Today: 26 Sep 2017 GMT   Tell Your Friend
Advertisements
ഇന്‍സ്ററഗ്രാം താരം അമേലിയയുടെ ലോക സഞ്ചാര ചിത്രങ്ങള്‍ വ്യാജം
Photo #1 - America - Otta Nottathil - 17720177
Photo #2 - America - Otta Nottathil - 17720177

ന്യൂയോര്‍ക്ക്: ഇന്‍സ്റ്റഗ്രാമിലെ വന്‍ താരം തന്നെയാണ് അമേലിയ ലിയാന. ദശലക്ഷക്കണക്കിനാണ് ഫോളോവേഴ്സ്. കൂട്ടത്തല്‍ ഏറ്റവും ഹിറ്റാകുന്നത് അമേലിയയുടെ ലോക സഞ്ചാര ചിത്രങ്ങള്‍. ലോകത്തെ ഏറ്റവും പ്രശസ്തമായ ടൂറിസ്ററ് കേന്ദ്രങ്ങളില്‍ നിന്ന് അമേലിയ പകര്‍ത്തിയ ചിത്രങ്ങളും സെല്‍ഫികളും ഇഷ്ടപ്പെട്ടവര്‍ ഒരുപാട്.

എന്നാല്‍, ഇപ്പോള്‍ വ്യക്തമാകുന്നു ഈ ചിത്രങ്ങളില്‍ ബഹുഭൂരിപക്ഷവും വ്യാജമെന്ന്. ന്യൂയോര്‍ക്കില്‍ പകര്‍ത്തിയതെന്നു പറഞ്ഞ് പോസ്റ്റ് ചെയ്ത ചിത്രത്തില്‍ ഫ്രീഡം ടവര്‍ ഇല്ലാതെ വന്നതാണ് സംശയത്തിന് ഇട നല്‍കിയത്. ഫ്രീഡം ടവര്‍ നിര്‍മിച്ച സമയത്തിനു ശേഷമാണ് ചിത്രത്തിന്റെ തീയതി.

താജ് മഹലിന്റെ ചിത്രത്തെക്കുറിച്ചും വൈകാതെ സംശയമുയര്‍ന്നു. ലോകത്തു തന്നെ ഏറ്റവും കൂടുതലാളുകള്‍ സന്ദര്‍ശിക്കുന്ന ഇവിടെ അമേലിയ ചിത്രം പകര്‍ത്തുമ്പോള്‍ മറ്റാരുമില്ല! ഒരു മിനാരത്തിലെ വ്യത്യാസവും ആകാശത്ത് കോപ്പി പേസ്ററ് ചെയ്ത പക്ഷികളും വിദഗ്ധര്‍ പിടിച്ചെടുത്തു.

തട്ടിപ്പ് നാട്ടില്‍ പാട്ടായതോടെ അമേലിയ വിശദീകരണവുമായി രംഗത്തെത്തി. ഫോളോവേഴ്സിനെ താന്‍ വഞ്ചിക്കില്ല എന്നു മാത്രമാണ് ഇതില്‍ പറയുന്നത്. ചിത്രങ്ങള്‍ വ്യാജമാണെന്നോ അല്ലെന്നോ വ്യക്തമായി പറയുന്നുമില്ല.
- dated 17 Jul 2017


Comments:
Keywords: America - Otta Nottathil - 17720177 America - Otta Nottathil - 17720177,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
26920172
യുഎസില്‍ വിസ തട്ടിപ്പ് കണ്ടെത്താന്‍ പരിശോധന വ്യാപിപ്പിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
219201710
ട്രംപിന്റെ ഭീഷണിയെ പട്ടി കുരയ്ക്കുന്നതിനോട് ഉപമിച്ച് കൊറിയ Recent or Hot News
തുടര്‍ന്നു വായിക്കുക
209201710
ഭീഷണിപ്പെടുത്തിയാല്‍ നശിപ്പിച്ചു കളയും: കൊറിയന്‍ നേതാവിനോട് ട്രംപ്
ഐക്യരാഷ്ട്ര സഭയിലെ ആദ്യ പ്രസംഗത്തില്‍ ഇറാനും വെനിസ്വേലയ്ക്കും വിമര്‍ശനം തുടര്‍ന്നു വായിക്കുക
19920177
കറുത്ത വര്‍ഗക്കാരനെ അപമാനിച്ച നാസിക്ക് മര്‍ദനം
തുടര്‍ന്നു വായിക്കുക
129201710
ഇര്‍മ ഭീകര രാക്ഷസന്‍: ട്രംപ്
തുടര്‍ന്നു വായിക്കുക
12920179
യുഎസ് വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം എട്ടായി
തുടര്‍ന്നു വായിക്കുക
119201710
ഇര്‍മ താണ്ഡവം തുടങ്ങി; യുഎസില്‍ മൂന്നു പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us