Today: 17 Oct 2018 GMT   Tell Your Friend
Advertisements
ഫിലിപ്പ് റോത്ത് അന്തരിച്ചു
Photo #1 - America - Otta Nottathil - 24520185

വാഷിങ്ടണ്‍: ലോക പ്രശസ്--തനായ അമെരിക്കന്‍ എഴുത്തുകാരന്‍ ഫിലിപ്പ് റോത്ത് അന്തരിച്ചു. 85 വയസായിരുന്നു അദ്ദേഹത്തിന്. ന്യൂയോര്‍ക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പുലിറ്റ്സര്‍, മാന്‍ ബുക്കര്‍ ൈ്രപസ്, നാഷണല്‍ ബുക്ക് അവാര്‍ഡ് തുടങ്ങിയ പുരസ്--കാരങ്ങളും ഇദ്ദേഹം നേടിയിട്ടുണ്ട്.

1933 മാര്‍ച്ച് 19ന് ജൂത കുടിയേറ്റ കുടുംബത്തിലാണ് റൂത്ത് ജനിച്ചത്. 59 വര്‍ഷം നീണ്ട സാഹിത്യജീവിതത്തില്‍ മുപ്പതിലേറെ പുസ്--തകങ്ങള്‍ എഴുതിയിട്ടുണ്ട്. മലയാളത്തിലേക്കും ഇദ്ദേഹത്തിന്‍റെ പുസ്--തകം മൊഴിമാറ്റിയിട്ടുണ്ട്. 1959ല്‍ പ്രസിദ്ധീകരിച്ച ഗുഡ്--ബൈ കൊളംബസ് എന്ന ചെറുകഥ സമാഹാരത്തിലൂടെയാണ് എഴുത്തുജീവിതം ആരംഭിക്കുന്നത്. 1997ല്‍ അമെരിക്കന്‍ പാസ്ചറല്‍ എന്ന നോവലിനാണ് പുലിറ്റ്--സര്‍ പുരസ്--കാരം ലഭിച്ചത്. 2009 ഓടെയാണ് എഴുത്ത് ജീവിതത്തിന് വിരമാമിട്ടത്.

ദി ഗോസ്ററ്--റൈറ്റര്‍, ദി കൗണ്ടര്‍ ലൈഫ്, ഐ മാരീഡ് എ കമ്മ്യൂണിസ്ററ്, ദി പ്രൊഫസര്‍ ഒഫ് ഡിസയര്‍, ദി ഡയിങ് അനിമല്‍ എന്നിവയാണ് പ്രശസ്ത കൃതികള്‍. ഇദ്ദേഹത്തിന്‍റെ നാലു പുസ്--തകം സിനിമയാക്കിയിട്ടുമുണ്ട്. ഞാന്‍ വിവാഹം കഴിച്ചത് ഒരു സഖാവിനെ, അമെരിക്കക്കെതിരേ ഉപജാപം, അവജ്ഞ എന്നീ നോവലുകള്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
- dated 23 May 2018


Comments:
Keywords: America - Otta Nottathil - 24520185 America - Otta Nottathil - 24520185,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us