Today: 22 Sep 2018 GMT   Tell Your Friend
Advertisements
യുഎസില്‍ തോക്കുകള്‍ക്ക് നിയന്ത്രണം വരുന്നു
Photo #1 - America - Otta Nottathil - 22220188

വാഷിങ്ടണ്‍: യുഎസില്‍ തോക്കുകളുടെ നിര്‍മാണത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഫ്ലോറിഡയിലെ സ്കൂളില്‍ 17 കുട്ടികളുടെ മരണത്തിനിടയാക്കിയ ആക്രമണം നടന്ന ശേഷം അമേരിക്കയിലാകെ തോക്കുകള്‍ കൈവശം വെക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറുന്ന പശ്ചാത്തലത്തിലാണിത്.

അര്‍ധ യന്ത്രത്തോക്കുകളെ ഓട്ടോമാറ്റിക് തോക്കുകളാക്കി മാറ്റുന്ന ഉപകരണങ്ങള്‍ നിരോധിക്കാനാണ് ആലോചിക്കുന്നത്. അര്‍ധ യന്ത്രത്തോക്കുകള്‍ പൂര്‍ണമായും ഓട്ടോമാറ്റിക് തോക്കുകളാക്കാന്‍ സഹായിക്കുന്ന ബംപ് സ്റ്റോക്സ് അമേരിക്കയില്‍ സുലഭമാണിപ്പോള്‍.

തോക്കുകള്‍ സ്വന്തമാക്കുന്നവരുടെ പശ്ചാത്തലം മനസ്സിലാക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ഫലവത്താക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്നുള്ള വാര്‍ത്ത നേരത്തെ വൈറ്റ്ഹൗസ് പുറത്തുവിട്ടിരുന്നു. സ്കൂളുകളുടെ സുരക്ഷ വളരെ പ്രധാനമാണെന്നും സുരക്ഷ വര്‍ധിപ്പിക്കുന്ന കാര്യങ്ങള്‍ തീരുമാനിക്കാന്‍ വരും ആഴ്ചകളില്‍ രാജ്യത്തെ 50 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുടെ യോഗം ചേരുമെന്നും ട്രംപ് അറിയിച്ചു. 2017 ഒക്ടോബറില്‍ നടന്ന ലാസ് വേഗസ് ആക്രമണത്തിനു ശേഷം ബംപ് സ്റ്റോക്കുകള്‍ നിരോധിക്കാനുള്ള ആവശ്യമുയര്‍ന്നിരുന്നു.

തോക്കുകളെ മെഷീന്‍ ഗണ്ണാക്കി മാറ്റാന്‍ സഹായിക്കുന്ന എല്ലാ ഉപകരണങ്ങളും നിരോധിക്കണമെന്ന് നാഷനല്‍ റൈഫിള്‍ അസോസിയേഷനും ആവശ്യപ്പെട്ടു. അതിനിടെ, തോക്കുനിയന്ത്രണമാവശ്യപ്പെട്ട് സ്റ്റോണ്‍മാന്‍ ഡഗ്ളസ് സ്കൂളിലെ വിദ്യാര്‍ഥികള്‍ വന്‍ റാലി നടത്തി. സ്കൂളിലെ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് നെവര്‍ എഗെയിന്‍ എന്ന ഹാഷ് ടാഗ് കാമ്പയിനുമായി ടല്ലാഹസിയിലെ ഫ്ലോറിഡ സംസ്ഥാന കാര്യാലയത്തില്‍ പ്രതിഷേധിച്ചത്. വ്യക്തികള്‍ക്ക് തോക്കിനുള്ള ലൈസന്‍സ് നല്‍കുമ്പോള്‍ അവരുടെ പശ്ചാത്തലം ശക്തമായ രീതിയില്‍ പരിശോധിക്കണമെന്നും ഇങ്ങനെ ചെയ്താല്‍ മനോരോഗികളുടെ അടുക്കല്‍ തോക്ക് എത്തിപ്പെടുന്നത് കുറക്കുക വഴി അത്യാഹിതങ്ങള്‍ ചെറുക്കാമെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
- dated 21 Feb 2018


Comments:
Keywords: America - Otta Nottathil - 22220188 America - Otta Nottathil - 22220188,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us