Today: 24 Jun 2018 GMT   Tell Your Friend
Advertisements
അധ്യാപകര്‍ക്കും തോക്ക് കൊടുക്കണം: ട്രംപ്
Photo #1 - America - Otta Nottathil - 232201810

വാഷിങ്ടണ്‍: ഫ്ലോറിഡയിലെ സ്കൂളില്‍ നടന്നതുപോലെയുള്ള ആക്രമണങ്ങള്‍ തടയാന്‍ യു.എസിലെ അധ്യാപകര്‍ക്ക് തോക്ക് നല്‍കണമെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍, ഫ്ലോറിഡ വെടിവെപ്പില്‍നിന്ന് രക്ഷപ്പെട്ട വിദ്യാര്‍ഥികളും മരിച്ചവരുടെ മാതാപിതാക്കളും പങ്കെടുത്ത വികാര നിര്‍ഭരമായ യോഗത്തിലായിരുന്നു ട്രംപ് ഈ അഭിപ്രായം ഉന്നയിച്ചത്. വെടിവെപ്പുപരമ്പരകള്‍ക്ക് വ്യക്തികളുടെ മാനസികനിലയുമായി ബന്ധമുണ്ടെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.

പരിശീലനം ലഭിച്ച അധ്യാപകരോ സുരക്ഷജീവനക്കാരോ ഉണ്ടെങ്കില്‍ ഇത്തരം ആക്രമണങ്ങള്‍ ഫലപ്രദമായി തടയാം. അതിനായി ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. എന്നാല്‍, ട്രംപിന്‍െറ അഭിപ്രായത്തോട് ഭൂരിഭാഗം മാതാപിതാക്കളും പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചു. അധ്യാപകര്‍ക്ക് നിരവധി ഉത്തരവാദിത്തങ്ങളുണ്ടെന്നും ആയുധപരിശീലനവും സുരക്ഷചുമതലയും ഏല്‍പിച്ച് അവരില്‍ അധിക സമ്മര്‍ദം ഏല്‍പിക്കരുതെന്നും മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടി.

നിയമം അനുവദിച്ചാല്‍പോലും ക്ളാസ്മുറികളില്‍ തോക്കേന്തി നടക്കാന്‍ തങ്ങള്‍ തയാറല്ലെന്ന് ഭൂരിഭാഗം അധ്യാപകരും വ്യക്തമാക്കി. അതിനിടെ, സംഭവം വിവാദമായപ്പോള്‍ പ്രസ്താവനയില്‍നിന്ന് ട്രംപ് പിന്‍വാങ്ങി. താനങ്ങനെ പറഞ്ഞിട്ടില്ലെന്നും അതെല്ലാം മാധ്യമങ്ങള്‍ പടച്ചുവിടുന്ന വ്യാജ വാര്‍ത്തകളാണെന്നുമായിരുന്നു ട്രംപിന്‍െറ ട്വീറ്റ്. 2016ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്ളാസ്മുറികളില്‍ തോക്കുകള്‍ കൊണ്ടുനടക്കുന്നതിനെ അനുകൂലിക്കുന്നുവെന്ന ആരോപണം ട്രംപ് തള്ളിയിരുന്നു.
- dated 23 Feb 2018


Comments:
Keywords: America - Otta Nottathil - 232201810 America - Otta Nottathil - 232201810,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us