Today: 18 Nov 2017 GMT   Tell Your Friend
Advertisements
ഗ്രീസ് യൂറോയെ ഉപേക്ഷിക്കും: ട്രംപിന്റെ നിയുക്ത യൂറോപ്യന്‍ അംബാസഡര്‍
Photo #1 - America - Otta Nottathil - 15220173
വാഷിങ്ടണ്‍: ഗ്രീസ് യുഎസ് ഡോളറിനു വേണ്ടി യൂറോ പൊതു കറന്‍സി ഉപേക്ഷിക്കുമെന്നും, അത് ജര്‍മനിക്ക് കനത്ത തിരിച്ചടിയാവുമെന്നും യൂറോപ്യന്‍ യൂണിയനു നാണക്കേടാവുമെന്നും പ്രവചനം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യൂറോപ്യന്‍ യൂണിയനിലേക്കുള്ള അംബാസഡറായി പരിഗണിക്കുന്ന ടെഡ് ബലോച്ചാണ് പ്രവചനം നടത്തിയിരിക്കുന്നത്.

ഗ്രീക്ക് റേഡിയോ നിലയത്തിനു നല്‍കിയ അഭിമുഖത്തിലാണ് ബലോച്ചിന്റെ പുതിയ വിവാദ പരാമര്‍ശം. കടക്കെണിയില്‍നിന്ന് ഇനിയും കരകയറാന്‍ ഗ്രീസിനു സാധിക്കാത്തത് യൂറോപ്യന്‍ യൂണിയന്‍ നേതൃത്വത്തെ അതൃപ്തമാക്കുന്നു. ഗ്രീസ് സ്വയം പുറത്തു പോയില്ലെങ്കില്‍ അവര്‍ പുറത്താക്കുക തന്നെ ചെയ്യുമെന്നും ബലോച്ച്.

അതേസമയം, ഗ്രീസ് സ്വയം പുറത്തുപോകാന്‍ തീരുമാനിച്ചാല്‍ അതു ജര്‍മനിക്ക് കനത്ത തിരിച്ചടിയാവുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ഇതിനിടെ, ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഗ്രീക്ക് സമ്പദ് വ്യവസ്ഥ 0.4 ശതമാനം ചുരുങ്ങിയതായും കണക്കുകളില്‍ വ്യക്തമാകുന്നു. മൂന്നാം പാദത്തില്‍ 0.9 ശതമാനം വളര്‍ച്ച കാണിച്ച സ്ഥാനത്താണ് നാലാം പാദത്തില്‍ ചുരുക്കം വന്നത്. വളര്‍ച്ച തുടരുമെന്ന പ്രതീക്ഷ ഇതോടെ തകര്‍ന്നു.
- dated 14 Feb 2017


Comments:
Keywords: America - Otta Nottathil - 15220173 America - Otta Nottathil - 15220173,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us