Today: 22 Aug 2017 GMT   Tell Your Friend
Advertisements
ട്രംപിനെതിരേ 200 യുഎസ് സാമാജികര്‍ നിയമ യുദ്ധത്തിന്
Photo #1 - America - Otta Nottathil - 15620178
ന്യൂയോര്‍ക്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരേ അമേരിക്കന്‍ കോണ്‍ഗ്രസിലെ 200 സാമാജികര്‍ നിയമയുദ്ധത്തിന്. ട്രംപിന്‍െറ ഉടമസ്ഥതയിലുള്ള വ്യവസായ സാമ്രാജ്യത്തിലേക്ക് വിദേശപണം ഒഴുകുന്നതുമായി ബന്ധപ്പെട്ടാണ് നീക്കം.

അമേരിക്കന്‍ പ്രസിഡന്‍റിന് വിദേശത്തുനിന്ന് വരുമാനവും സമ്മാനവും സ്വീകരിക്കാന്‍ യു.എസ് കോണ്‍ഗ്രസ് അനുമതി വേണമെന്ന ചട്ടംലംഘിച്ചാണ് ട്രംപ് വന്‍തുക സ്വീകരിക്കുന്നതെന്ന് കൊളംബിയയിലെ കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ട്രംപിന്‍െറ ഉടമസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ് സംരംഭത്തിന്‍െറയും മറ്റു സ്ഥാപനങ്ങളുടെയും മേല്‍നോട്ടം മക്കള്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥനും കൈമാറിയിട്ടുണ്ടെങ്കിലും ഓഹരികളേറെയും സ്വന്തം പേരിലായതിനാല്‍ വിദേശ സര്‍ക്കാറുകളില്‍ നിന്നുള്‍പ്പെടെയുള്ള ലാഭവിഹിതം ഇപ്പോഴും അദ്ദേഹത്തിനു ലഭിക്കുന്നുണ്ട്. ചൈനയിലും മറ്റു രാജ്യങ്ങളിലും നിരവധി പേറ്റന്‍റുകള്‍ ട്രംപ് ഓര്‍ഗനൈസേഷന്‍ സ്വന്തമാക്കിയതും ട്രംപ് അധികാരത്തിലേറിയ ശേഷമാണ്. സൗദി അറേബ്യക്കും മറ്റു രാജ്യങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന ലോബിയിസ്റ്റുകളില്‍നിന്ന് സംഘടനാഫീസ് ഈടാക്കുകയും ചെയ്തിട്ടുണ്ട്.

തന്‍െറ നികുതി റിട്ടേണ്‍ വിശദാംശങ്ങള്‍ ഇനിയും പുറത്തുവിടാത്തതിനാല്‍ വരുമാനം മറ്റേതൊക്കെ മേഖലയില്‍നിന്നു ലഭിക്കുന്നുവെന്ന് അറിയാന്‍വഴിയില്ലെന്നും പരാതിയില്‍ പറയുന്നു.കഴിഞ്ഞദിവസം, സമാനമായ മറ്റൊരു പരാതി രണ്ടു ഡെമോക്രാറ്റ് അറ്റോണിമാര്‍ നല്‍കിയിരുന്നു.

വേറെയും പരാതികള്‍ ഇതേ വിഷയത്തില്‍ പരിഗണനയിലുണ്ടെങ്കിലും ആരോപണങ്ങളില്‍ കഴമ്പില്ലെന്ന നിലപാടിലാണ് ട്രംപും നീതിന്യായവകുപ്പും. ഹോട്ടല്‍ ബിസിനസ്, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ എന്നിവ വഴിയുള്ള വരുമാനം നേരത്തെയുള്ള നിയന്ത്രണങ്ങളില്‍ പെടില്ലെന്നാണ് ട്രംപിന്‍െറ നിലപാട്.
- dated 15 Jun 2017


Comments:
Keywords: America - Otta Nottathil - 15620178 America - Otta Nottathil - 15620178,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
218201710
ആണവയുദ്ധ ഭീഷണിയുമായി ഉത്തര കൊറിയ Recent or Hot News
തുടര്‍ന്നു വായിക്കുക
12820172
യുഎസ് സൈന്യം സര്‍വസജ്ജം ഉത്തര കൊറിയയ്ക്ക് വീണ്ടും ട്രംപിന്റെ ഭീഷണി
ഉത്തര കൊറിയയ്ക്ക് വീണ്ടും ട്രംപിന്റെ ഭീഷണി തുടര്‍ന്നു വായിക്കുക
118201710
യുഎസ് പ്രതിരോധ കേന്ദ്രത്തിനു മുകളില്‍ റഷ്യന്‍ വിമാനം
തുടര്‍ന്നു വായിക്കുക
11820174
കൊറിയയ്ക്കെതിരായ ഭീഷണിക്കു ശക്തി പോരെന്ന് ട്രംപ്
തുടര്‍ന്നു വായിക്കുക
108201710
ഗൂഗ്ളിനെതിരേ പരാതി നല്‍കാന്‍ വനിതാ ജീവനക്കാര്‍
തുടര്‍ന്നു വായിക്കുക
10820177
ഫ്ളഷ് ചെയ്യാന്‍ മറന്നത് കള്ളനു വിനയായി
തുടര്‍ന്നു വായിക്കുക
9820179
9/11 ആക്രമണത്തില്‍ മരിച്ചയാളെ 16 വര്‍ഷത്തിനു ശേഷം തിരിച്ചറിഞ്ഞു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us