Today: 23 Sep 2019 GMT   Tell Your Friend
Advertisements
അമേരിക്കയിലെ ഇന്ത്യന്‍ വംശജരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
Photo #1 - America - Otta Nottathil - 19620197indians

വാഷിങ്ടണ്‍: അമേരിക്കയിലെ ഇന്ത്യന്‍ വംശജരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് കണക്ക്. ഏഴുവര്‍ഷം കൊണ്ട് 38 ശതമാനമാണ് വര്‍ധന. സൗത്ത് അമേരിക്കന്‍സ് ലീഡിങ് ടുഗെതറി (എസ്.എ.എ.എല്‍.ടി.) ന്റെ 2010 മുതല്‍ 2017 വരെയുള്ള ജനസംഖ്യാ പഠന റിപ്പോര്‍ട്ടിലാണ് കണക്കുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

44,02,363 ഇന്തോ~ അമേരിക്കക്കാരാണ് 2017~ലെ കണക്കുപ്രകാരം അമേരിക്കയില്‍ നിയമവിധേയമായി കഴിയുന്നത്. 2010~ല്‍ ഇത് 31,83,063 ആയിരുന്നു. ഇക്കാലയളവില്‍ നിയമാനുസൃതമായ രേഖകളില്ലാതെ കഴിയുന്നവരുടെ എണ്ണം 72 ശതമാനം വര്‍ധിച്ച് 6,30,000~മായി. വിസാ കാലാവധി കഴിഞ്ഞിട്ടും അമേരിക്കയില്‍ തന്നെ തങ്ങുന്നവരാണ് ഇവരില്‍ കൂടുതലും. 2016~ല്‍ വിസാ കാലാവധി കഴിഞ്ഞിട്ടും 250,000~ത്തോളം ഇന്ത്യക്കാരാണ് അമേരിക്കയില്‍ താമസിക്കുന്നത്.

അതേസമയം, ദക്ഷിണേഷ്യന്‍ വംശജരായ അമേരിക്കക്കാരുെട എണ്ണം 40 ശതമാനമാണ് ഇക്കാലയളവില്‍ വര്‍ധിച്ചത്. 2017~ല്‍ 35 ലക്ഷം പേരാണുണ്ടായിരുന്നതെങ്കില്‍ 2010 ആയപ്പോഴേക്കും 54 ലക്ഷമായി. നേപ്പാളുകാരുടെ ശതമാനമാണ് ഏറ്റവും കൂടുതല്‍ വര്‍ധിച്ചത്. ഇന്ത്യ, ഭൂട്ടാന്‍, പാകിസ്താന്‍, ബംഗ്ളാദേശ്, ശ്രീലങ്ക എന്നിങ്ങനെയാണ് യഥാക്രമം പിന്നിലുള്ളത്.

വരുമാന അസമത്വം ഏറ്റവുമധികമുള്ളത് ഏഷ്യന്‍~അമേരിക്കക്കാരിലാണ്. അമേരിക്കയില്‍ കഴിയുന്ന ദക്ഷിണേന്ത്യക്കാരില്‍ ഒരു ശതമാനം ദാരിദ്യ്രം അനുഭവിക്കുന്നു. പത്തു വര്‍ഷത്തിനിടെ യു.എസില്‍ അഭയാര്‍ഥിയാകാന്‍ അപേക്ഷ നല്‍കിയവരിലും മുമ്പില്‍ ദക്ഷിണേഷ്യക്കാര്‍ തന്നെ.
- dated 19 Jun 2019


Comments:
Keywords: America - Otta Nottathil - 19620197indians America - Otta Nottathil - 19620197indians,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us