേരിക്കന്‍ നഗരങ്ങളിലൊന്നാണ് മിനിയാപോളിസ്. അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ, ദേശീയ ആഭ്യന്തരസുരക്ഷ വിഭാഗം, മിനിയാപോളിസിലെ ഹെനപിന്‍ കൗണ്ടി ഭരണത്തലവന്‍ (ഷെറിഫ്) എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടുവരുന്നതായി റിച്ചാര്‍ഡ് സ്റ്റാനക് മലയാളി മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം അറിയിച്ചു. ജനസമ്പര്‍ക്ക പരിപാടിയിലൂടെ ഉദ്യോഗസ്ഥര്‍ക്ക് കുടിയേറ്റ സമൂഹത്തിലേക്ക് കടന്നുചെല്ലാനും തീവ്രവാദത്തിനെതിരായ പ്രതിരോധത്തിന് അവരുടെ പങ്കാളിത്തത്തോടെ ഫലപ്രദമായ വഴികണ്ടെത്താനാവുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

സോമാലിയയിലെ ആഭ്യന്തരസംഘര്‍ഷം അഭയാര്‍ഥിയാക്കി മാറ്റിയ ആബിദി മലിക് മുഹമ്മദാണ് ഹെനപിനിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. അഭയാര്‍ഥിയെന്ന നിലയിലുള്ള അസ്തിത്വപ്രതിസന്ധി, ഇന്‍റര്‍നെറ്റ് വഴിയും മറ്റും ലഭിക്കുന്ന പിഴച്ച മതാധ്യാപനങ്ങളുണ്ടാക്കുന്ന ആശയക്കുഴപ്പം, സമൂഹത്തിലെ ഒറ്റപ്പെടല്‍ മറികടക്കാന്‍ വല്ലതും ചെയ്യാനുള്ള അതിസാഹസികത എന്നിവയാണ് തീവ്രവാദിസംഘങ്ങളുടെ റിക്രൂട്ട്മന്‍െറ് എളുപ്പമാക്കിത്തീര്‍ക്കുന്നതെന്ന് ആബിദി മാലിക് പറയുന്നു. ഇതിനെ മറികടക്കാനുള്ള പരിപാടികളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്നത്.

കുട്ടികളെയും രക്ഷിതാക്കളെയും ലക്ഷ്യംവെച്ചുള്ള വിദ്യാഭ്യാസ, ആരോഗ്യ, തൊഴില്‍ ബോധവത്കരണ പരിപാടികള്‍ നടത്തിവരുന്നു. ഫെഡറല്‍ ഗവണ്‍മന്‍െറ് എല്ലാവര്‍ക്കും ലഭ്യമാക്കുന്ന വിദ്യാഭ്യാസ, തൊഴില്‍ സൗകര്യങ്ങള്‍ കുടിയേറ്റക്കാര്‍ക്കും ലഭ്യമാക്കാനുള്ള പരിശീലനപരിപാടികളും നല്‍കിവരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്കായി സോമാലി വംശജരായ വിവിധ പ്രഫഷണലുകളുടെ സന്നദ്ധസംഘത്തിനു രൂപം നല്‍കി. ഈ പ്രവര്‍ത്തനങ്ങളിലൂടെ യുവാക്കള്‍ക്ക് തൊഴില്‍, സാമൂഹികസുരക്ഷാബോധം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പലരും സന്നദ്ധപ്രവര്‍ത്തനത്തിനു മുന്നോട്ടുവരുന്നുണ്ടെന്നും ആബിദി പറയുന്നു.

തീവ്രവാദ സംഘത്തില്‍ ആകൃഷ്ടരായി നാടുവിടുന്നവരെ നിരീക്ഷിക്കാനും പിടികൂടി ശക്തമായ ശിക്ഷ നല്‍കാനും സംവിധാനമുണ്ടെന്ന് വ്യക്തമാക്കി. 2014ല്‍ ഐ.എസില്‍ ചേരാന്‍ പോകുന്ന ഒമ്പതുപേരെ പിടികൂടുകയും മുപ്പതു വര്‍ഷം വരെ കഠിനതടവിന് ശിക്ഷിക്കുകയും ചെയ്തു. നിയമം കര്‍ക്കശമാക്കുന്നതോടൊപ്പം ഇതിന് പ്രതിരോധം തീര്‍ക്കുകയാണ് സാമൂഹികസമ്പര്‍ക്ക പരിപാടികളിലൂടെ ഹെനപിന്‍ കൗണ്ടി ചെയ്തുവരുന്നത്. പ്രാദേശികതലത്തില്‍ ഇമാമുമാരെയും മതപാഠശാലകളിലെ അധ്യാപകരെയുമൊക്കെ ഇതില്‍ അണിചേര്‍ക്കാനായിട്ടുണ്ടെന്നും കുറ്റവാളികളെ തുറന്നുകാണിക്കാനും പുതുതലമുറയെ വഴിപിഴക്കാതെ നോക്കാനും ഈ പിന്തുണ ഏറെ സഹായകമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- dated 13 Dec 2017


Comments:
Keywords: America - Otta Nottathil - 131220178 America - Otta Nottathil - 131220178,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1512201809heart
മറന്നു വച്ച ഹൃദയമെടുക്കാന്‍ വിമാനം തിരിച്ചു പറന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1512201805ring
ടോയ്ലറ്റില്‍ നഷ്ടപ്പെട്ട വിവാഹ മോതിരം 9 വര്‍ഷത്തിനു ശേഷം തിരിച്ചുകിട്ടി Recent or Hot News
തുടര്‍ന്നു വായിക്കുക
1412201809trump
ട്രംപിനെ പരിഹസിച്ചതെന്തിന്: ഗൂഗ്ളിനോട് യുഎസ് സെനറ്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
1312201809fb
ബോംബ് ഭീഷണി: ഫെയ്സ്ബുക്ക് ആസ്ഥാനം ഒഴിപ്പിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ പതിനാറുകാരന്‍ അറസ്ററില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
91220184us
ട്രംപിന്റെ കുടിയേറ്റ വിരുദ്ധ ഉത്തരവിന് വീണ്ടും തിരിച്ചടി
തുടര്‍ന്നു വായിക്കുക
81220188CHAIR
ഷോക്കടിപ്പിച്ച് വധശിക്ഷ: യുഎസില്‍ പ്രതിഷേധം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us