Today: 22 Feb 2018 GMT   Tell Your Friend
Advertisements
ട്രംപിനെതിരേ പ്രതിഷേധം രൂക്ഷം
Photo #1 - America - Otta Nottathil - 22120188
ന്യൂയോര്‍ക്: യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരേ യുഎസില്‍ സ്ത്രീകളുടെ പ്രകടനങ്ങള്‍. അദ്ദേഹം അധികാരത്തിലേറിയതിന്‍െറ വാര്‍ഷികത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്. സ്ത്രീകള്‍ വലിയതോതില്‍ അണിനിരന്ന റാലികള്‍ വാഷിങ്ടണ്‍, ന്യൂയോര്‍ക്, ഷികാഗോ, ഡന്‍വര്‍, ബോസ്റ്റണ്‍, ലോസ് ആഞ്ജലസ് തുടങ്ങി വലുതും ചെറുതുമായ നഗരങ്ങളില്‍ അരങ്ങേറി.

തെരുവുകള്‍ സ്ത്രീകളാല്‍ നിറഞ്ഞു. 2017ല്‍ ട്രംപ് സര്‍ക്കാറിന്‍െറ ഉദ്ഘാടന ദിനത്തിലും സ്ത്രീകള്‍ അദ്ദേഹത്തിനെതിരെ തെരുവിലിറങ്ങിയിരുന്നു. ന്യൂയോര്‍ക്കില്‍ നടന്ന റാലിയില്‍ രണ്ടുലക്ഷവും ലോസ് ആഞ്ജലസില്‍ നടന്ന റാലിയില്‍ 50,000ത്തിലധികവുമാളുകള്‍ പങ്കെടുത്തുവെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു.

വൈറ്റ്ഹൗസിനുമുന്നിലും പ്രതിഷേധം അരങ്ങേറി. പിങ്ക് നിറത്തിലുള്ള തൊപ്പി ധരിച്ചാണ് അധികസ്ത്രീകളും റാലിക്കെത്തിയത്. ട്രംപിന്‍െറ കീഴില്‍ ജനാധിപത്യം കുത്തഴിഞ്ഞതായി പ്രതിഷേധക്കാര്‍ ആരോപിച്ചു.

അതേസമയം, പ്രതിഷേധക്കാരെ പരിഹസിച്ച് ട്രംപ് രംഗത്തെത്തി. നല്ല കാലാവസ്ഥയാണെന്നും സ്ത്രീകള്‍ക്ക് മാര്‍ച്ച് നടത്താന്‍ പറ്റിയ ദിവസമാണെന്നുമായിരുന്നു പ്രസിഡന്‍റിന്‍െറ ആദ്യ കമന്‍റ്. സ്ഥലം കാലിയാക്കി, രാജ്യം മുമ്പ് നേടിയിട്ടില്ലാത്ത സാമ്പത്തിക വിജയങ്ങള്‍ ആഘോഷിക്കാനും മറ്റൊരു ട്വീറ്റില്‍ ട്രംപ് ആവശ്യപ്പെട്ടു.
- dated 22 Jan 2018


Comments:
Keywords: America - Otta Nottathil - 22120188 America - Otta Nottathil - 22120188,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us