Today: 18 Nov 2017 GMT   Tell Your Friend
Advertisements
യുഎസ് കപ്പല്‍ കൊറിയയിലേക്കു തിരിച്ചെന്ന വാര്‍ത്ത വ്യാജം
Photo #1 - America - Otta Nottathil - 20420178

വാഷിങ്ടണ്‍: യു.എസ് വിമാനവാഹിനി കപ്പല്‍ ഉത്തര കൊറിയക്കു നേരെ നീങ്ങുന്നതായുള്ള പ്രചാരണങ്ങള്‍ വ്യാജമെന്ന് റിപ്പോര്‍ട്ട്. യു.എസ് കപ്പലായ കാള്‍ വിന്‍സണും മറ്റ് മൂന്ന് പടക്കപ്പലുകളും ഉത്തരെ കാറിയക്കു നേരെയടുക്കുന്നതായി കഴിഞ്ഞയാഴ്ച വൈറ്റ്ഹൗസ് പറഞ്ഞിരുന്നു. എന്നാല്‍, ആസ്ട്രേലിയന്‍ നാവികസേനെക്കാപ്പം സൈനികാഭ്യാസത്തില്‍ പെങ്കടുക്കുന്നതിന് എതിര്‍ദിശയിലാണ് കപ്പലുകള്‍ സഞ്ചരിച്ചിരുന്നതെന്നാണ് പുതിയ വിവരം.

വൈറ്റ്ഹൗസ് പറഞ്ഞ സ്ഥലത്തുനിന്ന് 3500 മൈല്‍ അകലെയാണ് കപ്പലുകളുള്ളത്. ഉത്തര കൊറിയയുടെ ആണവപരീക്ഷണങ്ങള്‍ക്കുള്ള മറുപടിയായി തങ്ങളുടെ ശക്തി പ്രദര്‍ശിപ്പിക്കുന്നതിനാണ് ജപ്പാന്‍ സമുദ്രത്തില്‍ യു.എസ് കപ്പലുകള്‍ വിന്യസിച്ചതെന്നാണ് നേരത്തേ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍, കപ്പലുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ ഭരണകൂടം നടത്തിയ പ്രസ്താവനകളെല്ലാം തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു എന്നാണ് പുതിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

ഈ മാസം 11നാണ് യു.എസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് കപ്പലുകള്‍ ഉത്തര കൊറിയന്‍ ഉപദ്വീപ് ലക്ഷ്യമാക്കി നീങ്ങുന്നതായി പറഞ്ഞത്. കപ്പലുകള്‍ ഉത്തര കൊറിയയുടെ ആക്രമണത്തെ പ്രതിരോധിക്കാനുള്ള ആയുധമാണെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്പൈസറും അഭിപ്രായപ്പെട്ടു. തങ്ങള്‍ അതിശക്തമായ പടക്കപ്പലുകള്‍ അയച്ചതായി അടുത്തദിവസം ട്രംപും പ്രസ്താവനയിറക്കി. ആക്രമിച്ചാല്‍ ആണവായുധം പ്രയോഗിക്കുമെന്ന് ഇതിനെതിരെ ഉത്തര കൊറിയ തിരിച്ചടിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, വൈറ്റ്ഹൗസ് പ്രസ്താവനകള്‍ നടത്തിയിരുന്ന സമയത്ത് കപ്പലുകള്‍ സൈനികാഭ്യാസത്തിനായി ഇന്ത്യന്‍ സമുദ്രം ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു. കപ്പലിന്‍െറ ദിശ സംബന്ധിച്ച് യു.എസ് നാവികസേന ചിത്രം പുറത്തുവിട്ടതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. ഇേന്താനേഷ്യയിലെ സുമാത്രക്കും ജാവക്കുമിടയിലുള്ള സുന്ദ്ര ഇടുക്കിലൂടെ നീങ്ങുന്ന കപ്പലിന്‍െറ ചിത്രം ഓണ്‍ലൈനില്‍ ഇടുകയായിരുന്നു. കപ്പല്‍ ഉത്തര കൊറിയക്കു നേരെ നീങ്ങുന്നതായി സ്പൈസര്‍ പറഞ്ഞതിനു നാലു ദിവസത്തിനു ശേഷമെടുത്ത ഫോേട്ടായായിരുന്നു അത്.

പ്രതിരോധവകുപ്പില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രസ്താവന നല്‍കിയതെന്നാണ് വൈറ്റ് ഹൗസിന്‍െറ ഇേപ്പാഴത്തെ വാദം. ഇത് തിരുത്തി പ്രതിരോധവകുപ്പ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. ആശയവിനിമയത്തിലുണ്ടായ പാകപ്പിഴയാണ് തെറ്റായ വിവരങ്ങള്‍ നല്‍കാന്‍ കാരണമെന്നും ഇപ്പോള്‍ കപ്പല്‍ കൊറിയന്‍ ഉപദ്വീപ് ലക്ഷ്യമാക്കി നീങ്ങുകയാണെന്നും പെന്‍റഗണ്‍ പറഞ്ഞു.

ശക്തി പ്രകടിപ്പിക്കാന്‍ പ്രസിഡന്‍റ് കപ്പലുകളെ ഉപയോഗിച്ച സാഹചര്യത്തില്‍ വിവരങ്ങള്‍ തിരുത്താന്‍ സാധിച്ചില്ലെന്നും പ്രതിരോധവകുപ്പ് വ്യക്തമാക്കി. കപ്പലിന്‍െറ ദിശയെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായ സാഹചര്യത്തില്‍ യു.എസ് വൈസ് പ്രസിഡന്‍റ് മൈക് പെന്‍സിന്‍െറ ജപ്പാന്‍ സന്ദര്‍ശനം വേണ്ടത്ര പ്രാധാന്യം നേടില്ലെന്നും ആശങ്കയുയര്‍ന്നിട്ടുണ്ട്. ഉത്തര കൊറിയക്കു മേലുള്ള തങ്ങളുടെ പ്രഹരം വ്യക്തമാക്കുകയായിരുന്നു സന്ദര്‍ശനത്തിന്‍െറ ലക്ഷ്യം.
- dated 19 Apr 2017


Comments:
Keywords: America - Otta Nottathil - 20420178 America - Otta Nottathil - 20420178,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us